KARNATAKA

കോഴിക്കോട് സാമൂതിരി രാജാ കെ.സി.രാമചന്ദ്രന്‍ രാജ ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: കോഴിക്കോട് സാമൂതിരി രാജ കെ.സി.ആർ. രാജ എന്ന കോട്ടയ്ക്കൽ കിഴക്കേ കോവിലകാംഗം രാമചന്ദ്രൻ രാജ(93) ബെംഗളൂരുവില്‍ അന്തരിച്ചു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച രാവിലെ ആയിരുന്നു അന്ത്യം. വൈറ്റ്ഫീല്‍ഡ് അതശ്രീ അപ്പാര്‍ട്ട്മെന്റിലായിരുന്നു താമസം. രാജ്യാന്തരതലത്തിൽ അറിയപ്പെടുന്ന മാനേജ്മെന്റ് കൺസൾട്ടന്റ് വിദഗ്‌ധൻ കൂടിയായ അദ്ദേഹം രണ്ടു മാസം മുമ്പാണ് സാമൂതിരിയായി തിരഞ്ഞെടുക്കപ്പെട്ടത്. സാമൂതിരി സ്വരൂപത്തിലെ കോട്ടയ്‌ക്കൽ കിഴക്കേ കോവിലകം ശാഖയിലെ അംഗമാണ്.

നാല്പതു വർഷത്തിലേറെ ബിസിനസ് മാനേജ്മെന്റ്- മാനേജ്‌മെന്റ് അധ്യയന- മാനേജ്‌മെന്റ് കൺസൾട്ടൻസി മേഖലയിലെ സജീവ സാന്നിധ്യമായിരുന്നു. എസ്‌പി ജെയിൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് ഡയറക്ടർ, മുംബൈ ഗാർവേർ ഇൻസ്റ്റി റ്റ്യൂട്ട് ഓഫ് കരിയർ എജുക്കേഷൻ സ്ഥാപക ഡയറക്ടർ, ജിഐഡിസി രാജ്ജു ഷോർഫ് റോഫേൽ മാ നേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് അഡ്വൈസർ, മുംബൈ മാനേജ്മെന്റ് അസോസി യേഷൻ ഗവേഷണവിഭാഗം ചെയർമാൻ, അഹമ്മദാബാദ് മാനേജ്‌മെന്റ് അസോസിയേഷൻ അക്കാദമിക് അഡ്വൈസർ തുടങ്ങി ഒട്ടേറെ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഇന്ത്യയിലെയും ഗൾഫ് മേഖലയിലെയും വിവിധ സ്ഥാപനങ്ങളുടെ മാനേജ്മെന്റ് ഉപദേഷ്ടാവായിരുന്നു. നിലവിൽ ഗുജറാത്തിലെ വാപി സർവകലാശാലയിലെ ഭരണ കൗൺസിൽ അംഗമാണ്.

കാലടി മന ജാതവേദൻ നമ്പൂതിരിയും കിഴക്കേ കോവിലകത്ത് മഹാദേവി തമ്പുരാട്ടിയുമാണ് മാതാപിതാക്കൾ. ഭാര്യ: ഇന്ദിര രാജ മേനോൻ. മക്കൾ: കല്യാണി രാജ മേനോൻ (ബെംഗളൂരൂ), നാരായൺമേനോൻ (യുഎസ്എ). മരുമക്കൾ: കൊങ്ങശ്ശേരി രവീന്ദ്രനാഥ് മേനോൻ (റിട്ട. സിവിൽ എൻജിനിയർ, അബുദാബി), മിനി ഉണ്ണികൃഷ്ണമേനോൻ (യുഎസ്എ).

സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷം ബെംഗളൂരുവിലെ പനത്തൂര്‍ വൈദ്യുത ശ്മശാനത്തില്‍ നടക്കും.

SUMMARY: Kozhikode Zamorin Raja K.C. Ramachandran Raja passes away in Bengaluru

NEWS DESK

Recent Posts

മൈസൂരു ദസറ; ആനകൾക്ക് വൻവരവേൽപ്പ്, തൂക്കത്തില്‍ ഒന്നാമന്‍ ഭീമ

ബെംഗളൂരു: ദസറയിൽ പങ്കെടുക്കുന്ന ആനകൾക്ക് മൈസൂരു കൊട്ടാരത്തിൽ വൻവരവേൽപ്പ് നല്‍കി. പ്രത്യേകപൂജകൾ അടക്കമുള്ള ചടങ്ങുകളോടെയായിരുന്നു ആനകളെ കൊട്ടാരത്തിൽ എത്തിച്ചത്. ദസറയിൽ…

11 minutes ago

മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് രണ്ട് പേർ മരിച്ചു

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞ് അപകടം. അഞ്ചുതെങ്ങ് സ്വദേശി മൈക്കിള്‍, ജോസഫ് എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് 6.40നായിരുന്നു…

30 minutes ago

കര്‍ണാടക സംസ്ഥാന യുവജനോത്സവം സമാപിച്ചു

ബെംഗളൂരു : കേരള സമാജത്തിന്റെ ആഭിമുഖ്യത്തിൽ കർണാടകയിലെ മലയാളി യുവാക്കള്‍ക്കായി ബെംഗളൂരുവില്‍ സംഘടിപ്പിച്ച യുവജനോത്സവം സമാപിച്ചു. ഇന്ദിരാനഗര്‍ കൈരളീ നികേതന്‍…

52 minutes ago

ബെംഗളൂരു ടെക് സമ്മിറ്റ് നവംബർ 18 മുതൽ

ബെംഗളൂരു: 28-ാമത്‌ ബെംഗളൂരു ടെക് സമ്മിറ്റ് നവംബർ 18 മുതൽ 20 വരെ ബെംഗളൂരു ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ നടക്കും.…

1 hour ago

ഫോട്ടെയെടുക്കാൻ ഇറങ്ങി, ജീവന്‍ തിരിച്ചുകിട്ടിയത് ഭാഗ്യം; വിനോദസഞ്ചാരിക്ക് നേരെ കാട്ടാനയുടെ ആക്രമണം

ചാമരാജ്ന​ഗർ: ബന്ദിപ്പൂരിൽ ഫോട്ടെയെടുക്കാൻ ഇറങ്ങിയ വിനോദ സഞ്ചാരിക്ക് നേരെ കാട്ടാന ആക്രമണം. റോഡിൽ നിൽക്കുകയായിരുന്ന കാട്ടാനയുടെ ഫോട്ടോയെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം.…

9 hours ago

വാല്‍പ്പാറയില്‍ എട്ട് വയസ്സുകാരനെ പുലി കടിച്ചുകൊന്നു

തൃശ്ശൂര്‍: തമിഴ്നാട്ടിലെ വാല്‍പ്പാറയില്‍ എട്ട് വയസ്സുകാരനെ പുലി കടിച്ചുകൊന്നു. വാല്‍പ്പാറ വേവര്‍ലി എസ്റ്റേറ്റിലാണ് ആക്രമണമുണ്ടായത്.അസം സ്വദേശികളുടെ മകന്‍ നൂറിൻ ഇസ്ലാമാണ്…

9 hours ago