കൊല്ലം: കൊല്ലം കുണ്ടറ പടപ്പക്കരയില്‍ വീട്ടമ്മയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പടപ്പക്കര സ്വദേശി പുഷ്പലത (45)ആണ് മരിച്ചത്. പുഷ്പലതയുടെ അച്ഛന്‍ ആന്റണിയെ വീടിനുള്ളില്‍ തലയ്ക്കടിയേറ്റ നിലയിലും കണ്ടെത്തി. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊലപാതകമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മകന്‍ അഖില്‍ കുമാറിനെ (25) കാണാനില്ല. യുവാവിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപത്ത് താമസിക്കുന്ന ബന്ധുവാണ് പുഷ്പലതയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കട്ടിലില്‍ മരിച്ചുകിടന്ന നിലയിലായിരുന്നു മൃതദേഹം.
തൊട്ടടുത്ത് ഒരു തലയിണയുമുണ്ടായിരുന്നു. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്. മകന്‍ ഉപദ്രവിക്കുന്നുവെന്ന് പുഷ്പലതയും അച്ഛനും കഴിഞ്ഞ ദിവസം പോലീസില്‍ പരാതി നല്‍കിയിരുന്നു.
TAGS : KOLLAM NEWS | CRIME
SUMMARY : Housewife found dead inside the house
ബെംഗളൂരു: ബെംഗളൂരു വിജയനഗർ മേരി മാതാ ദേവാലയത്തിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യക മറിയത്തിന്റെയും വിശുദ്ധ ഗീവർഗീസ് സഹദായുടെയും മൂന്ന്…
കോഴിക്കോട്: കോഴിക്കോട് 237 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. മാത്തോട്ടം സ്വദേശി മുഹമ്മദ് സഹദാണ് ഡാൻസാഫിന്റെ പിടിയിലായത്. പ്രതിയുടെ കൂടെയുണ്ടായിരുന്നയാള്‍…
തിരുവനന്തപുരം: കേരളത്തിൽ തുടര്‍ച്ചയായ ഏഴാം ദിവസവും കുറഞ്ഞ് സ്വര്‍ണവില. ഇന്ന് 40 രൂപയാണ് ഒരു പവന് കുറഞ്ഞത്. ഒരു പവന്…
ഇടുക്കി: ഇടുക്കി ഏലപ്പാറയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. കാറ് പൂർണമായും കത്തി നശിച്ചു. തമിഴ്നാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറിനാണ്…
ബെംഗളൂരു: ബെംഗളൂരുവിലെ ബന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ സഫാരി നടത്തുന്നതിനിടെ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ 13കാരന് പരുക്കേറ്റു. ബൊമ്മസാന്ദ്ര സ്വദേശിയായ സുഹാസ് എന്ന…
റാഞ്ചി: ജാർഖണ്ഡ് വിദ്യാഭ്യാസ മന്ത്രി രാംദാസ് സോറൻ അന്തരിച്ചു. അദ്ദേഹത്തിന് 62 വയസ്സായിരുന്നു. അസുഖബാധിതനായി ഡല്‍ഹിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഓഗസ്റ്റ്…