ബെംഗളൂരു : കെഎൻഎസ്എസ് സംസ്ഥാന കലോത്സവങ്ങളുടെ അവസാന ഘട്ട മത്സരങ്ങൾ നാളെ രാവിലെ 10 മുതല്‍ കമ്മനഹള്ളി പട്ടേൽ കുള്ളപ്പ റോഡിലുള്ള എം എം ഇ ടി സ്‌കൂളിലെ നാലു വേദികളിലായി നടക്കും. ജൂൺ 2 , 9 , 16 തീയതികളിലായി ആദ്യ ഘട്ട മത്സരങ്ങൾ നടന്നു. ഭരതനാട്യം, ഒപ്പന, നാടൻ പാട്ട്, ഭക്തി ഗാനം, പ്രസംഗം, പാചക മത്സരങ്ങൾ എന്നിവയാണ് അവസാന ദിവസം ഉൾപ്പെടുത്തിയിരിക്കുന്നത്. വിവിധ ഇനങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ച വനിത മത്സരാർത്ഥിക്ക് കലാ തിലകം, പുരുഷ മത്സരാർത്ഥിക്കു കലാപ്രതിഭ പുരസ്‌കാരങ്ങൾ നൽകുന്നതാണ്. ഏറ്റവും കൂടുതൽ മികവ് തെളിയിക്കുന്ന കരയോഗത്തിനു കലോത്സവം കൺവീനർ സി വേണുഗോപാലിന്റെ മാതാവ് സി ഭാർഗവി അമ്മയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ എവറോളിംഗ് ട്രോഫി നൽകുന്നതാണ്. 1500 ഓളം മത്സരാർത്ഥികളിൽ വിജയികൾക്കുള്ള സമ്മാന വിതരണത്തിന്റെ വിശദ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണെന്ന് കൺവീനർ ഡോ. മോഹനചന്ദ്രൻ അറിയിച്ചു. ഫോൺ : 9741003251
<br>
TAGS : KNSS | MALAYALI ORGANIZATION
SUMMARY : KNSS Kalothsavam finals tomorrow
ന്യൂഡൽഹി: എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് ബോംബ് ഭീഷണി ലഭിച്ചതിനെ തുടർന്ന് യാത്രക്കാരെ പുറത്തിറക്കി വിശദമായ പരിശോധന നടത്തി. മുംബൈയിൽ…
ബെംഗളൂരു: സംസ്ഥാന നാടക മത്സരത്തിൽ 5 അവാർഡുകളടക്കം നിരവധി അവാർഡുകൾ സ്വന്തമാക്കിയ കോഴിക്കോട് സങ്കീർത്തനയുടെ നാടകം 'ചിറക്' ബെംഗളൂരുവില്‍ അരങ്ങേറും.…
കൊച്ചി: ഭൂട്ടാന്‍ വാഹനക്കടത്തു കേസില്‍ താരങ്ങളെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡിറക്ടേറ്റ്. നടന്‍ അമിത് ചക്കാലക്കലിന് നോട്ടീസയച്ചു. താരങ്ങളുടെ വീടുകളിലെ…
കൊച്ചി: കൊച്ചിക്ക് ആഗോളതലത്തില്‍ ശ്രദ്ധേയമായ അംഗീകാരം. പ്രമുഖ ഓണ്‍ലൈൻ ട്രാവല്‍ ഏജൻസിയായ ബുക്കിങ്. കോം 2026-ല്‍ നിർബന്ധമായും കണ്ടിരിക്കേണ്ട 10…
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ തുടർ നടപടികള്‍ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്തയച്ചു. ഈ വിഷയം മുഖ്യമന്ത്രി പിണറായി…
തിരുവനന്തപുരം: ശബരിമല തീർഥാടക തിരക്ക് കണക്കിലെടുത്ത് 32 സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ. ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളെ ബന്ധിപ്പിച്ചാണ്…