തിരുവനന്തപുരം: ശബരിമല തീർഥാടകരെ രാത്രി പാതി വഴിയില്‍ ഇറക്കി വിട്ട സംഭവത്തില്‍ താത്കാലിക ജീവനക്കാരനായ ഡ്രൈവറെ പിരിച്ചു വിട്ടു. ബസിലെ കണ്ടക്റ്ററെ കാഞ്ഞങ്ങാട്ടേക്ക് സ്ഥലം മാറ്റാനും ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ നിർദേശം നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും മന്ത്രി പ്രഖ്യാപിച്ചു.
ചൊവ്വാഴ്ച രാത്രി പമ്പ-തിരുവനന്തപുരം കെഎസ്‌ആർടിസി ബസില്‍ സഞ്ചരിച്ചിരുന്ന തീർഥാടകർക്കാണ് ദുരനുഭവമുണ്ടായത്. നിലയ്ക്കല്‍ സ്റ്റാൻഡിലായിരുന്നു തീർഥാടകർക്ക് ഇറങ്ങേണ്ടിയിരുന്നത്. എന്നാല്‍ സ്റ്റാൻഡില്‍ കയറാതെ ഒരു കിലോമീറ്റർ അപ്പുറം വനപ്രദേശത്താണ് കൊച്ചു കുട്ടിയും പ്രായമുള്ളവരും അടങ്ങുന്ന 13 പേരുടെ സംഘത്തെ ഇറക്കി വിട്ടത്. വനമേഖലയില്‍ ഏറെ നേരം കാത്തു നിന്ന ശേഷം മറ്റൊരു വാഹനം വിളിച്ചാണ് സംഘം യാത്ര തുടർന്നത്.
SUMMARY: KSRTC driver dismissed for dropping off Sabarimala pilgrims on the way
തൃശ്ശൂർ: തൃശ്ശൂർ മുണ്ടക്കിത്തോട് വെടിക്കെട്ടപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ലൈസൻസി സതീശനും വിടവാങ്ങി. ഇതോടെ മരിച്ചവരുടെ എണ്ണം 15 ആയി. ശരീരത്തില്‍…
തിരുവനന്തപുരം: വിരമിച്ച് മൂന്ന് വര്‍ഷമായിട്ടും സ്വകാര്യ കാറിലെ ഔദ്യോഗിക മുദ്ര മാറ്റാത്തതില്‍ മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട്…
മോസ്‌കോ: റഷ്യൻ സൈന്യത്തില്‍ ചേർന്ന് യുക്രെയിനുമായി യുദ്ധത്തിലേർപ്പെട്ട പത്ത് ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടതായി കേന്ദ്രസർക്കാർ. റഷ്യയിലേക്ക് പോയ 26 ഇന്ത്യക്കാരെക്കുറിച്ച്…
മലപ്പുറം: വളാഞ്ചേരിയിൽ കഠിനമായ ചൂടിനെത്തുടർന്ന് രണ്ട് കുട്ടികൾക്ക് സൂര്യാഘാതമേറ്റു. പൈങ്കണ്ണൂർ നിരപ്പിൽ തെങ്ങുംതോട്ടത്തിൽ പ്രമോദ്-ഷാനില ദമ്പതികളുടെ മൂന്നും അഞ്ചും വയസ്സുള്ള…
എറണാകുളം: സംവിധായകനും തിരക്കഥാകൃത്തുമായ ബി ഉണ്ണികൃഷ്ണന്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു. നേരത്തെയും പല തവണ രാജിസന്നദ്ധത ബി…
കോട്ടയം: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ളാക്കാട്ടൂര്‍ ആനക്കല്ലുങ്കലില്‍ ജോമോള്‍ സെബാസ്റ്റ്യന്‍ (26) ആണ് മരിച്ചത്. കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാനായി…