വീട്ടമ്മ വീടിനുള്ളില്‍ മരിച്ചനിലയില്‍; കൊലപാതകമെന്ന് സംശയം

കൊല്ലം: കൊല്ലം കുണ്ടറ പടപ്പക്കരയില്‍ വീട്ടമ്മയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പടപ്പക്കര സ്വദേശി പുഷ്പലത (45)ആണ് മരിച്ചത്. പുഷ്പലതയുടെ അച്ഛന്‍ ആന്റണിയെ വീടിനുള്ളില്‍ തലയ്ക്കടിയേറ്റ നിലയിലും കണ്ടെത്തി. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൊലപാതകമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മകന്‍ അഖില്‍ കുമാറിനെ (25) കാണാനില്ല. യുവാവിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപത്ത് താമസിക്കുന്ന ബന്ധുവാണ് പുഷ്പലതയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കട്ടിലില്‍ മരിച്ചുകിടന്ന നിലയിലായിരുന്നു മൃതദേഹം.

തൊട്ടടുത്ത് ഒരു തലയിണയുമുണ്ടായിരുന്നു. ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയതാണോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്. മകന്‍ ഉപദ്രവിക്കുന്നുവെന്ന് പുഷ്പലതയും അച്ഛനും കഴിഞ്ഞ ദിവസം പോലീസില്‍ പരാതി നല്‍കിയിരുന്നു.

TAGS : KOLLAM NEWS | CRIME
SUMMARY : Housewife found dead inside the house

LEAVE A REPLY

Please enter your comment!
Please enter your name here