ബെംഗളൂരു : കർണാടക നായർ സർവീസ് സൊസൈറ്റി യെലഹങ്ക കരയോഗം വാർഷിക കുടുംബ സംഗമം ഇന്ന് ഉച്ചയ്ക്ക് 2 മണി മുതല്‍ യെലഹങ്ക ന്യൂ ടൗണിലുള്ള ഡോ. ബി ആർ അംബേദ്‌കർ ഭവനിൽ നടക്കും.
അംഗങ്ങളുടെ കലാപരിപാടികൾ, മെറിറ്റ് അവാർഡ് വിതരണം, മുതിർന്ന അംഗങ്ങളെ ആദരിക്കൽ , കണ്ണൂർ നിന്നുള്ള ആമോദ നർത്തകി സംഘത്തിന്റെ നൃത്ത നാടകം “മാക്കം”, അർജുൻ നായർ അവതരിപ്പിക്കുന്ന വയലിൻ കച്ചേരി എന്നിവ ഉണ്ടായിരിക്കുന്നതാണ്.
കരയോഗം പ്രസിഡന്റ് ഗോപിദാസിന്റെ അധ്യക്ഷതയിൽ ചേരുന്ന സാംസ്കാരിക സമ്മേളനത്തിൽ യെലഹങ്ക എംഎൽഎ എസ് ആർ വിശ്വനാഥ് മുഖ്യാതിഥി ആയിരിക്കും. ചെയർമാൻ ആർ മനോഹര കുറുപ്പ്, ജന സെക്രട്ടറി ടി വി നാരായണൻ, ഖജാൻജി എൻ വിജയ് കുമാർ, രക്ഷാധികാരി എം ആർ രാധാകൃഷ്ണൻ, മുൻ ചെയർമാൻ രാമചന്ദ്രൻ പാലേരി എന്നിവർ പങ്കെടുക്കുമെന്ന് സെക്രട്ടറി പി സുന്ദരേശൻ അറിയിച്ചു . ഫോൺ : 9972955412
<br>
TAGS : KNSS
ബെംഗളൂരു: മംഗളൂരു നഗരത്തിലെ മയക്കുമരുന്ന് കടത്ത് റാക്കറ്റിനെ ലക്ഷ്യമിട്ട് മംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് നടത്തിയ ഓപ്പറേഷനിൽ മലയാളിയടക്കം ആറ്…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് റെക്കാഡ് വർധനവ്. ഒറ്റയടിക്ക് 920 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില…
ബെംഗളൂരു: സുവർണ കർണാടക കേരള സമാജം മൈസൂരു ഈസ്റ്റ് സോണ്‍ ഓണാഘോഷവും കുടുംബസംഗമവും സദഗള്ളി ഡീപോൾ പബ്ലിക് സ്കൂളില്‍ നടന്നു.…
കൊച്ചി: സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ്. വ്യാജ റജിസ്‌ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനില്‍…
ബെംഗളൂരു: കാലവര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട ഉഡുപ്പി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മാൽപെ ബീച്ച് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു.…
മലപ്പുറം: എട്ടുവയസ്സുകാരിയെ ബലാത്സംഗംചെയ്ത കേസില്‍ ബന്ധുവായ അമ്പത്തിരണ്ടുകാരന് 97 വർഷം കഠിനതടവും 7.75 ലക്ഷം രൂപ പിഴയും ശിക്ഷ. മഞ്ചേരി…