ബെംഗളൂരു: ബെംഗളൂരുവിലെ ഗതാഗത അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കെആർ പുരത്ത് പുതിയ സാറ്റലൈറ്റ് ബസ് സ്റ്റാൻഡ് തുറക്കും. സംസ്ഥാന ബജറ്റ് പ്രഖ്യാപനത്തിനിടെ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഇക്കാര്യം അറിയിച്ചത്. മജസ്റ്റിക്കിൽ സ്ഥിതി ചെയ്യുന്ന സെൻട്രൽ ബസ് ടെർമിനൽ നവീകരിക്കാനും പദ്ധതിയുണ്ട്. രണ്ട് പദ്ധതികളും പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിൽ നടപ്പിലാക്കും.
കെ ആർ പുരത്ത് തുറക്കുന്ന സാറ്റലൈറ്റ് ബസ് സ്റ്റാൻഡ് പൊതുജനങ്ങൾക്ക് സുഗമമായ ഗതാഗതം ഉറപ്പാക്കും. കോലാർ, ചിക്കബല്ലാപുര, തമിഴ്‌നാട് എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തുന്ന ബസുകൾക്കും ഇത് കൂടുതൽ സൗകര്യമൊരുക്കും. ഇതിന് പുറമെ 14,750 പുതിയ ഇലക്ട്രിക് ബസുകൾ വാങ്ങാനും തീരുമാനമായി. ഇതിൽ 9,000 എണ്ണം ബിഎംടിസിക്ക് നൽകും. പിഎം ഇ-ഡ്രൈവ്, പിഎം-ഇബസ് സേവ, എന്നിവയ്ക്ക് കീഴിലാണ് 14,750 ഇ-ബസുകൾ വാങ്ങുന്നത്. 1,000 ഡീസൽ ബസുകൾ വിവിധ ഗതാഗത കോർപ്പറേഷനുകളിലും ഉൾപ്പെടുത്തും.
ദാവൻഗരെ, ധാർവാഡ്, കലബുർഗി, ബെളഗാവി, ചിത്രദുർഗ, ഹാവേരി, ഹോസ്‌പേട്ട്, ബല്ലാരി, വിജയപുര, മംഗളൂരു തുടങ്ങിയ നഗരങ്ങളിലെ 60 സ്ഥലങ്ങളിൽ എഐ അധിഷ്ഠിത ഇലക്ട്രോണിക് കാമറകൾ സ്ഥാപിക്കുന്നതിനായി ബജറ്റിൽ 50 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. ഗതാഗത വകുപ്പിന് കീഴിലുള്ള ഓഫീസുകളിലെ എല്ലാ രേഖകളും ഡിജിറ്റൈസ് ചെയ്യുന്നതിന്റെ ഭാഗമായി 25 കോടി രൂപയും ബജറ്റിൽ അനുവദിച്ചു.
TAGS: BENGALURU | KARNATAKA BUDGET
SUMMARY: KR Puram to get new satellite bus stand
തൃശൂര്‍: നിരവധി ക്രിമിനല്‍ കേസുകളിലെയും മോഷണക്കേസുകളിലെയും പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. തെങ്കാശി സ്വദേശിയായ ബാലമുരുകൻ…
ബെംഗളൂരു: കരസേനയുടെ ബെംഗളൂരു റിക്രൂട്ടിങ് ഓഫിസിനു കീഴിലുള്ള അഗ്നിവീർ റിക്രൂട്‌മെന്റ് റാലി 13 മുതൽ 19 വരെ ബെള്ളാരി ജില്ലാ…
ബെംഗളൂരു: തേനീച്ച ആക്രമണത്തെ തുടർന്ന് 30 വിദ്യാർഥികൾക്ക് പരുക്കേറ്റു. കുടക് വിരാജ്‌പേട്ട ഗവ. പ്രൈമറി സ്‌കൂളിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം.…
ബെംഗളൂരു: ബെളഗാവിയിലെ സ്‌കൂൾ ഹോസ്‌റ്റലിൽ ഭക്ഷ്യ വിഷ ബാധയുണ്ടായതിനെ തുടർന്ന് 12 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിക്കോടി താലൂക്കിലെ ഹിരെകൊടി…
ബെംഗളൂരു: നമ്മ മെട്രോ കല്ലേന അഗ്രഹാര-നാഗവാര പിങ്ക് ലൈനിൻ്റെ ആദ്യഘട്ടത്തിലെ ട്രെയിൻ സർവീസ് അടുത്ത വര്‍ഷം മേയിൽ ആരംഭിക്കും. ബെംഗളൂരു…
തിരുവനന്തപുരം: കേരളമടക്കമുള്ള ഒമ്പത് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണപ്രദേശങ്ങളിലും തീവ്ര വോട്ടർ പട്ടിക പരിഷ്കരണ (എസ്‌ഐആര്‍) നടപടികൾക്ക് ഇന്ന് തുടക്കമാകും. വീടുകൾ…