Thursday, July 10, 2025
26.9 C
Bengaluru

‘കഥയുടേത് കാലത്തെ പിന്തുടരുന്ന രചനാവഴി’ – ജിനേഷ്കുമാർ

ബെംഗളൂരു: നിരന്തരം രൂപമാറ്റത്തിന് വിധേയമാകുന്ന കഥയുടെ ആവിഷ്കാരഘടന അതതു കാലത്തിന്റെ ബോധ വ്യവഹാരങ്ങളോട് സന്തുലനപ്പെട്ടിരിക്കുന്നു എന്നും എഴുത്തിന്റെ ഏറ്റവും പുതുതും പരീക്ഷണോന്മുഖവുമായ വഴികളെയാണ് മലയാള കഥ അഭിമുഖീകരിക്കുന്നതെന്നും പ്രഭാഷകനും ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയരക്ടറുമായ ജിനേഷ്കുമാർ എരമം അഭിപ്രായപ്പെട്ടു. പലമ നവമാധ്യമ കൂട്ടായ്മയും ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയും ചേർന്ന് നടത്തിയ ‘കഥായനം’ പരിപാടിയിൽ “സമകാലിക കഥകളുടെ രചനാ വഴികൾ” എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദ്യത്തെ മലയാള കഥയിൽ തന്നെ ഗുപ്തമായ ആഖ്യാനരീതി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. പിൽക്കാലത്ത് കഥാരചന എന്നത് കേവലം വിവരണരീതിയിൽ നിന്ന് വളർന്ന് അനുഭവപരവും ഭാവപരവും ആശയപരവും അനുഭൂതിപരവുമായ നിരവധി മാനങ്ങളെ പരിചയിച്ചാണ് ഇന്നത്തെ നിലയിൽ ഏറ്റവും സൂക്ഷ്മമായ സംവേദനരൂപം കൈക്കൊണ്ടത്. ജീവിതത്തിന്റെ ഏതനുഭവത്തെയും ഉൾക്കൊള്ളാൻ മലയാളകഥ കരുത്താർജ്ജിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശാന്തകുമാർ എലപ്പുള്ളി അധ്യക്ഷത വഹിച്ചു. സതീഷ് തോട്ടശ്ശേരി രചിച്ച “പവിഴമല്ലി പൂക്കും കാലം” എന്ന കഥാസമാഹാരത്തെ അനീസ് സി സി ഒ അവലോകനം ചെയ്ത് സംസാരിച്ചു. അനുബന്ധ ചർച്ച സുദേവൻ പുത്തൻചിറ ഉദ്ഘാടനം ചെയ്തു. അഡ്വക്കേറ്റ് പ്രമോദ് വരപ്രത്ത്, ടി കെ കെ നായർ എന്നിവർ കൃതിയെ വിലയിരുത്തി സംസാരിച്ചു. രചയിതാവ് സതീഷ് തോട്ടശ്ശേരി ചർച്ചയ്ക്ക് മറുപടി പറഞ്ഞു. ജി ജോയ് സ്വാഗതവും വി സി കേശവമേനോൻ നന്ദിയും പറഞ്ഞു.

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

അനധികൃത സ്വത്ത്: കർണാടക കോൺഗ്രസ് എംഎൽഎയുടെ വീട്ടിൽ ഇഡി റെയ്ഡ്

ബെംഗളൂരു: കർണാടകയിലെ കോൺഗ്രസ് എംഎൽഎ എസ്എൻ സുബ്ബ റെഡ്ഡിയുടെയും മറ്റ് ചിലരുടെയും...

വളർത്തുപൂച്ച മാന്തിയതിനെ തുടർന്ന് ചികിത്സയിലായിരുന്ന 11 വയസ്സുകാരി മരിച്ചു

പത്തനംതിട്ട: വീട്ടിലെ വളർത്തു പൂച്ചയുടെ നഖം കൊണ്ട് മുറിവേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടി...

കെ.എന്‍.എസ്.എസ് തിപ്പസാന്ദ്ര- സി വി രാമൻനഗർ കരയോഗം കുടുംബസംഗമം 13 ന്

ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി തിപ്പസന്ദ്ര- സി വി രാമന്‍നഗര്‍...

ശബരിമലയില്‍ പൂജകള്‍ക്കായി നാളെ നട തുറക്കും

പത്തനംതിട്ട: മാളികപ്പുറം ക്ഷേത്രത്തിനു സമീപം പുതുതായി നിർമ്മിച്ച നവഗ്രഹ ക്ഷേത്രത്തിലെ പ്രതിഷ്ഠാ...

ശ്രീനാരായണ സമിതി ഗുരുപൂര്‍ണ്ണിമ ദിനാഘോഷം 

ബെംഗളൂരു: ശ്രീനാരായണ സമിതിയുടെ ആഭിമുഖ്യത്തിൽ ഹലസൂരു ഗുരുമന്ദിരത്തിൽ ഗുരുപൂര്‍ണ്ണിമ ദിനം ആഘോഷിച്ചു....

Topics

ക്രിസ്തുജയന്തി കോളേജിന് ഡീംഡ് യൂണിവേഴ്‌സിറ്റി പദവി

ബെംഗളൂരു: ബെംഗളൂരുവിലെ ക്രിസ്തുജയന്തി കോളേജിന് ഡീംഡ് യൂണിവേഴ്‌സിറ്റി പദവി ലഭിച്ചു. സിഎംഐ...

14 വയസ്സുകാരി വീടിനുള്ളിൽ മരിച്ച നിലയിൽ; പീഡിപ്പിച്ച് കൊലപ്പെടുത്തിയതെന്ന് സംശയം

ബെംഗളൂരു: ബെംഗളൂരു സൗത്തിലെ തവരെക്കെരെയിൽ 14 വയസ്സുകാരിയെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ...

ആക്രമണം വർധിക്കുന്നു; തെരുവ് നായകൾക്കു പേവിഷ പ്രതിരോധ കുത്തിവയ്പ്പുമായി ബിബിഎംപി

ബെംഗളൂരു: നഗരത്തിൽ തെരുവ് നായ്ക്കളുടെ ആക്രമണം വർധിക്കുന്നതിനിടെ ഇവയ്ക്ക് പേവിഷ പ്രതിരോധ...

ലാൽബാഗ് സ്വാതന്ത്ര്യദിന പുഷ്പമേളയ്ക്കായി ഒരുക്കങ്ങൾ ആരംഭിച്ചു

ബെംഗളൂരു: ലാൽബാഗ് സ്വാതന്ത്ര്യദിന പുഷ്പമേളയ്ക്കായി തയാറെടുപ്പുകൾ തുടങ്ങി. ഓഗസ്റ്റ് രണ്ടാം വാരത്തിലാകും...

ടോൾ പിരിക്കാതെ തുരങ്ക റോഡ് നിർമിക്കാനാകില്ലെന്ന് ഡി.കെ. ശിവകുമാർ

ബെംഗളൂരു: ടോൾ പിരിക്കാതെ സിൽക്ക്ബോർഡ്-ഹെബ്ബാൾ തുരങ്ക റോഡ് നിർമിക്കാനാകില്ലെന്ന് ബെംഗളൂരു നഗരവികസനത്തിന്റെ...

ബെംഗളൂരുവിൽ നിക്ഷേപ തട്ടിപ്പ്; മലയാളി ദമ്പതിമാർ വിദേശത്തേക്ക് കടന്നെന്ന് പോലീസ്

ബെംഗളൂരു: ബെംഗളൂരുവിൽ കോടിക്കണക്കിന് രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തി മുങ്ങിയ മലയാളി...

ബൈക്ക് ടാക്സി നിരോധനം : വാടക ഇരുചക്രവാഹനങ്ങൾക്ക് ആവശ്യക്കാരേറുന്നു

ബെംഗളൂരു: നഗരത്തിൽ ബൈക്ക് ടാക്സി നിരോധനം നടപ്പിലാക്കിയതോടെ സൈക്കിളും ബൈക്കും ഉൾപ്പെടെ...

Related News

Popular Categories

You cannot copy content of this page