കേളി വി.എസ് അനുസ്മരണം

ബെംഗളൂരു: കേരളത്തിന്റെ സമകാലിക യശസ്സിന് അടിത്തറ പാകിയ പോരാട്ടങ്ങളിൽ നിർണ്ണായക പങ്കുവഹിച്ച നേതാവായിരുന്നു വിഎസ് എന്നും അധിനിവേശശക്തികൾക്കെതിരായ പ്രതിരോധത്തിന്റെ ആൾരൂപമായി എന്നും ജനഹൃദയങ്ങളിൽ നിലകൊണ്ട സമരസാന്നിധ്യമായിരുന്നു അദ്ദേഹമെന്നും സാംസ്കാരിക സംഘടനയായ കേളി ബെംഗളൂരുവിൻ്റെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണം വിലയിരുത്തി.

ഗ്രന്ഥകാരനും സിപിഎം നേതാവുമായ ജി എൻ നാഗരാജ്, എഴുത്തുകാരനും പ്രഭാഷകനുമായ കെ ആർ കിഷോർ, നാടകപ്രവർത്തകനും പ്രഭാഷകനുമായ ഡെന്നിസ് പോൾ എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി.
മുതിർന്ന സാംസ്കാരിക പ്രവർത്തകനും ഗ്രന്ഥകാരനുമായ ആർ വി ആചാരി, ലോകകേരളസഭാഗം സി കുഞ്ഞപ്പൻ, മലയാളം മിഷൻ കോ ഓർഡിനേറ്റർ ജോമിൻ, നാസർ എന്നിവർ
വിഎസിനെ അനുസ്മരിച്ചു. കേളി വൈസ് പ്രസിഡന്റ് വിജേഷ് അധ്യക്ഷത വഹിച്ചു.
നുഹ, കൃഷ്ണമ്മ എന്നിവർ കാവ്യാലാപനം നടത്തി. വനിതാ വിങ് ചെയർ പേഴ്സൺ നുഹ സ്വാഗതവും കേളി സെക്രട്ടറി ജാഷിർ നന്ദിയും പറഞ്ഞു.
അനുസ്മരണത്തിനു മുന്നോടിയായി നടന്ന നോർക്ക സേവന അവബോധ പരിപാടിക്ക് നോർക്കയുടെ ബെംഗളൂരു ഓഫീസർ റീസ രഞ്ജിത്ത് നേതൃത്വം നൽകി.
കേരളസർക്കാർ പ്രവാസി മലയാളികൾക്ക് നോർക്കയിലൂടെ നൽകിവരുന്ന വിവിധ സേവനങ്ങളും പദ്ധതികളും അവയ്ക്കുവേണ്ട മാർഗ്ഗനിർദ്ദേശങ്ങളും റീസ രഞ്ജിത്ത് വിശദീകരിച്ചു. കേളിയുടെ ആഭിമുഖ്യത്തിൽ പ്രവാസി തിരിച്ചറിയൽ-ഇൻഷുറൻസ് കാർഡിനായുള്ള അപേക്ഷകൾ സ്വീകരിച്ചു.
കേളിയുടെ സന്നദ്ധ സേവന പ്രവർത്തനങ്ങൾ ബാംഗ്ലൂരിലെ വിവിധ മേഖകളിലേക്ക് വ്യാപിപ്പിക്കുമെന്ന്
ഭാരവാഹികൾ അറിയിച്ചു.
SUMMARY: Keli VS Anusmaranam

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഉദയനഗർ അയ്യപ്പക്ഷേത്രം ഭാരവാഹികൾ

ബെംഗളൂരു: ഉദയനഗർ അയ്യപ്പക്ഷേത്രസമിതി ജനറൽബോഡി യോഗത്തിൽ 2026-27 വർഷത്തേക്കുള്ള ഭാരവാഹികളെയും എക്സിക്യുട്ടീവ്...

ഓണം എല്ലാ മനുഷ്യരെയും ഒന്നിപ്പിക്കുന്നു; മന്ത്രി ബിന്ദു കൃഷ്ണ

ബെംഗളൂരു: ഓണം മലയാളികളെ പരസ്പരം ഒരുമിപ്പിക്കുന്ന ഉത്സവമാണെന്നും പങ്കു വെക്കലിന്റെ, സ്നേഹത്തിന്റെ...

വനിതാ ഏഷ്യാകപ്പ് ഇന്ത്യയ്ക്ക്; ശ്രീലങ്കയെ തകർത്തത് 72 റൺസിന്, ഇന്ത്യയുടെ എട്ടാം കിരീടം

ദുബായ്: വനിതാ ഏഷ്യകപ്പ് ഫൈനലില്‍ ശ്രീലങ്കയെ തോൽപ്പിച്ച് ഇന്ത്യയ്ക്ക് കിരീടം. ഇന്ത്യ...

ബിജെപി ഭരിക്കുന്ന 21 സംസ്ഥാനങ്ങളിൽ 2029ന് മുമ്പ് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് അമിത് ഷാ

ന്യൂഡൽഹി: 21 സംസ്ഥാനങ്ങളിലെ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരുകൾ 2029-ന് മുമ്പ്...

ഡല്‍ഹിയില്‍ ഫാക്ടറിയില്‍ തീപിടിത്തം; പരിഭ്രാന്തിയില്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ ആറ് പേര്‍ക്ക് പരുക്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സ്വരൂപ് നഗറില്‍ ഫാക്ടറിയില്‍ തീപിടിത്തം. സ്വരൂപ് നഗറിലെ ഗലി...

ഹോർമുസിൽ കപ്പലിന് നേരെ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിന് സമീപം ഖെഷം ദ്വീപിനോട് ചേർന്ന് സഞ്ചരിക്കുകയായിരുന്ന ഇറാനിയൻ...

സിപിഐ എം നേതാവ് ബേബി ജോൺ അന്തരിച്ചു

തൃശൂർ: മുതിർന്ന സി.പി.എം. നേതാവും മുൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന ബേബി...

മോദി–ഷി ജിൻപിങ് കൂടിക്കാഴ്ച; ഇന്ത്യ–ചൈന ബന്ധം മെച്ചപ്പെടുത്താൻ നീക്കം

ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി...

Related Articles

Popular Categories