ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം വനിതാ വിഭാഗം സംഘടിപ്പിക്കുന്ന തിരുവാതിര മത്സരം ഫെബ്രുവരി 8 ന് രാവിലെ 10 മണി മുതല്‍ ഇന്ദിരാനഗര്‍ കൈരളീ നികേതന്‍ ഓര്‍ഡിറ്റോറിയത്തില്‍ നടക്കും. ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് 20,000 രൂപയും റോളിംഗ് ട്രോഫിയും രണ്ടാം സമ്മാനം 15,000 രൂപയും ട്രോഫിയും മൂന്നാം സ്ഥാനം 10,000 രൂപയും ട്രോഫിയും 3 ടീമുകള്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും ലഭിക്കും.
ഒരു ടീമില്‍ പരമാവധി 10 പേര്‍ക്ക് പങ്കെടുക്കാം . തിരുവാതിരക്ക് വായ്പാട്ട് അനുവദിക്കും. സമയ പരിധി 10 മിനിട്ടായിരിക്കും. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ മുന്‍കൂട്ടി പേര് രജിസ്‌റര്‍ ചെയ്യണമെന്ന് കേരളസമാജം വനിതാ വിഭാഗം പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍മാരായ ദിവ്യ മുരളി, രമ്യ ഹരികുമാര്‍ എന്നിവര്‍ അറിയിച്ചു.
ഇത് സംബന്ധിച്ച യോഗത്തില്‍ കേരളസമാജം വനിതാ വിഭാഗം ചെയര്‍പേര്‍സന്‍ കെ റോസി അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ലൈല രാമചന്ദ്രന്‍, ദിവ്യ മുരളി, രമ്യ ഹരികുമാര്‍, അമൃത സുരേഷ്, ഷൈമ രമേഷ്, സുധ വിനീഷ്, തുടങ്ങിയവര്‍ സംബന്ധിച്ചു. വിശദ വിവരങ്ങള്‍ക്ക് 8861978471, 9036876989
SUMMARY: Kerala Samajam Thiruvathira Competition on February 8















