Categories: ASSOCIATION NEWS

കെഎൻഎസ്എസ് വിജയനഗർ കരയോഗം കുടുംബ സംഗമം

ബെംഗളൂരു : കെഎൻഎസ്എസ്. വിജയനഗർ കരയോഗം വാർഷിക കുടുംബസംഗമം അത്തിഗുപ്പെ മെട്രോ സ്റ്റേഷന് സമീപം ഉള്ള ബണ്ട്സ്‌
സംഘ ഹാളിൽ നടന്നു. വിജയനഗർ എം.എൽ.എ. എം. കൃഷ്ണപ്പ ഉദ്ഘാടനം നിർവഹിച്ചു. സാംസ്കാരികസമ്മേളനത്തിൽ പ്രസിഡന്റ് പി.എസ്. പിള്ള അധ്യക്ഷനായി. വനിതാ കമ്മിഷൻ ചെയർപേഴ്സൺ ഡോ. നാഗലക്ഷ്മി ചൗധരി, സംവിധായകൻ നവീൻ ദ്വാരകനാഥ്, ചാനൽ അവതാരക ദിവ്യജ്യോതി, കെ.എൻ.എസ്.എസ്. വൈസ് ചെയർമാൻ കെ.വി. ഗോപാലകൃഷ്ണൻ, കരയോഗം സെക്രട്ടറി രാജ്‌മോഹൻ, ഖജാൻജി വേണുഗോപാൽ, മഹിളാവിഭാഗം പ്രസിഡന്റ് ഗിരിജാ നായർ, സെക്രട്ടറി അനിതാ മുരളി എന്നിവർ പങ്കെടുത്തു.

അംഗങ്ങളുടെ വിവിധ കലാപരിപാടികൾ, ഉന്നതവിജയം നേടിയ വിദ്യാർഥികൾക്കുള്ള മെറിറ്റ് അവാർഡ് വിതരണം, ഓണസദ്യ എന്നിവയുണ്ടായി. അനുമോദനച്ചടങ്ങിൽ ചെയർമാൻ ആർ. മനോഹരക്കുറുപ്പ്, ജന. സെക്രട്ടറി ടി.വി. നാരായണൻ, ഖജാൻജി വിജയ് കുമാർ, വൈസ് ചെയർമാൻ ജി. മോഹൻകുമാർ, ജോ. ജനറൽസെക്രട്ടറി ഹരീഷ് കുമാർ, മുൻചെയർമാൻ രാമചന്ദ്രൻ പാലേരി, മുൻ ജോ. ട്രഷറർ സി. വേണുഗോപാൽ എന്നിവർ പങ്കെടുത്തു. തുടർന്ന്, കെ.എൻ.എസ്.എസ്. മ്യൂസിക് ബാൻഡ് സംഗീതികയുടെ ഗായകർ അവതരിപ്പിച്ച ഗാനമേളയും നടന്നു.

<br>
TAGS : KNSS

Savre Digital

Recent Posts

വയനാട്ടിലെ കോൺഗ്രസ്‌ നേതാവും വാർഡ് മെമ്പറുമായ ജോസ് നെല്ലേടം മരിച്ച നിലയിൽ

പുൽപ്പള്ളി: പുൽപള്ളിയിൽ കോൺഗ്രസ് വാർഡ് പ്രസിഡന്റ് കാനാട്ടുമല തങ്കച്ചൻ അന്യായമായി ജയിലിൽ കഴിയാനിടയായ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പോലീസ് ചോദ്യം…

11 minutes ago

സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും

ആലപ്പുഴ: സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ ആലപ്പുഴയിൽ ചേർന്ന സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്തു. സിപിഐ ദേശീയ ജനറൽ സെക്രട്ടറി…

26 minutes ago

വീണ്ടും റെക്കോഡിട്ട് സ്വർണവില; പവന് 560 രൂപ കൂടി 81,600 രൂപയായി

തിരുവനന്തപുരം: സ്വർണവിലയിൽ വീണ്ടും കുതിപ്പ്. ഗ്രാമിന് 70 രൂപയുടെ വർധനയാണ് വെള്ളിയാഴ്ച ഉണ്ടായത്. 10,200 രൂപയായാണ് ഗ്രാമിന് വില വർധിച്ചത്.…

50 minutes ago

സി.പി. രാധാകൃഷ്ണൻ ഇന്ത്യയുടെ 15-ാമത് ഉപരാഷ്ട്രപതിയായി സ്ഥാനമേറ്റു

ന്യൂഡൽഹി: രാജ്യത്തിന്റെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു. ന്യൂഡൽഹിയിലെ രാഷ്ട്രപതി ഭവനിൽ പകൽ 9.30ന് നടക്കുന്ന ചടങ്ങിൽ…

2 hours ago

വിവാഹാഭ്യർഥന നിരസിച്ചതിന് 24 കാരിയെ അയൽക്കാരൻ കൂടിയായ യുവാവ് കുത്തിപ്പരുക്കേല്‍പ്പിച്ചു

ബെംഗളൂരു: വിവാഹാഭ്യർഥന നിരസിച്ചതിന് 24 കാരിയായ യുവതിയെ അയൽക്കാരൻ കൂടിയായ യുവാവ് കുത്തിപ്പരുക്കേല്‍പ്പിച്ചു. ഉഡുപ്പി ബ്രഹ്മവർ ഗോകർണ്ണയിലാണ് സംഭവം. ചെഗ്രിബെട്ടു…

2 hours ago

ഡോ. മോഹൻ കുണ്ടാറിന് പുരസ്കാരം

ബെംഗളൂരു: ദ്രാവിഡ ഭാഷാ ട്രാൻസ്ലേറ്റേർസ് അസോസിയേഷൻ (DBTA) 2025-ലെ വിവർത്തന പുരസ്കാരം ഡോ. മോഹൻ കുണ്ടാർ നേടി. മലയാളം ജ്ഞാനപീഠ ജേതാവ്…

2 hours ago