ബെംഗളൂരു: കർണാടക ആർടിസി ബസ് കുഴിയിലേക്ക് മറിഞ്ഞ് അപകടം. ചാമരാജ്‌നഗർ കുണ്ടകെരെയിൽ നിന്ന് യരിയൂർ വഴി ഗുണ്ടൽപേട്ടിലേക്ക് പോവുകയായിരുന്ന ബസ് സ്റ്റിയറിംഗ് ഒടിഞ്ഞതിനെ തുടർന്ന് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ 13 യാത്രക്കാർക്ക് പരുക്കേറ്റു.
സ്റ്റിയറിങ് എൻഡ് ഒടിഞ്ഞ് റോഡരികിലെ പാലത്തിന് സമീപത്തെ കുഴിയിലേക്ക് ബസ് മറിയുകയായിരുന്നു. കുണ്ടകെരെ ഗ്രാമത്തിൽ നിന്നുള്ള ഗോവിന്ദരാജു, രംഗയ്യ, സുനിത, രംഗയ്യ എന്നിവർക്കും ബസ്സിൻ്റെ പിന്നിൽ ഇരുന്ന നാല് യാത്രക്കാർക്കും അരയ്ക്കും നെഞ്ചിനും തലയ്ക്കും ഗുരുതരമായി പരുക്കേറ്റു. ഇവരെ ഗുണ്ടൽപേട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു മറ്റുള്ളവരെ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഫയർ ഫോഴ്സ് എത്തിയ ശേഷമാണ് ബസ് പുറത്തെടുത്തത്. സംഭവത്തിൽ ഗുണ്ടൽപേട്ട് പോലീസ് കേസെടുത്തു.
TAGS: KARNATAKA | ACCIDENT
SUMMARY: 13 Passengers injured after bus falls into pit
ബെംഗളൂരു: നഗരത്തിൽ 23 ഇടങ്ങളിൽ കൂടി പേ-ആൻഡ്-പാർക്ക് സംവിധാനം വരുന്നു. സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റ് (CBD) ഉൾപ്പെടെ ആറ് പാക്കേജുകളിലായി…
കൊച്ചി: മകരവിളക്ക് ദർശനത്തിന് നാല് ദിവസം മാത്രം അവശേഷിക്കവേ കർശന നിയന്ത്രണങ്ങളുമായി ഹൈക്കോടതി. മകരവിളക്ക് ദിവസം (ജനുവരി 14) 35,000…
ന്യൂഡൽഹി: ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നെന്ന് വെളിപ്പെടുത്തൽ. സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്സ്…
തിരുവനന്തപുരം: രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിച്ചു. രാഹുല്‍ ഈശ്വര്‍ ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്നും രാഹുല്‍മാങ്കൂട്ടത്തില്‍ കേസിലെ…
തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ രണ്ടിടങ്ങളിലായി നടന്ന വൻ കഞ്ചാവ് വേട്ടയില്‍ 50 കിലോയോളം കിലോ കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. വിഴിഞ്ഞം,…
തിരുവനന്തപുരം: മലയാള ഭാഷ ബില്ലിൽ എതിര്‍പ്പ് ഉന്നയിച്ച കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ബില്ലിനോടുള്ള എതിര്‍പ്പ്…