ചെന്നൈ: തമിഴ്നാട് ആനമലൈ ട്രക്കിംഗിനിടെ മലയാളി ഡോക്ടര്‍ മരിച്ചു. തിരുവനന്തപുരം കല്ലമ്പലം സ്വദേശി അജ്സല്‍ (26) ആണ് കുഴഞ്ഞുവീണ് മരിച്ചത്. ആനമലൈ കടുവ സങ്കേതത്തിലെ ടോപ് സ്ലിപ്പില്‍ വച്ച് കുഴഞ്ഞുവീഴുകയായിരുന്നു. വനം വകുപ്പിന്റെ ആംബുലന്‍സില്‍ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വൈകിട്ട് നാലരയോടെ ആയിരുന്നു സംഭവം. സുഹൃത്തിനൊപ്പമാണ് അജ്സല്‍ ട്രക്കിംഗിനെത്തിയത്. മൂന്ന് സ്പോട്ടുകളില്‍ ഇവര്‍ ട്രക്കിംഗ് നടത്താന്‍ പദ്ധതിയിട്ടിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അജ്സലിനോട് ട്രക്കിംഗ് മതിയാക്കാന്‍ വനംവകുപ്പ് ആവശ്യപ്പെട്ടിട്ടും ഇവര്‍ കൂട്ടാക്കിയില്ലെന്നാണ് വിവരം. കടുവ സങ്കേതത്തില്‍ ഒരു വിദഗ്ധസംഘത്തിന്റെ മേല്‍നോട്ടത്തില്‍ ടോക്കണ്‍ അടിസ്ഥാനത്തില്‍ വിനോദസഞ്ചാരികളെ കടത്തിവിട്ടാണ് ട്രക്കിംഗ് നടത്തുന്നത്. ട്രക്കിംഗ് മതിയാക്കാന്‍ ഗൈഡുകള്‍ ആവശ്യപ്പെട്ടിരുന്നതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തില്‍ ആനമലൈ പോലീസ് കേസെടുത്തു.
TAGS: NATIONAL | DEATH | TREKKING
SUMMARY: Young malayali doctor died in anamalai tiger reserve
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില കുതിക്കുന്നു. ഇന്ന് ഗ്രാമിന് 40 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 10,320 രൂപയായി…
മലപ്പുറം: കടലില്‍ നിന്ന് മത്സ്യബന്ധനത്തിനിടെ നാഗവിഗ്രഹങ്ങള്‍ കണ്ടെത്തി. താനൂർ ഉണ്ണ്യാല്‍ അഴീക്കല്‍ കടലില്‍ നിന്നാണ് രണ്ട് നാഗവിഗ്രഹങ്ങള്‍ കണ്ടെത്തിയത്. പുതിയ…
കാൺപൂർ: വിമാനത്തിനുള്ളിലെ കാബിനിൽ എലിയെ കണ്ടതിനെ തുടർന്ന് 140 പേരുടെ വിമാന യാത്ര മൂന്ന് മണിക്കൂർ വൈകി. കാൺപൂർ വിമാനത്താവളത്തിൽ…
കൊച്ചി: മുൻ മാനേജർ വിപിൻ കുമാറിനെ മർദിച്ച കേസില്‍ നടൻ ഉണ്ണി മുകുന്ദന് സമൻസ്. കാക്കനാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ്…
ഭോപ്പാൽ: അമ്മയോടൊപ്പം കൃഷിയിടത്തിലേക്കു പോയ എട്ടുവയസ്സുകാരിയെ പുലി കടിച്ചുകൊന്നു. മധ്യപ്രദേശിലെ ഭർവാനി ജില്ലയിലെ കീർത ഫാലിയ ഗ്രാമത്തിലാണു സംഭവം. ഗീത…
തിരുവനന്തപുരം: പ്രവാസികേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോര്‍ക്ക കെയറിന്റെ…