ബെംഗളൂരു: കേരളസമാജം ബാംഗ്ലൂര്‍ യെലഹങ്ക സോണ്‍ വനിതാവിഭാഗം അന്താരാഷ്ട്ര വനിതാദിനം ബ്യാട്ടരായണപുരയിലെ പാര്‍വ്വതി ചാരിറ്റബിള്‍ ട്രസ്റ്റിലെ അന്തേവാസികള്‍ക്കൊപ്പം കേക്ക് മുറിച്ചു ആഘോഷിച്ചു. ആഘോഷങ്ങള്‍ സോണ്‍ ചെയര്‍മാന്‍ റജി എംജി നിര്‍വഹിച്ചു.
സോണ്‍ വനിതാ വിഭാഗം കണ്‍വീനര്‍ ഷൈനി ഗിരീഷ് അധ്യക്ഷത വഹിച്ചു.
സോണ്‍ കണ്‍വീനര്‍ അനീഷ് കൃഷ്ണന്‍, വൈസ് ചെയര്‍മാന്‍ അജയന്‍ എം ബി, ഫിനാന്‍സ് കണ്‍വീനര്‍ സുനിത വിനോദ്, വനിതാ വിഭാഗം വൈസ് ചെയര്‍പേഴ്‌സണ്‍ അനുമോള്‍ വിപിന്‍, സത്യശീലന്‍, ജോയിന്‍ കണ്‍വീനര്‍ വിപിന്‍ രാജു, ഗോകുല്‍, ബിനു ചെയര്‍പേഴ്‌സണ്‍ ആഷാ വിജയഗോപാല്‍ മറ്റു വനിതാ വിഭാഗം ഭാരവാഹികളായ ജിസി രഘു, അശ്വതി സന്തോഷ്, മീനു ജോര്‍ജ്, അനിത എസ് പിള്ളൈ, മീനു എന്നിവര്‍ സംബന്ധിച്ചു. അന്തേവാസികള്‍ക്ക് ആവശ്യമുള്ള സാമഗ്രികള്‍ വിതരണം ചെയ്തു. ട്രസ്റ്റ് അധികാരികളെ ചടങ്ങില്‍ ആദരിച്ചു.
SUMMARY: Kerala Samajam Yelahanka Zone Women’s Day Celebration















