തിരുവനന്തപുരം: രാഹുല് ഗാന്ധിയെ അധിക്ഷേപിച്ചതില് പൊലീസ് കേസ് എടുത്തതിനെ വിമർശിച്ച് ബിജെപി നേതാവ് ആർ.ശ്രീലേഖ. പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാല് കേസില്ല. രാഹുല് ഗാന്ധിയെ വിമർശിച്ചാല് കേസെടുക്കുകയാണ്. കലാപഹ്വാനം ഉള്പ്പെടെയുള്ള വകുപ്പ് ചുമത്തിയാണ് കേസ് എടുത്തതെന്നും ശ്രീലേഖ ഫേസ്ബുക്കില് കുറിച്ചു. സർക്കാരിന്റെ ഇരട്ട നീതി! ആരെങ്കിലും പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് സംസാരിച്ചാല് അത് പോലീസിന് നേരിട്ട് എടുക്കാനാകാത്ത മാനനഷ്ട കേസ്.
രാഹുല് ഗാന്ധിയെക്കുറിച്ച് എന്തെങ്കിലും പറഞ്ഞു എന്ന് പരാതി കിട്ടിയാല് അതില് ക്രിമിനല് കുറ്റമായ കലാപാഹ്വാന കേസ്! കഴിഞ്ഞ ദിവസമാണ് ശ്രീലേഖക്കെതിരെ കേസെടുത്തത്. ശ്രീലേഖയുടെ പ്രസംഗം പ്രവർത്തകരുടെ ഇടയില് ലഹളയുണ്ടാക്കാനുള്ള ശ്രമം എന്നാണ് എഫ്ഐആറിലുള്ളത്.
SUMMARY: ‘Defamation case for insulting the Prime Minister; incitement to riot for remarks about Rahul Gandhi’: R. Sreelekha speaks out against the government.















