കോതമംഗലം: എറണാകുളം കോട്ടപ്പടിയില്‍ കാട്ടാനയുടെ ആക്രമണം. ഇന്ന് രാവിലെ ഉണ്ടായ ആക്രമണത്തില്‍ രണ്ടുപേർക്ക് പരുക്കേറ്റു. കോതമംഗലം കുളങ്ങാട്ടുകുഴി സ്വദേശികളായ ഗോപി, അയ്യപ്പൻകുട്ടി എന്നിവർക്കാണ് പരുക്കേറ്റത്. രാവിലെ 7 മണിയോടെ കോട്ടപ്പടിക്കടുത്തുള്ള വാവേലിയില്‍ ബൈക്കില്‍ സഞ്ചരിക്കുമ്പോഴാണ് ഇരുവരും അബദ്ധത്തില്‍ കാട്ടാനയുടെ മുന്നില്‍പ്പെട്ടത്.
കാട്ടാന തുമ്പിക്കൈ കൊണ്ട് ആക്രമിച്ചെങ്കിലും, ഇരുവരും വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. പരുക്കേറ്റ ഇവരെ ഉടൻതന്നെ നാട്ടുകാർ സമീപത്തെ സർക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും പരുക്ക് നിസ്സാരമാണെന്നും നില തൃപ്തികരമാണെന്നും പോലീസ് അറിയിച്ചു.
അതേസമയം, വനം ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തി ആനയെ വനത്തിലേക്ക് തുരത്താനുള്ള നടപടികള്‍ സ്വീകരിച്ചു. മേഖലയില്‍ കാട്ടാന ഭീഷണി നിലനില്‍ക്കുന്നതിനാല്‍ നാട്ടുകാർക്ക് ജാഗ്രതാ നിർദ്ദേശം നല്‍കിയിട്ടുണ്ട്.
SUMMARY: Wild elephant attack; two injured
കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ തിരുവനന്തപുരം വിജിലൻസ് കോടതി നടപടിക്കെതിരെ എഡിജിപി എം.ആർ. അജിത് കുമാർ നല്‍കിയ ഹർജിയില്‍…
തിരുവനന്തപുരം: കേരളത്തില്‍ സ്വർണവില ഇന്ന് ഉയർന്നു. ഒരു ഗ്രാം സ്വർണത്തിന്റെ വിലയില്‍ 20 രൂപയുടെ വർധനയാണ് ഉണ്ടായത്. ഗ്രാമിന്റെ വില…
തൃശൂർ: ഒടിഞ്ഞുവീണ മരക്കൊമ്പ് കാറിലേക്ക് തുളച്ചുകയറി യുവതിക്ക് ദാരുണാന്ത്യം. എടപ്പാൾ പൊൽപ്പാക്കര മാണിക്യപ്പാലം ചെട്ടിക്കുന്നത്ത് പരേതരായ അശോകന്റെയും ശ്രീജയുടെയും മകൾ…
ബെംഗളൂരു: കർണാടക കോൺഗ്രസ് അധ്യക്ഷസ്ഥാനം ഒഴിയുമെന്ന സൂചന നല്‍കി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. കെപിസിസി അധ്യക്ഷ പദവിയില്‍ അഞ്ചു വര്‍ഷം…
ബെലെം : ബ്രസീലിലെ ബെലെമിൽ നടക്കുന്ന യുഎൻ സിഒപി30 കാലാവസ്ഥാ ഉച്ചകോടിയുടെ പ്രധാന വേദിയിൽ തീപിടിത്തം. വേദിയിൽ നിന്ന് പ്രതിനിധികളെ ഒഴിപ്പിച്ചു.…
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ഇന്ന് വൈകിട്ട് 3ന് അവസാനിക്കും.നിർദ്ദിഷ്ട യോഗ്യതയുള്ള സ്ഥാനാർത്ഥികൾ…