ബെംഗളൂരു: കേളി ബെംഗളൂരു വനിതാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പായസറാണി മത്സരം സംഘടിപ്പിച്ചു. 17 – ഓളം വിത്യസ്ത രുചികളോടെയുള്ള പായസ റെസിപ്പികൾ ലഭിച്ച മത്സരത്തിൽ, ഫാത്തിമ സുഹൈൽ, രജിത ജയൻ, ദിവ്യാ ജയൻ എന്നിവർ ഒന്നുമുതൽ, മൂന്ന് വരെ സ്ഥാനങ്ങൾ നേടി.
വിജയികൾക്കുള്ള ക്യാഷ് പ്രൈസും, സർട്ടിഫിക്കറ്റും കേളി ജന:സെക്രട്ടറി ജഷീർ പൊന്ന്യം വിതരണം ചെയ്തു. സംഘാടകരായ സെക്രട്ടറി ശ്രുതി ടി.ഡി, ട്രഷറർ നൂഹ.എം.എ, നാദിർഷ പയ്യന്നൂർ, കബീർ, പ്രസിഡൻറ് സുരേഷ് പാൽകുളങ്ങര എന്നിവർ നേതൃത്വം നൽകി.
SUMMARY: Keli Women’s Payasarani Competition














