LATEST NEWS

‘അച്ഛന്റെ ഈ പിറന്നാള്‍ വലിയ ആഘോഷമാക്കണമെന്ന് ആഗ്രഹിച്ചിരുന്നു’; വികാരനിര്‍ഭരമായ കുറിപ്പുമായി കാവ്യ മാധവൻ

കൊച്ചി: പിതാവിന്റെ ജന്മദിനത്തില്‍ വികാരനിർഭരമായ കുറിപ്പുമായി നടി കാവ്യാ മാധവൻ. ഇന്ന് പിതാവിന്റെ എഴുപത്തിയഞ്ചാം പിറന്നാള്‍ ദിനമാണെന്നും ഈ പിറന്നാള്‍ വലിയ ആഘോഷമാക്കണമെന്ന് താൻ ഒരുപാട് ആഗ്രഹിച്ചിരുന്നുവെന്നും കാവ്യ സോഷ്യൽ മീഡിയയിൽ കുറിച്ചു. കഴിഞ്ഞ ജൂണിലാണ് നടി കാവ്യ മാധവന്റെ പിതാവ് മാധവൻ അന്തരിച്ചത്.

കാവ്യയുടെ പിതാവ് നീലേശ്വരത്ത് സുപ്രിയ ടെക്സ്റ്റൈല്‍സ് എന്ന സ്ഥാപനം നടത്തിയിരുന്നു. ചെന്നെെയില്‍ ആയിരുന്ന അദ്ദേഹം കാവ്യ സിനിമയില്‍ സജീവമായതോടെ ബിസിനസ് അവസാനിപ്പിച്ച്‌ എറണാകുളം വെണ്ണലയിലേക്ക് താമസം മാറ്റി. മകള്‍ മഹാലക്ഷ്‌മിയുടെ പഠനത്തിനായി കാവ്യ ചെന്നൈയിലേക്ക് താമസം മാറ്റിയപ്പോള്‍ മാധവനും ഒപ്പം പോവുകയായിരുന്നു.

പോസ്റ്റിന്റെ പൂർണരൂപം

ഇന്ന് നവംബർ 10; അച്ഛന്റെ 75-ാം പിറന്നാള്‍. അച്ഛൻ ഒരിക്കലും ഓർത്തിരിക്കാത്ത, ആഘോഷിക്കാത്ത ദിവസം. അച്ഛന്റെ സന്തോഷങ്ങള്‍ എപ്പോഴും ഞങ്ങളായിരുന്നു. പക്ഷെ ഈ പിറന്നാള്‍ വലിയ ആഘോഷമാക്കണമെന്ന് ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. അതിനായി അച്ഛൻ അറിയാതെ കുറെയേറെ കാര്യങ്ങള്‍ നേരത്തെ പ്ലാൻ ചെയ്തിരുന്നു. എന്റെ ഓരോ പിറന്നാളും ജീവിതത്തിലെ ഏറ്റവും മനോഹരമായ ഓരോ ഓർമ്മകളാക്കിയ അച്ഛന്റെ ഈ 75-ാംപിറന്നാള്‍ ഏറ്റവും ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പുകള്‍. പക്ഷെ…അച്ഛന് തിരക്കായി… എഴുപത്തിയഞ്ചാം പിറന്നാള്‍ ദിനത്തില്‍, ഏഴു തിരിയിട്ട വിളക്ക് പോല്‍ തെളിയുന്ന അച്ഛന്റെ ഓർമ്മകള്‍ക്ക് മുമ്പിൽ ഹൃദയാഞ്‌ജലി.

SUMMARY: ‘I wanted to make this father’s birthday a big celebration’; Kavya Madhavan writes an emotional note

NEWS BUREAU

Recent Posts

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ അഭിഭാഷകക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിചാരണ കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ അഭിഭാഷകയ്ക്കെതിരേ വിചാരണ കോടതി. കോടതി അലക്ഷ്യ പരാതികള്‍ പരിഗണിക്കവെയാണ് കോടതിയുടെ രൂക്ഷ വിമർശനം.…

15 hours ago

കരമനയില്‍ നിന്ന് കാണാതായ 14കാരിയെ ഹൈദരാബാദില്‍ നിന്ന് കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം കരമനയില്‍ നിന്ന് കാണാതായ 14കാരിയെ ഹൈദരാബാദില്‍ നിന്ന് കണ്ടെത്തി. വിവരം പോലീസ് ബന്ധുക്കളെ അറിയിച്ചു. വെള്ളിയാഴ്ചയാണ് കുട്ടി…

16 hours ago

പൊങ്കൽ പ്രമാണിച്ച് കേരളത്തിലെ ആറ് ജില്ലകളിൽ വ്യാഴാഴ്ച അവധി

തിരവനന്തപുരം: തമിഴ്നാട്ടിലെ മുഖ്യ ആഘോഷമായ തൈപ്പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് അതിര്‍ത്തി ജില്ലകള്‍ക്ക് ഈമാസം 15-ന് പ്രാദേശിക അവധി. ഇടുക്കി,…

17 hours ago

ഇന്ന് വിവാഹിതനാകാനിരിക്കെ യുവാവ് ബൈക്കപകടത്തില്‍ മരിച്ചു

തിരുവനന്തപുരം: ഇന്ന് വിവാഹിതനാകാനിരിക്കെ യുവാവ് ബൈക്കപകടത്തില്‍ മരിച്ചു. ചെമ്പഴന്തി ചെല്ലമംഗലം സ്വദേശി രാഗേഷ് (28) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ…

17 hours ago

ഗോൾഡൻ ഗ്ലോബ്‌സ് 2026; തിമോത്തി ചാലമെറ്റ് മികച്ച നടൻ, തിളങ്ങി അഡോളസൻസ്

കാലിഫോർണിയ: 83-ാമത് ഗോള്‍ഡൻ ഗ്ലോബ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം മാർട്ടി സുപ്രീം എന്ന സിനിമയ്ക്കായി തിമോത്തി ചാലമെറ്റ്…

17 hours ago

പിഎസ്‌എല്‍വി-സി 62 കുതിച്ചുയര്‍ന്നു; 16 ഉപഗ്രഹങ്ങളുമായി ബഹിരാകാശത്തേക്ക്

ശ്രീഹരിക്കോട്ട: ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്‌ആര്‍ഒ പിഎസ്‌എല്‍വി-സി62 / ഇഒഎസ്-എന്‍1 (PSLV-C62 / EOS-N1 Mission) ദൗത്യം വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ…

18 hours ago