കാട്ടാന ആക്രമണം; രണ്ടു പേര്‍ക്ക് പരുക്ക്

കോതമംഗലം: എറണാകുളം കോട്ടപ്പടിയില്‍ കാട്ടാനയുടെ ആക്രമണം. ഇന്ന് രാവിലെ ഉണ്ടായ ആക്രമണത്തില്‍ രണ്ടുപേർക്ക് പരുക്കേറ്റു. കോതമംഗലം കുളങ്ങാട്ടുകുഴി സ്വദേശികളായ ഗോപി, അയ്യപ്പൻകുട്ടി എന്നിവർക്കാണ് പരുക്കേറ്റത്. രാവിലെ 7 മണിയോടെ കോട്ടപ്പടിക്കടുത്തുള്ള വാവേലിയില്‍ ബൈക്കില്‍ സഞ്ചരിക്കുമ്പോഴാണ് ഇരുവരും അബദ്ധത്തില്‍ കാട്ടാനയുടെ മുന്നില്‍പ്പെട്ടത്.

കാട്ടാന തുമ്പിക്കൈ കൊണ്ട് ആക്രമിച്ചെങ്കിലും, ഇരുവരും വാഹനം ഉപേക്ഷിച്ച്‌ ഓടി രക്ഷപ്പെടുകയായിരുന്നു. പരുക്കേറ്റ ഇവരെ ഉടൻതന്നെ നാട്ടുകാർ സമീപത്തെ സർക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും പരുക്ക് നിസ്സാരമാണെന്നും നില തൃപ്തികരമാണെന്നും പോലീസ് അറിയിച്ചു.

അതേസമയം, വനം ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തി ആനയെ വനത്തിലേക്ക് തുരത്താനുള്ള നടപടികള്‍ സ്വീകരിച്ചു. മേഖലയില്‍ കാട്ടാന ഭീഷണി നിലനില്‍ക്കുന്നതിനാല്‍ നാട്ടുകാർക്ക് ജാഗ്രതാ നിർദ്ദേശം നല്‍കിയിട്ടുണ്ട്.

SUMMARY: Wild elephant attack; two injured

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മഴ തുടരുന്നു; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

തിരുവനന്തപുരം: മോശം കാലാവസ്ഥയെത്തുടര്‍ന്ന് പത്തനംതിട്ട, മലപ്പുറം, ആലപ്പുഴ, കോഴിക്കോട്, കോട്ടയം ജില്ലകളില്‍...

കെഎൻഎസ്എസ് ചെസ്സ് ടൂർണമെന്റ്

ബെംഗളൂരു: കെഎൻഎസ്എസ് ഇന്ദിരാനഗർ കരയോഗം ഇന്റർ കരയോഗം ചെസ്സ് ടൂർണമെന്റ് സെപ്റ്റംബർ...

മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ പ്രതിഷേധം; മന്ത്രിസഭാ വികസനത്തിന് പിന്നാലെ രണ്ട് എം.എൽ.എമാർ രാജി പ്രഖ്യാപിച്ചു

ബെംഗളൂരു: കർണാടക മന്ത്രിസഭാ വികസനത്തിന് പിന്നാലെ കോൺഗ്രസിൽ അതൃപ്തി പരസ്യമായി. മന്ത്രിസ്ഥാന...

ബിഹാര്‍ ഉപതിരഞ്ഞെടുപ്പ്: ബിജെപി സിറ്റിങ് സീറ്റില്‍ പ്രശാന്ത് കിഷോറിന് അട്ടിമറി വിജയം

പറ്റ്‌ന: ബിഹാറില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ രാജിവെച്ച ബങ്കിപ്പൂരില്‍...

ഡി.കെ ശിവകുമാര്‍ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു; 20 പേര്‍ കൂടി മന്ത്രിമാരാകും, ലക്ഷ്മൺ സാവധി പട്ടികയിൽ

ബെംഗളൂരു: കർണാടകയിൽ ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. ഏറെ നാളത്തെ...

ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി തള്ളി

തിരുവനന്തപുരം: ഇ.ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ...

ഇപിഎഫ് വേതനപരിധി 25,000 രൂപയാക്കാൻ ധനമന്ത്രാലയത്തിന്റെ അനുമതി

ഡല്‍ഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) പദ്ധതിയുടെ വേതനപരിധി 15,000 രൂപയില്‍...

ഡല്‍ഹിയിലെ സ്കൂളുകള്‍ക്ക് ബോംബ് ഭീഷണി

ഡല്‍ഹി: ഡല്‍ഹിയിലെ നിരവധി സ്കൂളുകള്‍ക്ക് ബോംബ് ഭീഷണി. ബോംബ് ഭീഷണി സന്ദേശങ്ങള്‍...

Related Articles

Popular Categories