ASSOCIATION NEWS

കുന്ദലഹള്ളി കേരളസമാജം കാവ്യസന്ധ്യ

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം നടത്തിയ കവിതാരചന മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനം വിതരണവും കവിതകളെക്കുറിച്ചുള്ള ‘കാവ്യസന്ധ്യ’ പരിപാടിയും സമാജം ഓഫീസില്‍ നടന്നു. സംഘടിപ്പിച്ചു. എഴുത്തുകാരായ സിന്ധു ഗാഥ, രമ പ്രസന്ന പിഷാരടി, ശ്രീലക്ഷ്മി എം എസ്, വിന്നി ഗംഗാധരന്‍ എന്നിവര്‍ പുരസ്‌കാരങ്ങള്‍ സ്വീകരിച്ചു. സമ്മാനര്‍ഹരായ എല്ലാവരും തങ്ങളുടെ കവിതകള്‍ അവതരിപ്പിക്കുകയും കവിതയെ കുറിച്ച് സംവദിക്കുകയും ചെയ്തു.

കവിതാമത്സരത്തിന് തുടക്കമിട്ട സമാജത്തിന്റെ സ്ഥാപക പ്രസിഡന്റായിരുന്ന കെ വി ജി നമ്പ്യാരുടെ ഭാര്യയും നിലവിലെ വൈസ് പ്രസിഡന്റുമായ ശാന്ത എന്‍ കെ യെ രമ പിഷാരടി അഭിനന്ദിച്ചു. പ്രവര്‍ത്തകസമിതി അംഗമായ ശ്രീ മധു രാഘവന്‍ സ്വാഗതവും സെക്രട്ടറി അജിത് കോടോത്ത് മുഖ്യപ്രഭാഷണവും നടത്തി. ശാന്ത എന്‍ കെ, രാജേഷ് കരിമ്പില്‍, മധു രാഘവന്‍ എന്നിവര്‍ കവിതകള്‍ ആലപിച്ചു. മഹേഷ് മേനോന്‍ പരിപാടി നിയന്ത്രിച്ചു. പ്രവര്‍ത്തകസമിതി അംഗം നാരായണദാസ് നന്ദി പറഞ്ഞു.
SUMMARY: Kundalhalli keralasamajam kavyasandhya

NEWS DESK

Recent Posts

ജയിലിലേക്ക് മൊബൈൽ ഫോൺ കടത്താൻ ശ്രമം; യുവതി പിടിയിലായി

ബെംഗളൂരു: സ്വകാര്യ ഭാഗത്ത് മൊബൈൽ ഫോൺ ഒളിപ്പിച്ച് ജയിലിനുള്ളിലേക്ക് കടത്താൻ ശ്രമിച്ച യുവതി പിടിയിൽ. തിങ്കളാഴ്ച രാവിലെ തടവുകാരനെ സന്ദർശിക്കാൻ…

9 minutes ago

പഞ്ചസാര ഫാക്ടറിയിൽ യന്ത്രത്തിൽക്കുടുങ്ങി; തൊഴിലാളിക്ക് ദാരുണാന്ത്യം

ബെംഗളൂരു: ബെളഗാവി ഹുക്കേരിക്കടുത്ത് സംഗേശ്വറില്‍ പഞ്ചസാര ഫാക്ടറിയിലെ യന്ത്രത്തില്‍ കുടുങ്ങി തൊഴിലാളിക്ക് ദാരുണാന്ത്യം. സങ്കേശ്വറിലെ ഹിരണ്യകേശി സഹകരണ പഞ്ചസാര ഫാക്ടറിയിലെ…

21 minutes ago

ലാൽബാഗ് പുഷ്പമേളയ്ക്ക് നാളെ തുടക്കം

ബെംഗളൂരു : റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ലാൽബാഗ് പുഷ്പമേള നാളെ ആരംഭിക്കും. കന്നഡ എഴുത്തുകാരനും പരിസ്ഥിതിപ്രവർത്തകനുമായിരുന്ന കെ.പി. പൂർണചന്ദ്ര…

44 minutes ago

മുൻ എംപി തോമസ് കുതിരവട്ടം അന്തരിച്ചു

ചെങ്ങന്നൂർ: കേരള കോൺഗ്രസിന്റെ അതികായകരിൽ ഒരാളും മുൻ എം.പി.യുമായ കല്ലിശ്ശേരി പണിക്കരുവീട്ടിലായ കുതിരവട്ടത്ത് തോമസ് കുതിരവട്ടം (80)അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ…

1 hour ago

ബഷീർ- മനുഷ്യരിലൂടെ ലോകത്തെ ദർശിച്ച പ്രതിഭ: കെ. ഇ. എൻ

ബെംഗളൂരു: വലിയ ആശയവ്യവസ്ഥകളിലൂടെയോ അധികാരത്തിന്റെ കസേരകളിലൂടെയോ അല്ല, മനുഷ്യരുടെ നിത്യജീവിതത്തിലൂടെയാണ് വൈക്കം മുഹമ്മദ് ബഷീർ ലോകത്തെ കണ്ടതെന്ന് പ്രമുഖ ചിന്തകനും…

1 hour ago

സമന്വയ തിരുവാതിരദിനം

ബെംഗളൂരു: സമന്വയ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ്‌ ദാസറഹള്ളി ഭാഗ് സോമഷെട്ടി ഹള്ളി മാതൃസമിതിയുടെ നേതൃത്വത്തിൽ തിരുവാതിര ദിനം ആഘോഷിച്ചു..…

2 hours ago