ബെംഗളൂരു: കോറമംഗലയിൽ 1.08 കിലോഗ്രാം ഹൈഡ്രോ കഞ്ചാവുമായി മലയാളി പിടിയിൽ. ഫ്രീലാൻസ് എഴുത്തുകാരനും ബ്ലോഗറുമായ ആന്റണി മാത്യുവിനെയാണ് ഒരു കോടി രൂപ വിലയുടെ ഹൈഡ്രോ കഞ്ചാവുമായി ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോറമംഗലയിലെ നാഷനൽ ഗെയിംസ് വില്ലേജ് കോംപ്ലക്സ് ഗേറ്റിനു സമീപത്തു നിന്നാണ് ഇയാൾ പിടിയിലാകുന്നത്.
ലഹരിവിൽപനയ്ക്കായി ഉപയോഗിച്ചിരുന്ന സ്കൂട്ടറും പിടിച്ചെടുത്തു. കേരളത്തിൽ നിന്നും ചെറിയ വിലയ്ക്ക് വാങ്ങുന്ന ഹൈഡ്രോ കഞ്ചാവ് നഗരത്തിലെത്തിച്ച് കോളജ് വിദ്യാർഥികൾക്ക് ഉൾപ്പെടെ വലിയ വിലയ്ക്ക് ഇയാൾ വിതരണം ചെയ്തിരുന്നതായി പോലീസ് അറിയിച്ചു.
SUMMARY: Kerala native arrested for peddling drugs in Bengaluru.
തിരുവനന്തപുരം: കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ഡോ. ബി അശോകിനെ മാറ്റി. ഗതാഗത വകുപ്പിന് കീഴിലെ കെടിഡിഎഫ്‌സി…
പാലക്കാട്: ഓണം പ്രമാണിച്ച് മൂന്ന് സ്പെഷ്യല്‍ ട്രെയിൻ സർവീസുകള്‍ പ്രഖ്യാപിച്ചു. ട്രെയിൻ നമ്പർ 06137 തിരുവനന്തപുരം നോർത്ത് - ഉധ്‌ന…
കോഴിക്കോട്: ആദിവാസി നേതാവ് സി.കെ.ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി എന്‍ഡിഎ വിട്ടു. കോഴിക്കോട് ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ്…
ഇടുക്കി: മറുനാടൻ മലയാളി ഉടമ ഷാജൻ സ്‌കറിയയ്ക്ക് മർദനം. വാഹനത്തില്‍ പിന്തുടർന്നെത്തിയ സംഘം ആയിരുന്നു ഷാജനെ മർദിച്ചത്. ഇടുക്കിയില്‍ ഒരു…
കണ്ണൂര്‍: കണ്ണപുരം സ്‌ഫോടന കേസിലെ മുഖ്യപ്രതി അനൂപ് മാലിക് പിടിയില്‍. കാഞ്ഞങ്ങാട് നിന്നാണ് പ്രതിയെ പോലീസ് വലയിലാക്കിയത്. കീഴറയില്‍ വാടക…
കാസറഗോഡ്: കാസറഗോഡ് തോട്ടില്‍ ഒഴുക്കില്‍പ്പെട്ട് വിദ്യാർഥി മരിച്ചു. ചെർക്കള പാടിയിലെ മിഥിലാജ് (12) ആണ് മരിച്ചത്. മൃതദേഹം ആണ് കണ്ടെത്തിയത്.…