തിരുവനന്തപുരം: കഴിഞ്ഞ രണ്ടു ദിവസം ഉയര്‍ന്നുവന്ന സ്വര്‍ണവില ഇന്ന് കുറഞ്ഞു. സംസ്ഥാനത്ത് ഇന്ന് സ്വര്‍ണത്തിന് നേരിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണം പവന് 280 രൂപ കുറഞ്ഞ് 105760 രൂപയായി. ഗ്രാമിന് 35 രൂപ കുറഞ്ഞ് 13220 രൂപയുമായി. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10860 രൂപയും പവന് 86880 രൂപയും നല്‍കണം.
14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 8465 രൂപയാണ് ഇന്നത്തെ വില. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5460 രൂപ നല്‍കണം. ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 4042 രൂപയാണ് നല്‍കേണ്ടത്. കേരളത്തില്‍ വെള്ളി വില ഗ്രാമിന് 235 രൂപയും പത്ത് ഗ്രാമിന് 2350 രൂപയുമാണ് ഇന്നത്തെ വില.
SUMMARY: Gold rate is decreased
















