പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആഞ്ഞടിച്ച് നടിയും ബി.ജെ.പി നേതാവുമായ ഖുശ്ബു. സ്ത്രീകള്‍ക്കെതിരെ അതിക്രമം നടത്തിയവരെ എം.എല്‍.എ സ്ഥാനത്ത് ഇരുത്തുന്നത് ശരിയല്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെക്കണമെന്നും ഖുശ്ബു പറഞ്ഞു. പാലക്കാട് ഗണേശോത്സവ സമിതിയില്‍ നിമജ്ജന മഹാശോഭായാത്രയുടെ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഖുശ്ബു.
രാഹുല്‍ ഗാന്ധി കേള്‍ക്കാനായി പറയുകയാണ്. താങ്കളും രാഹുല്‍ ഇവിടെയുള്ളതും രാഹുല്‍. ഡല്‍ഹിയില്‍ ഇരിക്കുന്ന രാഹുല്‍ ഒരു ജോലിയും ചെയ്യുന്നില്ല. ഇവിടെയുള്ള രാഹുലാണെങ്കില്‍ മോശം കാര്യങ്ങള്‍ ചെയ്യുന്നു. രണ്ട് രാഹുല്‍മാരോടും ചോദിക്കുകയാണ്. മനസാക്ഷിയുണ്ടോ, ഡല്‍ഹിയില്‍ ഇരിക്കുന്ന രാഹുല്‍ പറയുന്നത് താന്‍ ശിവഭക്തനെന്നാണ്. എപ്പോഴാണ് ശിവഭക്തി വരുന്നത്.
തിരഞ്ഞെടുപ്പ് വരുമ്പോഴാണ് അത്തരത്തില്‍ ശിവഭക്തി വരുന്നത്. ഡല്‍ഹിയിലെ രാഹുലിനും ഇവിടത്തെ രാഹുലിനും എന്ത് വ്യത്യാസമാണുള്ളതെന്ന് എനിക്കറിയില്ലെന്നും ഖുശ്ബു പറഞ്ഞു. പവര്‍ കൈയില്‍ വരുമ്പോൾ ആരെയും കൈപ്പിടിയില്‍ ഒതുക്കാം എന്നാണ് കരുതുന്നത്. പാലക്കാട് ഉപതിരഞ്ഞെടുപ്പ് ഉണ്ടായാല്‍ ബിജെപി വിജയിക്കും എന്നതുകൊണ്ടാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് രാജിവെപ്പിക്കാത്തതെന്നും ഖുശ്ബു പറഞ്ഞു.
SUMMARY: Khushbu wants Rahul to be removed from his MLA post