കണ്ണൂർ: കൂത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷിയായ സിപിഎം പ്രവർത്തകൻ പുഷ്പൻ (54) അന്തരിച്ചു. വെടിവെപ്പില്‍ പരിക്കേറ്റ് 30 വർഷമായി കിടപ്പിലായിരുന്നു. ദീർഘകാലമായി അദ്ദേഹത്തെ ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയിരുന്നു.
1994 ലെ കൂത്തുപറമ്പ് പോലീസ് വെടിവയ്പ്പില്‍ പുഷ്പന് സാരമായി പരുക്കേറ്റിരുന്നു. ഇതേ തുടർന്ന് ശരീരം തളർന്ന് കിടപ്പിലായിരുന്നു പുഷ്പൻ. അടുത്തിടെ ആരോഗ്യപ്രശ്‌നങ്ങള്‍ രൂക്ഷമായി. ആരോഗ്യനില മോശമായതിനെ തുടർന്ന് കഴിഞ്ഞ മാസം അദ്ദേഹത്തെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസത്തോടെ അദ്ദേഹത്തിന്റെ ആരോഗ്യനില കൂടുതല്‍ മോശമായി എന്നാണ് വിവരം.
കൂത്ത് പറമ്പ് വെടിവയ്പ്പിലെ സിപിഎമ്മിന്റെ ജീവിയ്ക്കുന്ന രക്തസാക്ഷി ആയിരുന്നു പുഷ്പൻ. അന്നത്ത സഹകരണ മന്ത്രി ആയിരുന്ന എം.വി രാഘവനെതിരെ പുഷ്പന്റെ നേതൃത്വത്തിലുള്ള ഡിവൈഎഫ്‌ഐ പ്രവർത്തകർ സമരം ചെയ്തിരുന്നു. ഇതിനിടെ ഇവർക്ക് നേരെ പോലീസ് വെടിയുതിർക്കുകയായിരുന്നു. അന്ന് അഞ്ച് ഡിവൈഎഫ്‌ഐ പ്രവർത്തകരാണ് കൊല്ലപ്പെട്ടത്.
TAGS : KANNUR | PUSHPAN | PASSED AWAY
SUMMARY : Koothuparam martyr Pushpan passed away
ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റിയുടെ ഉഡുപ്പി കരയോഗത്തിന്റെ കുക്കികട്ടെ റോഡിലുള്ള പുതിയ ഓഫിസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തി. തുടര്‍ന്ന്…
ബെംഗളൂരു: ബസ് സ്‌റ്റോപ്പില്‍വെച്ച് പട്ടാപ്പകൽ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു. ബെംഗളൂരുവിലെ കോള്‍സെന്റര്‍ ജീവനക്കാരിയായ രേഖ(32)യെയാണ് ഭര്‍ത്താവ് ലോഹിതാശ്വ (35) കൊലപ്പെടുത്തിയത്.…
തിരുവനന്തപുരം: കേരളത്തിന്റെ അഭിമാനമായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വെറും 10 മാസം കൊണ്ട് രണ്ട് പുതിയ റെക്കോർഡുകള്‍ സ്വന്തമാക്കി. വാണിജ്യ…
ന്യൂഡൽഹി: രാഷ്ട്രപതിയില്‍ നിന്നും ദാദാസാഹേബ് ഫാല്‍ക്കെ പുരസ്കാരം ഏറ്റുവാങ്ങി മോഹൻലാല്‍. എഴുപത്തിയൊന്നാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയില്‍ വെച്ചാണ് നടൻ…
ബെംഗളൂരു: കർണാടകയിലെ ബെലഗാവി ജില്ലയില്‍ ബീഫ് കടത്തിയെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം ട്രക്കിന് തീയിട്ടു. റായ്ബാഗിനടുത്തുള്ള ഐനാപൂരില്‍ ഇന്നലെയാണ് സംഭവം. ഇരുവിഭാഗത്തിനും…
തിരുവനന്തപുരം: കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് നവംബർ - ഡിസംബർ മാസങ്ങളില്‍ നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ പട്ടിക ഒരുവട്ടം കൂടി…