Categories: LATEST NEWS

സംസ്ഥാനത്ത് കനത്ത പോളിങ്; 50 ശതമാനം കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പോളിംഗ് 50 ശതമാനം കടന്നു. രാവിലെ മുതൽ മികച്ച പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്.ഉച്ച കഴിഞ്ഞ് 3 മണിവരെയുള്ള കണക്ക് പ്രകാരം 53.01 ശതമാനമാണ് പോളിങ്. രാവിലെ മുതൽ നഗര-ഗ്രാമ വ്യത്യാസമില്ലാതെ പോളിങ് ബൂത്തുകളിൽ പ്രകടനമാകുന്ന തിരക്ക് ഇതാണ് സൂചിപ്പിക്കുന്നത്

എറണാകുളത്താണ് കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്. കാസറഗോഡാണ് പോളിംഗ് കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. എറണാകുളത്ത് 52.94 ശതമാനം പോളിംഗും കാസറഗോഡ് 47.61 ശതമാനം പോളിംഗുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

പോളിംഗ് ശതമാനം ജില്ല തിരിച്ച്

തിരുവനന്തപുരം: 49.34
കൊല്ലം: 48.90
പത്തനംതിട്ട: 48.35
ആലപ്പുഴ: 49.77
കോട്ടയം: 49.22
ഇടുക്കി: 49.56
എറണാകുളം: 52.94
തൃശൂർ: 50.48
പാലക്കാട്: 51.27
മലപ്പുറം: 48.31
കോഴിക്കോട്: 50.10
വയനാട്: 49.32
കണ്ണൂർ: 48.50
കാസറഗോഡ്: 47.61

സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി 883 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്.രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. കേരളത്തിൽ 53984 സർവീസ് വോട്ടർമാർ ഉൾപ്പെടെ 2,71,96,936 സമ്മതിദായകരാണുള്ളത്. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ 18-19 പ്രായത്തിലുള്ള4,66,408 കന്നിവോട്ടർമാരുണ്ട്.

പ്രതിപക്ഷനേതാവ് വി ഡി സതീശനും ഭാര്യയും മകളും പറവൂരിലെ പോളിംഗ് ബൂത്തില്‍ എത്തി വോട്ട് രേഖപ്പെടുത്തി. വട്ടിയൂര്‍കാവ് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ആര്‍ ശ്രീലേഖയും രാവിലെ തന്നെ പോളിംഗ് ബൂത്തിലെത്തിയിട്ടുണ്ട്.പാണക്കാട് സാദിഖ് അലി, മന്ത്രി പി എ മുഹമ്മദ് റിയാസ്, പി കെ കുഞ്ഞാലിക്കുട്ടി, നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി തുടങ്ങിയവരും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്താന്‍ അതാത് പോളിംഗ് സ്റ്റേഷനുകളില്‍ എത്തി

മൂന്നാം തവണയും ഭരണം നേടാനായി എൽഡിഎഫും പത്ത് വർഷത്തിന് ശേഷം അധികാരക്കസേരയിൽ എത്താൻ യുഡിഎഫും കിണഞ്ഞ് പരിശ്രമിക്കുന്ന തെരഞ്ഞെടുപ്പാണിത്. നിർണായക ശക്തിയാകാൻ എൻഡിഎയെയും രംഗത്തുണ്ട്.
SUMMARY: KERALA ELECTION 2026: Heavy Polling in the state; over 50 percent

.

NEWS DESK

Recent Posts

പെട്രോള്‍ തീര്‍ന്ന ബൈക്കുമായി റോഡില്‍ നിന്നു; വാനിടിച്ച്‌ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

ആലപ്പുഴ: ബൈക്കില്‍ പിക്കപ്പ് വാനിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ഗുതരമായി പരുക്കേറ്റ സഹയാത്രികൻ ആശുപത്രിയില്‍ ചികിത്സയിലാണ്. താമരക്കുളം കിഴക്കേമുറി പച്ചക്കാട്…

14 minutes ago

വെ​ടി​ക്കെ​ട്ടു നി​ർ​മാ​ണ ശാ​ല​യി​ലെ സ്ഫോ​ട​നം: മ​ര​ണം 12 ആയി, മജിസ്റ്റീരിയൽ തല അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

തൃ​ശൂ​ർ: തൃ​ശൂ​ർ പൂ​ര​ത്തി​നു വെ​ടി​ക്കെ​ട്ടു​സാ​മ​ഗ്രി​ക​ൾ നി​ർ​മി​ക്കു​ന്നി​ട​ത്തു​ണ്ടാ​യ സ്‌​ഫോ​ട​ന​ത്തി​ൽ 12 മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. നാല്‍പതോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റവരെ തൃശൂര്‍…

43 minutes ago

ഇന്ത്യൻ വിമാനങ്ങള്‍ക്ക് വിലക്ക് നീട്ടി പാകിസ്ഥാൻ; വ്യോമപാത ഒരു മാസത്തേക്ക് അടച്ചിടും

ഇസ്ലാമാബാദ്: ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമാതിർത്തി വിലക്കിയ നടപടി നീട്ടി പാകിസ്ഥാൻ. മെയ് 24 വരെയാണ് ഇന്ത്യൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി. മുൻകാല…

46 minutes ago

ചിക്കൻ മസാല നല്ലതാണ് പക്ഷേ പായസത്തിലിടരുത്’; ക്ഷേത്രത്തിൽ ക്രിസ്തീയ ഗാനം ആലപിച്ച നന്ദഗോവിന്ദം ഭജൻസിനെതിരെ ശശികല

കോട്ടയം: ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന സംഗീത പരിപാടിയില്‍ ക്രിസ്തീയ ഭക്തിഗാനം ആലപിച്ചതില്‍ നന്ദഗോവിന്ദം ഭജന്‍സിനെതിരെ വിമര്‍ശനവുമായി ഹിന്ദു ഐക്യവേദി കേരളം…

1 hour ago

തൃശൂർ വെടിപ്പുര ദുരന്തം; മരണസംഖ്യ 8 ആയി

തൃശ്ശൂർ: തൃശ്ശൂർ പൂരത്തിന് വെടിക്കെട്ടുസാമഗ്രികൾ നിർമിക്കുന്ന അഞ്ച് വെടിമരുന്ന് പുരകളിൽ ഉണ്ടായ വൻസ്‌ഫോടനത്തിൽ 8 പേർ മരിച്ചതായി സ്ഥിരീകരിച്ചു. തൃശൂ‍ർ…

1 hour ago

തൃശൂര്‍ വെടിക്കെട്ട് നിര്‍മാണ കേന്ദ്രത്തിലെ സ്‌ഫോടനം; 3 പേരുടെ മരണം സ്ഥിരീകരിച്ചു

തൃശൂര്‍: തൃശൂര്‍ പൂരത്തില്‍ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ഒരുക്കുന്ന മുണ്ടത്തിക്കോടുള്ള പടക്ക നിര്‍മാണ കേന്ദ്രത്തിലെ സ്‌ഫോടനത്തിൽ 3 പേരുടെ മരണം…

3 hours ago