അനധികൃതമായി സംഘടിപ്പിച്ച എന്‍സിസി ക്യാമ്പിനിടെ പെണ്‍കുട്ടികള്‍ക്കുനേരെ ലൈംഗികാതിക്രം നടത്തിയ സംഭവത്തിലെ മുഖ്യപ്രതിയായ ശിവരാമന്‍ മരിച്ച നിലയില്‍. കസ്റ്റഡിയില്‍ കഴിയവേ പ്രതി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ജയിലില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ ശിവരാമനെ സേലം സർക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലുള്ള ബര്‍ഗുറിലെ സ്വകാര്യ സ്‌കൂളിലായിരുന്നു സംഭവം. സ്വകാര്യ മാനേജ്‌മെന്റ് സ്കൂളുകള്‍ കേന്ദ്രീകരിച്ച് എൻ സി സി പരിശീലനം നല്‍കാനെത്തിയായിരുന്നു പ്രതികള്‍ കുട്ടികളെ പീഡിപ്പിച്ചത്. പ്രത്യേക സംഘത്തെ നിയോഗിച്ച് തമിഴ്‌നാട് സർക്കാർ കേസന്വേഷണം തുടരുന്നതിനിടയിലാണ് പ്രതികളില്‍ ഒരാളുടെ മരണം.
നാം തമിളർ കക്ഷിയുടെ മുൻ ഭാരവാഹിയാണ് ശിവരാമൻ. സംഭവം മറച്ചുവെക്കാന്‍ ശ്രമം നടത്തിയെന്ന കണ്ടെത്തലിനെ തുടർന്ന് സ്‌കൂളിലെ അധ്യാപകരും പ്രിന്‍സിപ്പലും അടക്കമുള്ളവരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ മാസം അഞ്ച് മുതല്‍ മൂന്ന് ദിവസത്തെ ക്യാമ്പാണ് സംഘടിപ്പിച്ചിരുന്നത്. 17 പെണ്‍കുട്ടികളടക്കം 41 വിദ്യാര്‍ഥികളാണ് ക്യാമ്പിൽ പങ്കെടുത്തിരുന്നത്.
ഒന്നാം നിലയിലെ സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് പെണ്‍കുട്ടികളെ താമസിപ്പിച്ചിരുന്നത്. താഴത്തെ നിലയില്‍ ആണ്‍കുട്ടികളും. അധ്യാപകര്‍ക്ക് ക്യാമ്പിന്റെ ചുമതലയുണ്ടായിരുന്നില്ല. തങ്ങളെ പുറത്ത് കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടികള്‍ ആരോപിക്കുന്നത്.
ഇതില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ഥിയെ ക്യാമ്പിന്റെ കോര്‍ഡിനേറ്റര്‍മാരില്‍ ഒരാളായ ശിവരാമന്‍ പീഡിപ്പിച്ചു. ശേഷം പെണ്‍കുട്ടി സ്‌കൂള്‍ അധികൃതരെ അറിയിച്ചെങ്കിലും ഗൗരവത്തിലെടുത്തില്ല. വീട്ടുകാർ വഴി പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ശിവറാമിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുന്നതിനിടെയാണ് ആത്മഹത്യാ സംഭവം.
TAGS : TAMILNADU | RAPE | ACCUSED | SUICIDE
SUMMARY : Krishnagiri fake NCC camp molestation case; The arrested youth leader committed suicide
ബെംഗളുരു: ശിവമൊഗ്ഗ, ഉഡുപ്പി ജില്ലകളെ ബന്ധിപ്പിക്കുന്ന തീർഥഹള്ളി- കുന്ദാപുര സംസ്ഥാന പാതയിലെ (എസ്എ ച്ച്-52) ബലെബാരെചുരത്തിൽ ഭാരവാഹനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തി.…
ബെംഗളൂരു: കാട്ടാന ആക്രമണത്തിൽ വയോധികന് ഗുരുതരമായി പരുക്കേറ്റു. ചിക്കമഗളൂരു മുഡിഗെരെ മുട്ടിഗെപുര ഗ്രാമത്തിലെ ഫിലിപ്പ് കാസ്റ്റലിനോയ്ക്കാണ് (63) പരുക്കേറ്റത്. ബുധനാഴ്ച…
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…