കേരളാ ഹൈക്കോടതിയിലെ പരിപാടിയില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് പങ്കെടുക്കില്ല. അനാരോഗ്യം കാരണം പങ്കെടുക്കില്ലെന്നാണ് ചീഫ് ജസ്റ്റിസിന്റെ ഓഫീസില്‍ നിന്നുളള അറിയിപ്പ്. പകരം സുപ്രീം കോടതി ജഡ്ജ് ബി ആർ ഗവായ് പങ്കെടുക്കും.
ഹൈക്കോടതിയുടെ ഡിജിറ്റല്‍ കോർട്ടുകളും പ്രത്യേക വിചാരണ കോടതികളും ഉദ്ഘാടനം ചെയ്യാൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസെത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ചീഫ് ജസ്റ്റിസും മുഖ്യമന്ത്രിയും പങ്കെടുക്കുന്ന പരിപാടിയില്‍ വേദി പങ്കിടില്ലെന്ന നിലപാടിലായിരുന്നു ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷൻ നിലപാട്.
കോടതിയില്‍ ഈ ഫൈലിങ്ങും ഡിജിറ്റലൈസേഷൻ പ്രക്രിയയും തുടങ്ങിയത് അസോസിയേഷനുമായി കൂടിയാലോചനയില്ലാതെയാണെന്ന് ആരോപിച്ചാണ് ഹൈക്കോടതിയിലെ അഭിഭാഷകരുടെ സംഘടനയുടെ പ്രതിഷേധം.
TAGS : HIGH COURT | PROGRAMME | SUPREME COURT
SUMMARY : Kerala High Court event: Supreme Court Chief Justice will not attend
ബെംഗളൂരു: 92.3 കിലോമീറ്റർ മൈസൂരു-കുശാൽനഗർ ആക്‌സസ്-കൺട്രോൾഡ് ഹൈവേ പദ്ധതിക്ക് കേന്ദ്രത്തിന്റെ അനുമതി. നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻ.എച്ച്.എ.ഐ)…
ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം പ്രശ്നോത്തരി മത്സരം . ഡിസംബർ 14 ന് ബിഇഎംഎല്‍ ലേഔട്ടിലുള്ള സമാജം ആസ്ഥാനത്ത് നടക്കും. കേരളത്തിന്റെ…
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് അവസാനം. പോളിങ് ശതമാനം 70 കടന്നു. മൂന്ന് ജില്ലകളിൽ 70 ശതമാനത്തിന് മുകളിലാണ്…
ഡല്‍ഹി: ഡല്‍ഹി കലാപത്തിലെ ഗൂഢാലോചന കേസില്‍ ഇടക്കാല ജാമ്യം തേടി ജെഎന്‍യു സര്‍വകലാശാല മുന്‍ വിദ്യാര്‍ഥി ഉമര്‍ ഖാലിദ്. സഹോദരിയുടെ…
ഇടുക്കി: ഇടുക്കിയില്‍ വോട്ട് ചെയ്ത് മടങ്ങിയ യുവാവ് ചെക്ക് ഡാമില്‍ കുളിക്കാനിറങ്ങിയപ്പോള്‍ മുങ്ങി മരിച്ചു, കരുണാപുരം ചാലക്കുടിമേട് സ്വദേശി ശ്രീജിത്ത്…
തിരുവനന്തപുരം: കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലെ പ്രശ്‌നബാധിത ബൂത്തുകളില്‍ കനത്ത നിരീക്ഷണം ഏര്‍പ്പെടുത്തി സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ. പ്രശ്‌നബാധിത ബൂത്തുകളിലെ 27…