ഭൂപതിവ് നിയമഭേദഗതി ചട്ടങ്ങള്‍ക്ക് അംഗീകാരം; പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം നടപ്പാക്കിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഭൂപതിവ് നിയമഭേദഗതി ചട്ടങ്ങള്‍ക്ക് അംഗീകാരം നല്‍കിയെന്ന് മുഖ‍്യമന്ത്രി പിണറായി വിജയൻ‌. സബ്ജക്റ്റ് കമ്മിറ്റിയില്‍ കൂടി ഇതു പരിഗണിക്കേണ്ടതുണ്ടെന്ന് മുഖ‍്യമന്ത്രി പറഞ്ഞു. വാർത്താസമ്മേളനത്തിലൂടെയാണ് മുഖ‍്യമന്ത്രി ഇക്കാര‍്യം വ‍്യക്തമാക്കിയത്. പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം ഇതോടെ നടപ്പാക്കുകയാണ്.

മലയോര മേഖലയിലെ പ്രശ്നം മന്ത്രിസഭായോഗം വിശദമായി ചർച്ച ചെയ്തുവെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തില്‍ അറിയിച്ചു. മുഖ്യമന്ത്രിക്കൊപ്പം റവന്യു മന്ത്രിയും വാർത്താസമ്മേളനത്തില്‍ ഉണ്ടായിരുന്നു. ഭൂമി പതിച്ച്‌ കിട്ടിയവരില്‍ പലരുടേയും നിർമ്മാണവും കൈമാറ്റവും വലിയ ബുദ്ധിമുണ്ടാക്കി. ആറര പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് ശേഷമായിരുന്നു ഭൂപതിവ് നിയമ ഭേദഗതി സർക്കാർ പാസാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പട്ടയഭൂമി വകമാറ്റിയാല്‍ ക്രമീകരിച്ച്‌ നല്‍കാനുള്ള തടസമാണ് ഇതോടെ നീങ്ങുന്നത്. 1500 ചതുരശ്ര അടി വരെയുള്ള നിർമ്മാണങ്ങള്‍ സൗജന്യമായി ക്രമപ്പെടുത്തി നല്‍കും.1500 ചതുരശ്ര അടി വരെയുള്ള നിർമ്മാണങ്ങള്‍ അപേക്ഷ കിട്ടി 90 ദിവസത്തിനകം ക്രമപ്പെടുത്തും. 1500- 3000 ചതുരശ്ര അടി വരെ ക്രമപ്പെടുത്താൻ ഭൂമിയുടെ ന്യായ വിലയുടെ 5 ശതമാനം കെട്ടി വെക്കണമെന്നും ഭേദഗതിയില്‍ പറയുന്നു.

3000 – 5000 ചതുരശ്ര അടി വരെ 10 ശതമാനം, 5000 – 10000 ചതുരശ്ര അടി വരെ 20 ശതമാനം, 10000 – 20000 ചതുരശ്ര അടി വരെ 40 ശതമാനം, 20000 – 40000 ചതുരശ്ര അടി 50 ശതമാനം ഫീസ് നല്‍കണം. ക്വാറികള്‍ പോലുള്ളവയ്ക്ക് മുഴുവൻ ന്യായവിലയും നല്‍കണമെന്നാണ് ഭേദഗതി. ഇടുക്കി ഉള്‍പ്പടെയുള്ള ജില്ലകളിലെ ഭൂ ഉടമകളില്‍ നിന്നുള്ള ആവശ്യം കണക്കിലെടുത്ത് 2023 ല്‍ സര്‍ക്കാര്‍ ഭൂപതിവ് നിയമം ഭേദഗതി ചെയ്തിരുന്നു. എന്നാല്‍ ചട്ടം പ്രാബല്യത്തിലാകാത്തത് കൊണ്ട് നിയമ ഭേദഗതിയുടെ ആനുകൂല്യം ജനങ്ങള്‍ക്ക് ലഭിച്ചിരുന്നില്ല.

കൃഷി, വീട് നിര്‍മ്മാണം എന്നിവയ്ക്കായി പതിച്ചു കൊടുത്ത ഭൂമിയില്‍ കടകള്‍, മറ്റ് ചെറുകിട നിര്‍മ്മാണങ്ങള്‍ എന്നിവ ഉണ്ടെങ്കില്‍ ഇളവ് നല്‍കി ക്രമവല്‍ക്കരിച്ച്‌ നല്‍കുന്നതാണ് നിയമാഭേദഗതിയിലൂടെ ഉണ്ടായ കാതലായ മാറ്റം. ഇടുക്കിയിലെ കര്‍ഷകരില്‍ നിന്നും കക്ഷിഭേദമന്യേ രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്നും ഉയര്‍ന്നുവന്ന സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് 1960ലെ ഭൂപതിവ് നിയമത്തില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തിയത്.

SUMMARY: Land Registry Amendment Rules approved; Chief Minister says major promise in manifesto has been implemented

Hot this week

തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിന് തീപിടിച്ചു

തൃശൂർ: തൃശൂർ അമല നഗറില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്‌ആർടിസി ബസിന് തീപിടിച്ചു. ഓടിക്കൊണ്ടിരുന്ന...

എഎംഎംഎയില്‍ ചേരിപ്പോര്; അൻസിബ അടക്കം 4 പേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

കൊച്ചി: താരസംഘടനയായ എഎംഎംഎയില്‍ ഉടലെടുത്ത ആഭ്യന്തര തർക്കങ്ങള്‍ രൂക്ഷമാകുന്നു. ശ്വേത മേനോൻ...

വീണാ ജോര്‍ജ് സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു

കൊല്ലം: മുൻ ആരോഗ്യമന്ത്രി മന്ത്രി വീണാ ജോർജും കുടുംബവും സഞ്ചരിച്ചിരുന്ന കാർ...

തിരുവനന്തപുരത്ത് അമ്യൂസ്മെൻ്റ് പാര്‍ക്കില്‍ അപകടം; റൈഡ് പൊട്ടി വീണു, അഞ്ചു പേര്‍ക്ക് ഗുരുതര പരുക്ക്

തിരുവനന്തപുരം: തിരുവനന്തപുരം വെമ്പായത്തെ 'ഹാപ്പിലാൻഡ്' അമ്യൂസ്മെൻ്റ് പാർക്കില്‍ റൈഡ് തകർന്നുവീണ് അഞ്ച്...

കാസറഗോഡ് പള്ളപ്പാടിയില്‍ യുവതി ജീവനൊടുക്കിയ നിലയില്‍

കാസറഗോഡ്: കാസറഗോഡ് ബെളളൂർ പാളപ്പാടിയില്‍ യുവതി ജീവനൊടുക്കിയ നിലയില്‍. പള്ളപ്പാടിയിലെ സൈനുദ്ദീന്റെ...

പലതവണ ചോദിച്ചിട്ടും മൗനം മാത്രം; ഇ ഡി റെയ്‌ഡില്‍ മാധ്യമങ്ങളോട് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതികളില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി)...

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രാജി പ്രഖ്യാപിച്ചു

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി പദവിയില്‍ നിന്നും രാജി പ്രഖ്യാപിച്ച്‌ സിദ്ധരാമയ്യ. വ്യാഴാഴ്ച...

ഗംഗാ നദിയില്‍ ബോട്ട് മുങ്ങി രണ്ട് പേര്‍ മരിച്ചു, ഏഴുപേരെ കാണാനില്ല

പാറ്റ്‌ന: ഗംഗാ നദിയില്‍ ബോട്ട് മുങ്ങി രണ്ടുപേർ മരിച്ചു. വ്യാഴാഴ്ച പാറ്റ്‌ന...

Related Articles

Popular Categories