ബെംഗളൂരു: കേരളസമാജം കണ്ടോണ്‍മെന്റ് സോണിന്റെ ഓണാഘോഷം ‘നമ്മ ഓണം 2025’ ഞായറാഴ്ച വസന്ത് നഗറിലെ ഡോ. ബി.ആര്‍. അംബേദ്കര്‍ ഭവനില്‍ വിവിധ പരിപാടികളോടെ നടക്കും. രാവിലെ ഒന്‍പതിന് കലാപരിപാടികളോടെ ആഘോഷത്തിന് തുടക്കമാകും. 12-ന് ഓണസദ്യ. 1.30-ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ കേന്ദ്രമന്ത്രി ശോഭാ കരന്തലജെ, കര്‍ണാടക ഗ്രാമ വികസന മന്ത്രി ബൈരതി സുരേഷ്, കേരള ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, വ്യവസായ മന്ത്രി പി. രാജീവ്, പി.സി. മോഹന്‍ എംപി, എ.സി. ശ്രീനിവാസ് എംഎല്‍എ, കസ്റ്റംസ് അഡീഷണല്‍ കമ്മിഷണര്‍ ഗോപകുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.
രാവിലെ 9മണിക്ക് ഓണാഘോഷത്തിന് തിരിതെളിയുന്നതോടെ കലാപരിപാടികള്‍ ആരംഭിക്കും. 12.00ന് വിഭവ സമൃദ്ധമായ ഓണസദ്യയും തുടര്‍ന്ന് 1.30ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
വൈകുന്നേരം 4.30ന് ബല്‍റാം, ശ്രീരാഗ്, അനുശ്രീ (സ്റ്റാര്‍ സിംഗര്‍) എന്നിവര്‍ നേതൃത്വം നല്‍കുന്ന സംഗീത പരിപാടി ഇത്തവണത്തെ ഓണാഘോഷത്തിന് മാറ്റുകൂട്ടും.
ഓണാഘോഷത്തോടെനുബന്ധിച്ചു സുവെനിയര്‍ മാഗസിന്‍, എക്‌സിബിഷന്‍ സ്റ്റാളുകള്‍, ലക്കി ഡിപ്പ് കോണ്ടെസ്റ്റ്, തുടങ്ങി വൈവിധ്യമാര്‍ന്ന ഒട്ടനവധി പരിപാടികളും ഉണ്ടായിരിക്കുന്നതാണ്. സോണ്‍ ചെയര്‍പേര്‍സണ്‍ ലൈല രാമചന്ദ്രന്‍, കണ്‍വീനര്‍ ഹരി കുമാര്‍, ആഘോഷ കമ്മറ്റി ചെയര്‍മാന്‍ ഷിനോജ് കെ നാരായണ്‍ എന്നിവര്‍ അറിയിച്ചു.പ്രവേശനം സൗജന്യം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക. 9686665995, 9148272727, 843173477
SUMMARY: Kerala Samajam Cantonment Zone Onam celebrations tomorrow
കോഴിക്കോട്: മോസ്‌കോയിലെ സെച്ചനോവ് സര്‍വകലാശാലയില്‍ മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തിയ പ്രതികളെ അറസ്റ്റു ചെയ്തു പോലീസ്.…
കണ്ണൂർ: തലശ്ശേരി ഹുസ്സൻമൊട്ടയില്‍ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു. കോഴിക്കോട് എയർപോർട്ടില്‍ നിന്നും തലശ്ശേരി ഭാഗത്തേക്ക് വരുന്ന…
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഗ്രാമിന് 50 രൂപ ഉയർന്ന് 11,390 രൂപയായി. പവന് 400 രൂപ കൂടി…
തായ്‌ലാന്റ്: കാട്ടാളൻ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടൻ ആന്റണി വർഗീസിന് പരുക്ക്. തായ്‌ലാന്റിലെ ചിത്രീകരണത്തിനിടയില്‍ ആയിരുന്നു സംഭവം. ആനയ്ക്കൊപ്പമുള്ള ആക്ഷൻ…
തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിക്കലില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് ഇഡി സമൻസ്. 2023ലാണ് വിവേക് കിരണിന് ഇഡി സമൻസ് അയച്ചത്.…
പത്തനംതിട്ട: ശബരിമലയിലെ കണക്കെടുപ്പിനായി ഹൈക്കോടതി നിയമിച്ച അമിക്കസ് ക്യൂറി ജസ്റ്റിസ് കെ.ടി. ശങ്കരന്‍ പമ്പയിലെത്തി. രാവിലെ മലകയറി 11 മണിയോടെ…