തിരുവനന്തപുരം: ദിവസങ്ങള് നീണ്ട ചാഞ്ചാട്ടങ്ങള്ക്കൊടുവില് കേരളത്തില് സ്വർണവിലയില് നേരിയ വർധന. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,535 രൂപയായും ഒരു പവന്റെ വില 1,08,280 രൂപയായും ഉയർന്നു.
കഴിഞ്ഞ ദിവസം വിലയില് മാറ്റമില്ലാതെ തുടർന്നതിന് പിന്നാലെയാണ് ഇന്നത്തെ വർധന. സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് വിപണിയിലെ ഓരോ മാറ്റവും നിർണായകമാണ്. അന്താരാഷ്ട്ര വിപണിയിലെ സ്വർണവിലയിലുണ്ടാകുന്ന കയറ്റിറക്കങ്ങളാണ് കേരളത്തിലെ വിലയെയും പ്രധാനമായും സ്വാധീനിക്കുന്നത്.
SUMMARY: Gold rate is increased















