LATEST NEWS

മെറ്റയിൽ വീണ്ടും പിരിച്ചുവിടൽ; പത്ത് ശതമാനം ജീവനക്കാർക്ക് ജോലി നഷ്ടമാകും

മെൻലോ പാർക്ക്: ഫേസ്ബുക്കിന്റെയും ഇൻസ്റ്റാഗ്രാമിന്റെയും മാതൃകമ്പനിയായ മെറ്റയിൽ വീണ്ടും പിരിച്ചുവിടൽ. ആദ്യഘട്ട പിരിച്ചുവിടലില്‍ ജീവനക്കാരുടെ എണ്ണത്തില്‍ 10 ശതമാനത്തെ ബാധിച്ചേക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്. കമ്പനി ഇതുവരെ കൃത്യമായ എണ്ണം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, 2026 അവസാനം വരെ ഏകദേശം 16,000 ജീവനക്കാരെ പിരിച്ചുവിടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ വൻതോതിലുള്ള നിക്ഷേപം നടത്തുന്നതിന്റെ ഭാഗമായാണ് ചെലവ് ചുരുക്കൽ നടപടിയെന്നാണ് സൂചന.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി മെറ്റ നടപ്പിലാക്കി വരുന്ന ‘കാര്യക്ഷമതയുടെ വർഷം’ എന്ന നയത്തിന്റെ തുടർച്ചയായാണ് ഈ നീക്കം. ഏകദേശം 6,500-ലധികം ജീവനക്കാരെ ഈ തീരുമാനം ബാധിക്കുമെന്നാണ് കണക്കാക്കുന്നത്. സാധാരണ ജീവനക്കാരെ പിരിച്ചുവിടുമ്പോഴും എഐ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനായി ശതകോടിക്കണക്കിന് ഡോളറാണ് മെറ്റ നിക്ഷേപിക്കുന്നത്.

പ്രവർത്തന ചെലവ് കുറച്ച് ആ തുക എഐ അടിസ്ഥാന സൗകര്യങ്ങൾക്കായി വിനിയോഗിക്കാനാണ് മാർക്ക് സക്കർബർഗിന്റെ തീരുമാനം. കമ്പനിയുടെ വിവിധ വിഭാഗങ്ങളിൽ പുനഃസംഘടന നടക്കും. ഇതിനകം തന്നെ പല ജീവനക്കാർക്കും ഇത് സംബന്ധിച്ച സൂചനകൾ നൽകിക്കഴിഞ്ഞു.

ഗൂഗിൾ, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികളുമായി എഐ മേഖലയിൽ മത്സരിക്കാനാണ് മെറ്റയുടെ ഈ പുതിയ നീക്കം. നേരത്തെ 2022-ലും 2023-ലുമായി പതിനായിരക്കണക്കിന് ജീവനക്കാരെ മെറ്റ പിരിച്ചുവിട്ടിരുന്നു. ഐടി മേഖലയിലെ മാന്ദ്യത്തിന് പിന്നാലെ എഐയുടെ വരവ് കൂടി ആയതോടെ ടെക് ലോകത്ത് തൊഴിൽ സുരക്ഷ വലിയ ഭീഷണിയിലാണ്.
SUMMARY: Another layoff at Meta; 10 percent of employees will lose their jobs

NEWS DESK

Recent Posts

ക്ഷേത്രോത്സവത്തിന് നൃത്തം അവതരിപ്പിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം; വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു

കോഴിക്കോട്: കോഴിക്കോട് പെരുമണ്ണ പയ്യടി മേത്തല്‍ ചിറക്കല്‍ ഭവഗതി ക്ഷേത്രത്തിലെ ഉത്സവ ചടങ്ങിനിടെ നൃത്തം അവതരിപ്പിച്ച വീട്ടമ്മ ദേഹാസ്വാസ്ഥ്യം വന്ന്…

32 minutes ago

ടി.സി.എ​സ്. വേ​ൾ​ഡ് 10 കെ മാരത്തൺ ഞായറാഴ്ച

ബെംഗളൂരു: ടിസിഎസ് 10 കെ മാരത്തണ്‍ ഞായറാഴ്ച ബെംഗളൂരുവില്‍ നടക്കും. എംജി റോഡ് മനേക്ഷാ പരേഡ് ഗ്രൗണ്ടില്‍ നിന്നു രാവിലെ…

1 hour ago

താ​ക്കോ​ൽ​കൊ​ണ്ട് വാ​രി​യെ​ല്ലി​ന് സ​മീ​പം കു​ത്തി; കാ​ട്ടാ​ക്ക​ട​യി​ൽ യു​വാ​വ് മ​രി​ച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയില്‍ യുവാവിനെ കുത്തിക്കൊന്നു. കാട്ടാക്കട എളളുവിള സ്വദേശി രാഹുല്‍(24) ആണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നോടെ കാട്ടാക്കട…

2 hours ago

കുടകില്‍ അമേരിക്കൻ വനിതയ്ക്ക് നേരെ ക്രൂര പീഡനം; ഹോംസ്റ്റേയുടെ ലൈസൻസ് റദ്ദാക്കി

ബെംഗളൂരു: യുഎസ് വാഷിങ്ടൻ സ്വദേശിനി പീഡനത്തിന് ഇരയായ കുടകിലെ കുട്ടയിലെ ദേവി വില്ല ഹോംസ്റ്റേയുടെ ലൈസൻസ് ടൂറിസം വകുപ്പ് റദ്ദാക്കി.…

3 hours ago

നമ്പി നാരായണന് ബാഗൽകോട്ട് സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ്

ബെംഗളൂരു : ബഹിരാകാശ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ ഉൾപ്പെടെ 3 പേർക്ക് ബാഗൽക്കോട്ട് സർവകലാശാല ഓണററി ഡോക്ടറേറ്റ്.  വെള്ളിയാഴ്ച നടക്കുന്ന…

3 hours ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: റാന്നി ചുങ്കപ്പാറ വാളോട്ടിക്കൽ സുസൻ ഐസക് (ജെസി-67) ബെംഗളൂരുവില്‍ അന്തരിച്ചു. മത്തിക്കരെ ഗോകുല രഘുറാം റീജൻസിയിലായിരുന്നു താമസം. സംസ്ക‌ാരം…

3 hours ago