LATEST NEWS

കെജിഎഫ് നടൻ ഹരീഷ് റായ് അന്തരിച്ചു

ബെംഗളൂരു: പ്രശസ്ത കന്നഡ ചലച്ചിത്ര നടന്‍ ഹരീഷ് റായ്(55)അന്തരിച്ചു. ഓം, കെജിഎഫ് തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ പ്രശസ്തനായിരുന്നു നടന്‍ ഹരീഷ് റായ്. വ്യാഴാഴ്ച ബെംഗളൂരുവിലെ കിഡ്വായ് ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘനാളായി ക്യാന്‍സര്‍ ബാധിതനായിരുന്നു. ഉപേന്ദ്ര സംവിധാനം ചെയ്ത് ശിവരാജ്കുമാര്‍ നായകനായ ഓം എന്ന ചിത്രം റിലീസായതിനു പിന്നാലെയാണ് ഹരീഷ് പ്രശസ്തിയിലേക്കുയര്‍ന്നത്.

സിംഹരൂപിണി എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി വേഷമിട്ടത്. കന്നഡ സിനിമയുടെ സുവര്‍ണ കാലഘട്ടത്തിലാണ് ഹരീഷ് റായിയുടെ സിനിമാ ജീവിതം ആരംഭിച്ചത്. 1990 കളിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ ‘ഓം’ എന്ന ചിത്രത്തിലെ ഡോണ്‍ റോയി എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. ആ കഥാപാത്രത്തിന്റെ പേര് അദ്ദേഹം സ്വന്തം പേരിനൊപ്പം ചേര്‍ത്തു. പിന്നീട് തമിഴിലും കന്നഡയിലുമായി നിരവധി സിനിമകളില്‍ വൈവിധ്യമാര്‍ന്ന വേഷങ്ങളിലൂടെ റായ് വെള്ളിത്തിരയില്‍ തന്റെ ആധിപത്യം സ്ഥാപിച്ചു.

യഷ് നായകനായ കന്നഡ ചിത്രം കെജിഎഫിലെ കാസിം ചാച്ചയെന്ന കഥാപാത്രം അദ്ദേഹത്തിന് കന്നഡയ്ക്കു പുറത്തും പ്രശസ്തി നേടിക്കൊടുത്തു. ഓം, സമര, ബാംഗ്ലൂര്‍ അണ്ടര്‍വേള്‍ഡ്, ജോഡിഹക്കി, രാജ് ബഹദൂര്‍, സഞ്ജു വെഡ്‌സ് ഗീത, സ്വയംവര, നല്ല, കൂടാതെ കെജിഎഫിന്റെ രണ്ടു ഭാഗങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി കന്നഡ, തമിഴ്, തെലുങ്ക് സിനിമകളില്‍ ഹരീഷ് റായ് അഭിനയിച്ചിട്ടുണ്ട്.

ഹരീഷിന്റെ മരണം കന്നഡ സിനിമയ്ക്ക് തീരാത്ത നഷ്ടമാണെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ എക്‌സില്‍ കുറിച്ചു. തന്റെ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചും ചികില്‍സയുടെ സാമ്പത്തിക ഭാരത്തെക്കുറിച്ചും ഹരീഷ് റായ് തുറന്നു പറഞ്ഞിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി നടന്മാരായ യഷ്, ധ്രുവ് സര്‍ജ എന്നിവരുള്‍പ്പെടെ കന്നഡ സിനിമയില്‍നിന്നുള്ള നിരവധിപ്പേര്‍ ഹരീഷിന് ചികില്‍സാസഹായമെത്തിച്ചിരുന്നു.

SUMMARY: KGF actor Harish Rai passes away

NEWS BUREAU

Recent Posts

കേരളസമാജം മാഗഡി റോഡ് സോൺ ഓണാഘോഷം ഞായറാഴ്ച

ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം സിറ്റി സോൺ ഓണാഘോഷം ഓണോത്സവ് 2025,ഞായറാഴ്ച മാഗഡി റോഡ്, സീഗേഹള്ളി എസ് ജി ഹാളിൽ നടക്കും. ആഘോഷങ്ങൾ…

9 minutes ago

ജെഎൻയു തിരഞ്ഞെടുപ്പ്; മുഴുവൻ സീറ്റുകളിലും ഇടതു സഖ്യത്തിന് ജയം

ന്യൂഡൽ‌​ഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിലെ (ജെഎൻയു) വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സഖ്യത്തിന് ഉജ്വല വിജയം. എസ്‌എഫ്‌ഐ, ഐസ, ഡിഎസ്‌എഫ്‌…

27 minutes ago

ബിഹാറില്‍ ഒന്നാംഘട്ട വിധിയെഴുത്ത് പൂര്‍ത്തിയായി; പോളിങ് 60.28%

പട്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. 18 ജില്ലകളിലെ 121 മണ്ഡലങ്ങളിലായിരുന്നു വോട്ടെടുപ്പ്. 60.28 ശതമാനമാണ് പോളിങ്.…

50 minutes ago

സ്പീക്കർ എ.എൻ. ഷംസീറിന്റെ സഹോദരി ആമിന അന്തരിച്ചു

കോഴിക്കോട്: നിയമസഭാ സ്പീക്കര്‍ അഡ്വ. എ എന്‍ ഷംസീറിന്റെ സഹോദരി എ.എന്‍.ആമിന (42) അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് അന്ത്യം.കോഴിക്കോട് ബേബി…

1 hour ago

ചിക്കമഗളൂരുവില്‍ കാർ ബൈക്കിലിടിച്ച് രണ്ട് മലയാളി യുവാക്കള്‍ മരിച്ചു

ബെംഗളൂരു: ചിക്കമഗളൂരുവില്‍ കാർ ബൈക്കിലിടിച്ച് രണ്ട് മലയാളി യുവാക്കള്‍ മരിച്ചു. കണ്ണൂർ അഞ്ചരക്കണ്ടി അഞ്ചരക്കണ്ടി വെൺമണൽ കുന്നുമ്മൽ ജബ്ബാറിൻ്റെ മകൻ…

2 hours ago

ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിന് തീപ്പിടിച്ചു

എറണാകുളം: കോതമംഗലം ഡിപ്പോയില്‍നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്‌ആർടിസി ബസിന് തീപ്പിടിച്ചു. എംസി റോഡില്‍ വട്ടപ്പാറ വേറ്റിനാടുവെച്ചാണ് അപകടം നടന്നത്. എൻജിനില്‍…

2 hours ago