ബെംഗളൂരു: രാമനഗര ജില്ലയിലെ ബിഡദി കേതഗനഹള്ളിയിലെ 14 ഏക്കർ സർക്കാർ ഭൂമി അനധികൃതമായി കയ്യേറിയെന്ന കേസ് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) വിട്ട കർണാടക സർക്കാരിന്റെ ഉത്തരവിനെതിരെ ഹൈക്കോടതി വ്യാഴാഴ്ച ഇടക്കാല സ്റ്റേ അനുവദിച്ചു. കുമാരസ്വാമി സമർപ്പിച്ച ഹർജിയില്‍ ജസ്റ്റിസ് ഇ.എസ്. ഇന്ദിരേഷ് അധ്യക്ഷനായ ഹൈക്കോടതി ബെഞ്ചാണ് സ്റ്റേ നല്‍കിയത്. രേഖകൾ പരിശോധിച്ച ശേഷം, പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുന്നത് സംബന്ധിച്ച് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
എസ്‌ഐടി രൂപീകരിക്കുന്നതായി സർക്കാർ പ്രഖ്യാപിച്ചതിനുശേഷം ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ല. അതിനാൽ, എസ്‌ഐടി രൂപീകരിക്കാനുള്ള സർക്കാർ ഉത്തരവിന് ശേഷം റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ സ്വീകരിച്ച നടപടികൾ നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണം. മെയ് 29 ന് ഇതുസംബന്ധിച്ച് പുറപ്പെടുവിച്ച സമൻസ് റദ്ദാക്കണം എന്നീ ആവശ്യങ്ങള്‍ കുമാരസ്വാമിയുടെ അഭിഭാഷകന്‍ കോടതിയില്‍ ഉന്നയിച്ചു. കുമാരസ്വാമിക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ ഉദയ ഹൊള്ളയും അഭിഭാഷകൻ നിഷാന്ത് എവിയുമാണ് വാദിച്ചത്. ഹർജിയിൽ മറുപടി ഫയൽ ചെയ്യാൻ സർക്കാർ അഭിഭാഷകനോട് ഹൈക്കോടതി നിർദ്ദേശിച്ചു.
രാമനഗര ജില്ലയിൽ കുമാരസ്വാമി അനധികൃതമായി ഭൂമി കൈവശപ്പെടുത്തിയെന്ന ആരോപണങ്ങൾ അന്വേഷിക്കാൻ 2025 ജനുവരിയിലാണ് കർണാടക സർക്കാർ എസ്‌ഐടിയെ നിയോഗിച്ചത്. തനിക്കെതിരെയുള്ള അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ച കുമാരസ്വാമി 1985 ഒക്ടോബർ 25 മുതൽ താനാണ് ഈ ഭൂമിയുടെ യഥാർഥ അവകാശിയെന്ന് ഹർജിയിൽ അവകാശപ്പെട്ടു.
SUMMARY: Land encroachment case: High Court stays SIT probe against Union Minister Kumaraswamy
മലപ്പുറം: കടലില്‍ നിന്ന് മത്സ്യബന്ധനത്തിനിടെ നാഗവിഗ്രഹങ്ങള്‍ കണ്ടെത്തി. താനൂർ ഉണ്ണ്യാല്‍ അഴീക്കല്‍ കടലില്‍ നിന്നാണ് രണ്ട് നാഗവിഗ്രഹങ്ങള്‍ കണ്ടെത്തിയത്. പുതിയ…
കാൺപൂർ: വിമാനത്തിനുള്ളിലെ കാബിനിൽ എലിയെ കണ്ടതിനെ തുടർന്ന് 140 പേരുടെ വിമാന യാത്ര മൂന്ന് മണിക്കൂർ വൈകി. കാൺപൂർ വിമാനത്താവളത്തിൽ…
കൊച്ചി: മുൻ മാനേജർ വിപിൻ കുമാറിനെ മർദിച്ച കേസില്‍ നടൻ ഉണ്ണി മുകുന്ദന് സമൻസ്. കാക്കനാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ്…
ഭോപ്പാൽ: അമ്മയോടൊപ്പം കൃഷിയിടത്തിലേക്കു പോയ എട്ടുവയസ്സുകാരിയെ പുലി കടിച്ചുകൊന്നു. മധ്യപ്രദേശിലെ ഭർവാനി ജില്ലയിലെ കീർത ഫാലിയ ഗ്രാമത്തിലാണു സംഭവം. ഗീത…
തിരുവനന്തപുരം: പ്രവാസികേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോര്‍ക്ക കെയറിന്റെ…
തിരുവനന്തപുരം: കേരളത്തിൽ വ്യാപകമായി ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. കണ്ണൂർ, കാസറഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…