ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം സ്ഥാപക പ്രസിഡന്റായ കെ വി ജി നമ്പ്യാരുടെ സ്മരണാര്‍ത്ഥം നടത്തിയ ഒൻപതാമത് മലയാള കവിതാരചന മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചു. സിന്ധു ഗാഥ രചിച്ച ‘നിഴലുകൊണ്ട് മറവിയിലെഴുതിയ ഭരണഘടന’ എന്ന കവിതയാണ് ഒന്നാം സമ്മാനത്തിന് അർഹത നേടിയത്. രമ പിഷാരടിയുടെ ‘യുദ്ധമെന്തിനായ്’ എന്ന കവിത രണ്ടാം സമ്മാനവും ശ്രീലക്ഷ്മി എം എസ് രചിച്ച ‘പെൺ കനൽ’ എന്ന കവിത മൂന്നാം സമ്മാനവും നേടി.
ശ്രീജിത്ത് കെ ബി, വിന്നി ഗംഗാധരൻ, ജ്യോത്സന ജലീൽ എന്നിവരുടെ കവിതകൾ പ്രോത്സാഹനസമ്മാനങ്ങൾക്ക് തിരഞ്ഞെടുക്കപ്പെട്ടു. വിജയികൾക്കുള്ള സമ്മാനവിതരണം ബിഇഎംഎല്‍ ലേയൗട്ടിലുള്ള സമാജം കാര്യാലയമായ ‘കലാക്ഷേത്ര’യിൽ വെച്ച് അടുത്തമാസം നടത്തുമെന്ന് സമാജം ഭാരവാഹികള്‍ അറിയിച്ചു.
SUMMARY: Kundalahalli Kerala Samajam Poetry Writing Competition Winners














