Monday, April 27, 2026
23.4 C
Bengaluru

ആന്റണി രാജുവിനെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി

കൊച്ചി: തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചെന്ന കേസില്‍ ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന് മുൻമന്ത്രി ആന്റണി രാജുവിനെ എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കി. നെടുമങ്ങാട് കോടതി അദ്ദേഹത്തിന് മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ച പശ്ചാത്തലത്തിലാണ് നിയമസഭാ സെക്രട്ടേറിയറ്റിന്റെ നടപടി. തിരുവനന്തപുരം സെൻട്രല്‍ മണ്ഡലത്തെയായിരുന്നു അദ്ദേഹം പ്രതിനിധീകരിച്ചിരുന്നത്.

രണ്ട് വർഷത്തിലധികം തടവുശിക്ഷ ലഭിക്കുന്ന ജനപ്രതിനിധികള്‍ക്ക് ആ സ്ഥാനത്ത് തുടരാൻ അർഹതയുണ്ടാവില്ലെന്ന സുപ്രീം കോടതി ഉത്തരവ് പ്രകാരമാണ് ഈ നടപടി. ഇത്തരമൊരു സാഹചര്യത്തില്‍ കേരളത്തില്‍ അയോഗ്യനാക്കപ്പെടുന്ന ആദ്യ ജനപ്രതിനിധിയാണ് ആന്റണി രാജു. നിലവിലെ സാഹചര്യത്തില്‍ അദ്ദേഹത്തിന് ഭാവിയില്‍ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാൻ സാധിക്കില്ല. മേല്‍ക്കോടതിയില്‍ നിന്ന് ശിക്ഷയ്ക്ക് സ്റ്റേ ലഭിച്ചാലും അയോഗ്യത നിലനില്‍ക്കാനാണ് സാധ്യത.

ആന്റണി രാജുവിന് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. ശിക്ഷ ഏഴ് വർഷത്തില്‍ താഴെ ആയതുകൊണ്ടാണ് അപ്പീലില്‍ വിധി വരുന്നത് വരെ പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചത്. ഈ സമയത്തിനുള്ളില്‍ വിധിയില്‍ സ്റ്റേ വാങ്ങി കോടതിയെ അറിയിക്കാം. അല്ലെങ്കില്‍ ജയിലിലേക്ക് പോകേണ്ടി വരും. നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയാണ് ആന്റണി രാജുവിന് മൂന്ന് വർഷം തടവ് വിധിച്ചത്.

രണ്ട് വർഷത്തില്‍ കൂടുതല്‍ ഏതെങ്കിലും കോടതി ശിക്ഷിച്ചാല്‍ അയോഗ്യനെന്നാണ് സുപ്രീകോടതിയുടെ വിധി. ഇത് പ്രകാരമാണ് ആന്റണി രാജുവിന് എംഎല്‍എ സ്ഥാനം നഷ്ടമായത്. 34 വർഷം മുമ്പ് നടന്ന സംഭവവുമായി ബന്ധപ്പെട്ട കേസിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. 409,120 ബി, 420, 201,193, 34, 217, 465 എന്നീ നിർണായകമായ വകുപ്പുകളാണ് ആന്റണി രാജുവിനെതിരെ തെളിഞ്ഞിരിക്കുന്നത്.

കേസില്‍ പതിമൂന്ന് വർഷം കഴിഞ്ഞാണ് കുറ്റപത്രം സമർപ്പിച്ചത്. ഒരു വർഷത്തിനകം വിചാരണ പൂർത്തിയാക്കണമെന്ന സുപ്രീംകോടതി ഉത്തരവിനെത്തുടർന്നായിരുന്നു നെടുമങ്ങാട് കോടതിയിലെ അന്തിമവാദം. കേസില്‍ 29 സാക്ഷികളുണ്ടായിരുന്നെങ്കിലും19 പേരെയാണ് വിസ്തരിച്ചത്. മരണവും രോഗവും മൂലം എട്ടുപേരെയും, രണ്ടുപേരെ പ്രോസിക്യൂഷനും ഒഴിവാക്കിയിരുന്നു.

1990 ഏപ്രില്‍ നാലിന് 60 ഗ്രാം ഹാഷിഷുമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലായ ഓസ്‌ട്രേലിയന്‍ പൗരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ സര്‍വലിയെ രക്ഷപ്പെടുത്തുന്നതിന് വേണ്ടി തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ കൃത്രിമം കാണിച്ചുവെന്നാണ് കേസ്. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകനായ ആന്റണി രാജു തന്റെ സീനിയറായ അഡ്വ. സെലിന്‍ വില്‍ഫ്രഡുമായി ചേര്‍ന്നാണ് ആന്‍ഡ്രൂവിന്റെ വക്കാലത്ത് ഏറ്റെടുത്തത്.

SUMMARY: Antony Raju disqualified from MLA post

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

രണ്ടാം ഘട്ട വോട്ടെടുപ്പ്: പ​ശ്ചി​മ​ബം​ഗാ​ളി​ല്‍ പ​ര​സ്യ​പ്ര​ചാ​ര​ണം ഇ​ന്ന് അ​വ​സാ​നി​ക്കും

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന്...

തൃശൂര്‍ പൂരത്തിന് ഇന്ന് സമാപനം

തൃശൂർ: പൂരത്തിന് ഇന്ന് പകൽ പൂരത്തോടെ വർണാഭമായി കൊടിയിറങ്ങും. തിരുവമ്പാടി, പാറമേക്കാവ്...

മകളുടെ കൊലപാതകം: ജാമ്യത്തിലിറങ്ങിയ പ്രതിയെ വീട്ടിൽക്കയറി വെട്ടിക്കൊന്ന് പിതാവ്

ചെന്നൈ: മകളെക്കൊന്ന് ജയിലിൽപ്പോയ യുവാവിനെ അഞ്ചുമാസത്തിനുശേഷം അച്ഛൻ വെട്ടിക്കൊന്നു. തഞ്ചാവൂരിൽ പ്രണയത്തിൽ...

വയനാട് ഉരുള്‍പൊട്ടൽ പുനരധിവാസം; മുസ്ലിംലീഗ് നിർമ്മിച്ച 51 സ്നേഹവീടുകളിൽ ഇന്ന് ഗൃഹപ്രവേശന ചടങ്ങ്

കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി മുസ്ലിം ലീഗ് നിര്‍മിച്ച...

ബെംഗളൂരുവിന് ആവേശമായി ടി.സി.എസ്. മാരത്തൺ; പങ്കെടുത്തത് 36,000 ത്തിലേറെ പേര്‍ 

ബെംഗളൂരു: നഗര വീഥികളില്‍ ഓട്ടത്തിന്റെ ആവേശ കാഴ്ച്ച സമ്മാനിച്ച 18–ാമത് ടിസിഎസ്...

Topics

ബെംഗളൂരുവിന് ആവേശമായി ടി.സി.എസ്. മാരത്തൺ; പങ്കെടുത്തത് 36,000 ത്തിലേറെ പേര്‍ 

ബെംഗളൂരു: നഗര വീഥികളില്‍ ഓട്ടത്തിന്റെ ആവേശ കാഴ്ച്ച സമ്മാനിച്ച 18–ാമത് ടിസിഎസ്...

ബെം​ഗളൂരുവിൽ മലയാളി വിദ്യാർഥികളെ ആക്രമിച്ച് കവർച്ച; ആറ് പേർ പിടിയിലായി

ബെംഗളൂരു: നഗരത്തിലെ സ്വകാര്യ കോളേജിലെ മലയാളി വിദ്യാർഥികളെ താമസ സ്ഥലത്തുവെച്ച് ആക്രമിച്ച്...

ബെംഗളൂരുവിൽ വാഹനാപകടം: മലയാളി യുവാവ് മരിച്ചു 

ബെംഗളൂരു: ബെംഗളൂരു - മൈസൂരു എക്സ്പ്രസ് വേയില്‍ കുമ്പളകോടിന് സമീപം സർവീസ്...

പാതയിലെ നവീകരണ പ്രവൃത്തികള്‍; എറണാകുളം വന്ദേഭാരത് ജൂലൈ 7ന് സേലം വഴി

ബെംഗളൂരു: കന്റോൺമെന്റിനും  വൈറ്റ്ഫീൽഡിനും ഇടയില്‍ നടക്കുന്ന  നവീകരണ പ്രവൃത്തികളുടെ ഭാഗമായി എറണാകുളം...

സി.ഇ.ടി പരീക്ഷക്കിടെ ബെംഗളൂരുവില്‍ വിദ്യാർഥികളുടെ പൂണൂൽ അഴിപ്പിച്ചു; ഇൻവിജിലേറ്റർക്ക് സസ്പെൻഷൻ

ബെംഗളൂരു: സി.ഇ.ടി പരീക്ഷക്ക് മുന്നോടിയായുള്ള ദേഹ പരിശോധനക്കിടെ ബെംഗളൂരുവില്‍ ഇൻവിജിലേറ്റർമാർ ബ്രാഹ്മണ...

മോസ്‌കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലില്‍ തിളങ്ങി ‘മോഹം’; മികച്ച ചിത്രത്തിന് പുറമേ മികച്ച നടിക്കുള്ള പുരസ്‌കാരവും

ബെംഗളൂരു: 48-ാമത് മോസ്‌കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഇരട്ടനേട്ടവുമായി മലയാളച്ചിത്രം മോഹം....

ടി.സി.എ​സ്. വേ​ൾ​ഡ് 10 കെ മാരത്തൺ ഞായറാഴ്ച

ബെംഗളൂരു: ടിസിഎസ് 10 കെ മാരത്തണ്‍ ഞായറാഴ്ച ബെംഗളൂരുവില്‍ നടക്കും. എംജി...

Related News

Popular Categories

You cannot copy content of this page