Categories: KERALATOP NEWS

സ്വര്‍ണ വില റെക്കോഡില്‍

തിരുവനന്തപുരം: കേരളത്തിൽ റെക്കോര്‍ഡുകള്‍ തിരുത്തി സ്വര്‍ണ വിലയില്‍ കുതിപ്പ്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 61,960. പവന് ഇന്ന് 140 രൂപ വര്‍ധിച്ചു. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 7745 രൂപയാണ്. ധനമന്ത്രി നിർമ്മലാ സീതാരാമന്റെ കേന്ദ്ര ബജറ്റ് അവതരണത്തിന് മണിക്കൂറുകള്‍ മാത്രമുള്ളപ്പോഴാണ് വില വർധനവ്.

കഴിഞ്ഞയാഴ്ചയാണ് പവന്‍ വില ആദ്യമായി 60,000 കടന്നത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു സ്വര്‍ണവില. 31 ദിവസത്തിനിടെ 4500 രൂപയാണ് വര്‍ധിച്ചത്. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ഒരു ട്രോയ് ഔണ്‍സിന് ഇതാദ്യമായി 2,800 ഡോളര്‍ പിന്നിട്ടു. ട്രംപിന്റെ നയങ്ങള്‍ വിലക്കയറ്റത്തിന് കാരണമായേക്കുമെന്ന ഭീതിയാണ് സ്വര്‍ണം നേട്ടമാക്കിയത്.

TAGS : GOLD RATES
SUMMARY : Gold rate is increased

Savre Digital

Recent Posts

നമ്മ മെട്രോ പാത തുമക്കൂരുവിലേക്ക് നീട്ടും

ബെംഗളൂരു: നമ്മ മെട്രോ പാത തുമക്കൂരുവിലേക്ക് നീട്ടാനുള്ള നടപടിക്രമങ്ങളിലേക്ക് കടന്ന് ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ (ബിഎംആര്‍സിഎല്‍). 59.6 കിലോമീറ്റർ…

3 minutes ago

ഡിജിറ്റൽ അറസ്‌റ്റ്: ബെംഗളൂരുവില്‍ ഐടി ജീവനക്കാരിക്ക്‌ 32 കോടി രൂപ നഷ്ടമായി

ബെംഗളൂരു: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ ബെംഗളൂരുവിലെ ഐടി കമ്പനിയിൽ ഉയർന്നപദവിയിൽ ജോലിചെയ്യുന്ന ഉദ്യോഗസ്ഥയ്ക്ക് 31.83 കോടി രൂപ നഷ്ടപ്പെട്ടതായി പരാതി.…

35 minutes ago

ടി.പി വധക്കേസിൽ പ്രതിക്ക് ജാമ്യമില്ല

ന്യൂഡൽഹി: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ജയിലിൽ കഴിയുന്ന പ്രതിയും സി.പി.എം കുന്നോത്തുപറമ്പ് മുൻ ലോക്കൽ കമ്മിറ്റിയംഗവുമായ ജ്യോതിബാബുവിന് അടിയന്തരമായി ജാമ്യം അനുവദിക്കാൻ…

54 minutes ago

യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; നാലുപേർ അറസ്റ്റിൽ

ബെംഗളൂരു: കൊപ്പാൾ ജില്ലയിലെ യെലബുറഗയില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. ഹോംഗാർഡായി ജോലിചെയ്യുന്ന യുവതിയെയാണ് പീഡനത്തിന് ഇരയായത്. യുവതിയുടെ പരിചയക്കാരനായ ലക്ഷ്മണ,…

1 hour ago

ക്ഷേമപെൻഷൻ; കുടിശ്ശിക ഉള്‍പ്പെടെ ₹3,600 വ്യാഴാഴ്ച കിട്ടും

തിരുവനന്തപുരം: പുതുക്കിയ ക്ഷേമ പെന്‍ഷന്‍ വ്യാഴാഴ്ച മുതല്‍ വിതരണം ചെയ്യും. 2000 രൂപ ക്ഷേമപെൻഷനും 1600 രൂപ കുടിശികയും ചേർത്ത്…

2 hours ago

തി​രു​വ​ന​ന്ത​പു​ര​ത്ത് 19കാരന്‍ കു​ത്തേ​റ്റ് മ​രി​ച്ച സം​ഭ​വം: ഒ​രാ​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ, കൊലപാതകത്തിലെത്തിച്ചത് ഫുട്ബോള്‍ മത്സരത്തിനിടയിലെ തര്‍ക്കം

തി​രു​വ​ന​ന്ത​പു​രം: തൈ​ക്കാ​ട് വി​ദ്യാ​ർ​ഥി​ക​ൾ അ​ട​ക്കം ഇ​രു വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ യു​വാ​വ് കു​ത്തേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് ഇ​ന്ന്…

2 hours ago