അതിരപ്പിള്ളി-മലക്കപ്പാറ പാതയില്‍ ആംബുലൻസിന് നേരെ കാട്ടാന ആക്രമണം

വാല്‍പ്പാറ: മൃതദേഹം എത്തിച്ച്‌ മടങ്ങുകയായിരുന്ന ആംബുലൻസിന് നേരെ കാട്ടാനയുടെ ആക്രമണം. കാലടി ഫാർമേഴ്സ് സഹകരണ ബാങ്കിന്റെ ആംബുലൻസിന് നേരെയാണ് രാത്രിയില്‍ കാട്ടാനയുടെ ആക്രമണമുണ്ടായത്. അങ്കമാലിയില്‍ നിന്ന് മൃതദേഹവുമായി വാല്‍പ്പാറയിലെത്തി ബന്ധുക്കള്‍ക്ക് കൈമാറിയ ശേഷം മടങ്ങുന്നതിനിടെയായിരുന്നു സംഭവം.

ആംബുലൻസില്‍ ഡ്രൈവറും മറ്റൊരു ജീവനക്കാരനും ഉള്‍പ്പെടെ രണ്ടുപേരാണ് ഉണ്ടായിരുന്നത്. വാല്‍പ്പാറ ചെക്ക്പോസ്റ്റ് പിന്നിട്ടതോടെ റോഡില്‍ നിലയുറപ്പിച്ചിരുന്ന കാട്ടാനയെ ആർആർടി സംഘം എത്തി വനത്തിലേക്ക് തുരത്തുകയായിരുന്നു. എന്നാല്‍ സംഘം സ്ഥലത്തുനിന്ന് മടങ്ങിയതിന് പിന്നാലെ മറ്റൊരു കാട്ടാന പെട്ടെന്ന് ആംബുലൻസിന് നേരെ പാഞ്ഞടുക്കുകയായിരുന്നു.

ആന വാഹനത്തെ ആക്രമിച്ചതോടെ ആംബുലൻസിന്റെ മുൻവശത്തെ ചില്ലുകള്‍ പൂർണമായും തകർന്നു. ഭാഗ്യവശാല്‍ വാഹനത്തിലുണ്ടായിരുന്നവർക്ക് പരുക്കേറ്റില്ല. വാല്‍പ്പാറ മേഖലയിലെ വനപാതകളില്‍ കാട്ടാന സാന്നിധ്യം പതിവായ സാഹചര്യത്തില്‍ രാത്രികാല യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നല്‍കി. പ്രത്യേകിച്ച്‌ ചെക്ക്പോസ്റ്റുകള്‍ക്ക് സമീപവും വനമേഖലയിലൂടെയുള്ള റോഡുകളിലും വേഗത കുറച്ച്‌ യാത്ര ചെയ്യണമെന്നും നിർദേശമുണ്ട്.

SUMMARY: Wild elephant attacks ambulance on Athirappilly-Malakkappara road

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്ത്രീകള്‍ വീട്ടില്‍ അടങ്ങിയൊതുങ്ങി ജീവിക്കണം, പൊതുരംഗത്തിറങ്ങിയാല്‍ വലിയനാശം; നിലപാടില്‍ ഉറച്ച്‌ നില്‍ക്കുന്നുവെന്ന് കാന്തപുരം

കൊച്ചി: സ്ത്രീകളെക്കുറിച്ച്‌ വീണ്ടും വിവാദ പരാമർശവുമായി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ....

സ്വര്‍ണവില വീണ്ടും ഇടിഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്നും ഇടിവ്. പവന് 1,080 രൂപ കുറഞ്ഞതോടെ...

കണ്ണൂര്‍ ജയിലില്‍ വീണ്ടും സംഘര്‍ഷം; തടവുകാരന് മര്‍ദ്ദനമേറ്റു

കണ്ണൂർ: കണ്ണൂർ സെൻട്രല്‍ ജയിലില്‍ വീണ്ടും തടവുകാർ ഏറ്റുമുട്ടി. ഒരാള്‍ക്ക് പരുക്കേറ്റു....

ഐജി ഷെഫീൻ അഹമ്മദ് ഐപിഎസ്‌ അന്തരിച്ചു

തിരുവനന്തപുരം: ഒഡിഷ കേഡർ ഉദ്യോഗസ്‌ഥനായ മലയാളി ഐജി ഷെഫിൻ അഹമ്മദ് ഐപിഎസ് അന്തരിച്ചു....

തിരുവനന്തപുരത്ത് കാറിൽ വെന്തുമരിച്ചത് ഏറ്റുമാനൂർ സ്വദേശി

തിരുവന്തപുരം: തിരുവന്തപുരം വെങ്ങാനൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് മരിച്ചയാളെ പോലീസ് തിരിച്ചറിഞ്ഞു. കോട്ടയം...

നേപ്പാളിൽ കുടുങ്ങിയ 54 കർണാടക സ്വദേശികൾ തിരിച്ചെത്തി

ബെംഗളൂരു: കനത്ത മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലം നേപ്പാളിൽ കുടുങ്ങിയ 54...

അൽ-ഹിന്ദ് ഐഎസ് കേസിൽ പ്രതിക്ക് 7 വർഷം കഠിന തടവ്

ബെംഗളൂരു: അൽ-ഹിന്ദ് ഐഎസ് ഭീകര ഗൂഢാലോചന കേസിൽ സയ്യിദ് ഫസിയൂർ റഹ്മാന്...

റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിലെ കോച്ചിനുള്ളില്‍ യുവതിയുടെ അര്‍ധ നഗ്‌ന മൃതദേഹം; പീഡനത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് സംശയം

ബെംഗളൂരു: റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിൻ കോച്ചിന്റെ സീറ്റിനടിയിൽ യുവതിയുടെ അർധനഗ്ന മൃതദേഹം...

Related Articles

Popular Categories