തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്നും ഇടിവ്. പവന് 1,080 രൂപ കുറഞ്ഞതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണിവില 1,14,960 രൂപയായി. ഗ്രാമിന് 135 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 14,370 രൂപയിലെത്തി. 24 കാരറ്റ് സ്വർണത്തിനും വില കുറഞ്ഞു. ഗ്രാമിന് 147 രൂപയുടെ കുറവോടെ 15,677 രൂപയാണ് ഇന്നത്തെ വില. പവന് 1,176 രൂപ കുറഞ്ഞതോടെ 24 കാരറ്റ് സ്വർണത്തിന്റെ വില 1,25,416 രൂപയായി.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വർണവില തുടർച്ചയായി താഴോട്ടാണ്. മൂന്ന് മാസത്തിന് ശേഷം ഓഗസ്റ്റിലാണ് ഒരു പവൻ സ്വർണത്തിന്റെ വില ആദ്യമായി 1,20,000 രൂപ കടന്നത്. ഓഗസ്റ്റ് 24ന് വില 1,20,240 രൂപയിലെത്തിയിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ തുടർച്ചയായ ദിവസങ്ങളില്‍ വിലയില്‍ ഇടിവ് രേഖപ്പെടുത്തുകയായിരുന്നു.
SUMMARY: Gold rate is decreased















