തിരുവനന്തപുരം: സ്വര്‍ണ വിലയില്‍ ഇന്നും വര്‍ധന. ഇന്നത്തെ വില പവന് 160 രൂപ വര്‍ധിച്ച് 91,040 രൂപയിലെത്തി. സ്വര്‍ണം റെക്കോഡ് മുന്നേറ്റം തുടരുകയാണ്. ഇന്നലെ 90,880 രൂപ ആയിരുന്നു നല്‍കേണ്ടത്. ഇന്ന് ഗ്രാമിന് 20 രൂപ വർധിച്ച് 11,380 രൂപയായി. ഇതോടെ ഒരു പവൻ സ്വർണം വാങ്ങാൻ പണിക്കൂലിയടക്കം ഒരു ലക്ഷത്തിലധികം രൂപ ഇനി നല്‍കണം.
സ്വർണവില ഏറ്റവും ഉയർന്ന അളവില്‍ എത്തിയ സാഹചര്യത്തില്‍ ഇനി കുറയാൻ സാധ്യതയുണ്ട് എന്ന് പ്രവചനങ്ങളുണ്ടായിരുന്നു. രാജ്യാന്തര വിപണിയില്‍ ഔണ്‍സ് വില 3500 ഡോളർ വരെ കുറഞ്ഞേക്കുമെന്നും വിലയിരുത്തലുണ്ടായി. എന്നാല്‍ ഇത്തരം പ്രവചനങ്ങള്‍ അസ്ഥാനത്താക്കി ദിവസം രണ്ടുതവണയൊക്കെയാണ് ഇപ്പോള്‍ സ്വർണവില ഉയരുന്നത്.
SUMMARY: Gold rate is increased