Categories: KERALATOP NEWS

കാസറഗോഡ് – തിരുവനന്തപുരം വന്ദേഭാരതിന് തകരാര്‍; മണിക്കൂറുകളായി ട്രെയിൻ വഴിയില്‍

കൊച്ചി: സാങ്കേതിക തകരാറിനെ തുടർന്ന് വന്ദേഭാരത് എക്സ്പ്രസ് ഒന്നര മണിക്കൂറോളമായി വഴിയില്‍ കുടുങ്ങി. ഷൊർണൂരിനടുത്താണ് ട്രെയിൻ കുടുങ്ങിക്കിടക്കുന്നത്. ട്രെയിനിന്റെ ഡോർ സ്റ്റക്കാണെന്നും പുറത്തുപോലും ഇറങ്ങാനാകുന്നില്ലെന്നും യാത്രക്കാർ പറഞ്ഞു. തിരുവനന്തപുരത്തേക്കുള്ള ട്രെയിനാണ് വഴിയില്‍ കുടുങ്ങിയത്.

ഷൊർണൂരിനും വള്ളത്തോള്‍ നഗറിനും ഇടയിലാണ് ട്രെയിൻ കുടുങ്ങിയത്. 10 മിനിറ്റിനുള്ളില്‍ തകരാർ പരിഹരിക്കുമെന്നാണ് ജീവനക്കാർ യാത്രക്കാരോട് പറഞ്ഞതെങ്കിലും ഒരു മണിക്കൂറോളമായി പ്രശ്ന പരിഹാരമുണ്ടായിട്ടില്ല. 5.50ന് ഷൊർണൂർ സ്റ്റേഷനില്‍ നിന്ന് മുന്നോട്ടെടുത്ത ട്രെയിൻ അല്‍പ്പം കഴിഞ്ഞു തന്നെ നിന്നു. പിന്നീട് ഏഴ് മണിയായിട്ടും ട്രെയിൻ നീങ്ങിത്തുടങ്ങിയിട്ടില്ല. തകരാർ പരിഹരിക്കാനുള്ള ഊർജിതമായ ശ്രമങ്ങള്‍ തുടരുകയാണ്.

ട്രെയിനിലെ വൈദ്യുത ബന്ധം ഇടയ്ക്കിടെ നിലയ്ക്കുന്നുണ്ട്. ഒന്ന് പുറത്തേക്ക് പോലും പോകാനാകാത്തത് വല്ലാത്ത ബുദ്ധിമുട്ടിലാക്കുന്നുവെന്ന് യാത്രക്കാർ പറയുന്നു. മുഴുവൻ സീറ്റുകളിലും യാത്രക്കാരുണ്ട്. ബാറ്ററി ചാർജ് തീർന്നതിനാലാണ് ട്രെയിൻ സ്റ്റക്കായതെന്നാണ് റെയില്‍വേ യാത്രക്കാരോട് അനൗണ്‍സ് ചെയ്തത്. ഉടൻ തന്നെ യാത്ര തുടരാനാകുമെന്ന് അധികൃതർ യാത്രക്കാർക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്.

TAGS : VANDE BHARAT
SUMMARY : Kasaragod – Thiruvananthapuram vandebharat breakdown; The train has been on the road for hours

Savre Digital

Recent Posts

ട്രെയിനിന് നേരെ കല്ലേറ്; വിദ്യാര്‍ഥിനിക്ക് ഗുരുതരമായി പരുക്കേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍

കോഴിക്കോട്: കോഴിക്കോട് വെച്ച് തീവണ്ടിക്ക് നേരെയുണ്ടായ കല്ലേറിൽ വിദ്യാർഥിനിക്ക് ഗുരുതരമായി രുക്കേറ്റ സംഭവത്തിൽ പ്രതി പിടിയിൽ. കടലുണ്ടി വടക്കുമ്പാട് സ്വദേശി…

2 hours ago

‘പി വി അന്‍വര്‍ ഫ്രോഡ്; സ്ഥിരതയില്ലാത്ത രാഷ്ട്രീയക്കാരന്‍’; തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം

ന്യൂഡല്‍ഹി: പി വി അന്‍വറിനെതിരെ കടുത്ത വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം. അന്‍വര്‍ അധികാരമോഹിയെന്നും സ്ഥിരതയില്ലാത്ത രാഷ്ട്രീയക്കാരനെന്നും തൃണമൂല്‍…

2 hours ago

ബൈക്കപകടത്തില്‍‌ പരുക്കേറ്റ് ചികിത്സയിലിരുന്ന ദേശീയ ഫുട്ബോൾ താരം മരിച്ചു

ചേറ്റുവ: ബൈക്കിൽ നിന്നും വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന ദേശീയ ഫുട്ബോൾ താരം മരിച്ചു. ചാവക്കാട് ചേറ്റുവ സ്വദേശിയായ സിനാൻ ജലീലാണ്…

2 hours ago

കസ്റ്റംസ് ഉദ്യോഗസ്ഥയടക്കം 50-ഓളം സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി; ബെംഗളൂരുവില്‍ ബിസിനസുകാരൻ പിടിയിൽ

ബെംഗളൂരു: കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരായ സ്ത്രീകളെയടക്കം സൗഹൃദം നടിച്ച് വലയിലാക്കി ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത ബിസിനസുകാരൻ…

3 hours ago

ടി​ക്ക​റ്റി​ല്ലാ​തെ ട്രെ​യി​നി​ൽ യാ​ത്ര; ചോ​ദ്യം ചെ​യ്ത ടി​ടി​ഇ​ക്ക് നേ​രെ കൈ​യേ​റ്റ ശ്ര​മം, യു​വാ​വ് പി​ടി​യി​ൽ

ആലപ്പുഴ: ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്തത് ചോദ്യം ചെയ്ത വനിത ടി.ടി.ഇക്ക് നേരെ കൈയേറ്റ ശ്രമം നടത്തിയ യുവാവ് പിടിയിൽ.…

3 hours ago

ഡൽഹി കലാപ ഗൂഢാലോചന കേസ്: ഉമർ ഖാലിദിന്റെ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളി

ന്യൂ​ഡ​ൽ​ഹി: 2020ലെ ​ഡ​ൽ​ഹി ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗൂ​ഢാ​ലോ​ച​ന​ക്കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന മു​ൻ ജെ​എ​ൻ​യു വി​ദ്യാ​ർ​ത്ഥി ഉ​മ​ർ ഖാ​ലി​ദി​ന് തി​രി​ച്ച​ടി. ത​നി​ക്ക്…

3 hours ago