ബെംഗളൂരു: കേരളത്തിന്റെ സമകാലിക യശസ്സിന് അടിത്തറ പാകിയ പോരാട്ടങ്ങളിൽ നിർണ്ണായക പങ്കുവഹിച്ച നേതാവായിരുന്നു വിഎസ് എന്നും അധിനിവേശശക്തികൾക്കെതിരായ പ്രതിരോധത്തിന്റെ ആൾരൂപമായി എന്നും ജനഹൃദയങ്ങളിൽ നിലകൊണ്ട സമരസാന്നിധ്യമായിരുന്നു അദ്ദേഹമെന്നും സാംസ്കാരിക സംഘടനയായ കേളി ബെംഗളൂരുവിൻ്റെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണം വിലയിരുത്തി.
ഗ്രന്ഥകാരനും സിപിഎം നേതാവുമായ ജി എൻ നാഗരാജ്, എഴുത്തുകാരനും പ്രഭാഷകനുമായ കെ ആർ കിഷോർ, നാടകപ്രവർത്തകനും പ്രഭാഷകനുമായ ഡെന്നിസ് പോൾ എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി.
മുതിർന്ന സാംസ്കാരിക പ്രവർത്തകനും ഗ്രന്ഥകാരനുമായ ആർ വി ആചാരി, ലോകകേരളസഭാഗം സി കുഞ്ഞപ്പൻ, മലയാളം മിഷൻ കോ ഓർഡിനേറ്റർ ജോമിൻ, നാസർ എന്നിവർ
വിഎസിനെ അനുസ്മരിച്ചു. കേളി വൈസ് പ്രസിഡന്റ് വിജേഷ് അധ്യക്ഷത വഹിച്ചു.
നുഹ, കൃഷ്ണമ്മ എന്നിവർ കാവ്യാലാപനം നടത്തി. വനിതാ വിങ് ചെയർ പേഴ്സൺ നുഹ സ്വാഗതവും കേളി സെക്രട്ടറി ജാഷിർ നന്ദിയും പറഞ്ഞു.
അനുസ്മരണത്തിനു മുന്നോടിയായി നടന്ന നോർക്ക സേവന അവബോധ പരിപാടിക്ക് നോർക്കയുടെ ബെംഗളൂരു ഓഫീസർ റീസ രഞ്ജിത്ത് നേതൃത്വം നൽകി.
കേരളസർക്കാർ പ്രവാസി മലയാളികൾക്ക് നോർക്കയിലൂടെ നൽകിവരുന്ന വിവിധ സേവനങ്ങളും പദ്ധതികളും അവയ്ക്കുവേണ്ട മാർഗ്ഗനിർദ്ദേശങ്ങളും റീസ രഞ്ജിത്ത് വിശദീകരിച്ചു. കേളിയുടെ ആഭിമുഖ്യത്തിൽ പ്രവാസി തിരിച്ചറിയൽ-ഇൻഷുറൻസ് കാർഡിനായുള്ള അപേക്ഷകൾ സ്വീകരിച്ചു.
കേളിയുടെ സന്നദ്ധ സേവന പ്രവർത്തനങ്ങൾ ബാംഗ്ലൂരിലെ വിവിധ മേഖകളിലേക്ക് വ്യാപിപ്പിക്കുമെന്ന്
ഭാരവാഹികൾ അറിയിച്ചു.
SUMMARY: Keli VS Anusmaranam
ഇടുക്കി: ഇടുക്കി ചെറുതോണിയിൽ സ്കൂൾ ബസ് കയറി വിദ്യാർഥി മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ പൈനാവ് സ്വദേശി എം എസ് ശശിയെ പോലീസ്…
തൃശൂർ: തൃശൂർ കൊടകരയിൽ കണ്ടെയ്നർ ലോറിയും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം. വ്യാഴാഴ്ച പുലർച്ചെ 2.45ന് ആയിരുന്നു അപകടം നടന്നത്.…
ബെംഗളൂരു: കെങ്കേരിയിൽ ആർആർ നഗറിൽ കഴിഞ്ഞ ദിവസം മലയാളിവിദ്യാർഥികളെ വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി മൊബൈൽ ഫോണുകൾ കവർന്ന സംഭവത്തിൽ അഞ്ചുപേർ…
ബെംഗളൂരു: ആർവി റോഡ് മുതല്‍ ബൊമ്മസാന്ദ്ര വരെയുള്ള നമ്മ മെട്രോ യെല്ലോ ലൈനിൽ ആറാമത്തെ ട്രെയിന്‍ ഉടൻ ട്രാക്കിലിറങ്ങും. പുതിയ…
ബെംഗളൂരു: കേരളസമാജം കർണാടക ക്രിസ്മസ് -പുതുവത്സരാഘോഷം ഡിസംബർ 20 ന് യെലഹങ്ക സാറ്റലൈറ്റ് ടൗൺ ഡോ. ബി ആർ അംബേദ്കർ…
ബെംഗളൂരു: എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുപോയ 7 കോടിരൂപ മോഷ്ടിച്ചു. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ എടിഎമ്മുകളില്‍ നിറയ്ക്കാനായി കൊണ്ടുപോയ പണമാണ് സംഘം കൊള്ളയടിച്ചത്.…