തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയില്‍ വലിയ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 1,360 രൂപ കുറഞ്ഞ് 1,05,840 രൂപയിലെത്തി. ഗ്രാമിന് 170 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,230 രൂപയായി താഴേയ്ക്കിറങ്ങി. ആഭരണം വാങ്ങാൻ കാത്തിരിക്കുന്ന ഉപഭോക്താക്കള്‍ക്കും വിവാഹ ആവശ്യങ്ങള്‍ക്കായി സ്വർണം വാങ്ങുന്നവർക്കും ഈ വിലക്കുറവ് വലിയ ആശ്വാസമാണ് പകരുന്നത്.
SUMMARY: Gold rate is decreased
















