LATEST NEWS

ദേശീയപാത നിര്‍മാണം നടക്കുന്ന വീരമലക്കുന്നില്‍ വീണ്ടും മണ്ണിടിച്ചില്‍; ഗതാഗതം നിര്‍ത്തിവച്ചു

കാസറഗോഡ്: കാസറഗോഡ് ചെറുവത്തൂർ വീരമലക്കുന്നില്‍ മണ്ണിടിച്ചില്‍. ഇന്ന് രാവിലെയാണ് സംഭവം. നീലേശ്വരത്തിനും ചെറുവത്തൂരിനും ഇടയില്‍ ദേശീയപാതയിലേക്കാണ് മണ്ണിടിഞ്ഞു വീണത്. തുടർന്ന് ഗതാഗതം പൂർണമായും തടസപ്പെട്ടു. വീരമലക്കുന്നിലെ മണ്ണും കല്ലുമാണ് ദേശീയപാതയിലേക്ക് പതിച്ചത്. കണ്ണൂർ ഭാഗത്തേക്ക് പോയിരുന്ന വാഹന യാത്രക്കാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അപകടത്തെ തുടര്‍ന്ന് ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍ എന്നിവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

ദേശീയപാതയുടെ നിര്‍മാണം നടത്തുന്ന മേഘ കമ്പനിയുടെ ജീവനക്കാരും സ്ഥലത്തെത്തി കൂടുതല്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ എത്തിച്ച്‌ മണ്ണ് നീക്കാന്‍ തുടങ്ങിയിട്ടുണ്ട്. മണ്ണിടിഞ്ഞ് വീണതോടെ ദേശീയ പാതയിലെ ഗതാഗതം നിര്‍ത്തിവച്ചു. അച്ചാതുരുത്തി വഴി ഗതാഗതം വഴിതിരിച്ചുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ചന്തേര പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തുണ്ട്. വീരമലക്കുന്നില്‍ വിളളലുണ്ടെന്ന് ജില്ലാ കളക്ടര്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

ഡ്രോണ്‍ ഉപയോഗിച്ച്‌ ഒരുമാസം മുമ്പ് പരിശോധന നടത്തി വീരമലക്കുന്ന് അപകട നിലയിലാണെന്ന് മുന്നറിയിച്ചിരുന്നു. മണ്ണിടിച്ചില്‍ ഉണ്ടായതിനാല്‍ അടിയന്തിര നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കി. എന്‍ഡിആര്‍എഫ് സംഘവും ഫയര്‍ഫോഴ്‌സും അടിയന്തരമായി എത്തുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

SUMMARY: Another landslide at Veeramalakunnu, where national highway construction is underway; traffic stopped

NEWS BUREAU

Recent Posts

ഇനി ജനഹൃദയങ്ങളില്‍; വി എസിന് രക്തസാക്ഷികളുടെ മണ്ണില്‍ നിത്യനിദ്ര

ആലപ്പുഴ: വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വിഎസ് ഇനി ജനഹൃദയങ്ങളില്‍. പുന്നപ്രയിലെ രക്തസാക്ഷികളുടെ മണ്ണായ വലിയ ചുടുകാടില്‍ വി.എസിന്റെ ഭൗതികശരീരം…

3 hours ago

ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ; എസ്ഐടി സംഘത്തിൽ 20 പോലീസ് ഉദ്യോഗസ്ഥരെക്കൂടി ഉൾപ്പെടുത്തി

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ ധർമസ്ഥലയിൽ നൂറോളം യുവതികളെ രഹസ്യമായി കുഴിച്ചു മൂടിയെന്ന ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ അന്വേഷിക്കുന്ന പ്രത്യേക…

4 hours ago

കർണാടകയ്ക്കു 750 ഇലക്ട്രിക് ബസുകൾ കൂടി അനുവദിച്ച് കേന്ദ്രം

ബെംഗളൂരു: പ്രധാനമന്ത്രി ഇ-ബസ് സേവാ പദ്ധതി പ്രകാരം കർണാടകയ്ക്കു 750 ഇലക്ട്രിക് ബസുകൾ കൂടി അനുവദിച്ചു. സംസ്ഥാനത്തെ 10 നഗരങ്ങൾക്കാണ്…

5 hours ago

കർണാടകയിൽ പുതിയ ജാതി സർവേ സെപ്റ്റംബറിൽ

ബെംഗളൂരു: സംസ്ഥാനത്ത് പുതിയ ജാതി സർവേ നടത്തുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 7 വരെയാകും സാമൂഹിക,…

5 hours ago

ഇ – കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ മിന്ത്രക്കെതിരെ ഇ.ഡി: 1654 കോടിയുടെ എഫ്ഡിഐ ലംഘനത്തിന് കേസ്

ഫ്‌ളിപ്കാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫാഷന്‍ ഇ-കൊമേഴ്‌സ് സ്ഥാപനമായ മിന്ത്രയ്ക്കും അനുബന്ധ സ്ഥാപനങ്ങള്‍ക്കുമെതിരെ പരാതി ഫയല്‍ ചെയ്ത് ഇ.ഡി. 1654 കോടി രൂപയുടെ…

5 hours ago

ബെംഗളൂരു കലാശിപാളയ ബസ് സ്റ്റാൻഡിൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തി

ബെംഗളൂരു:നഗരത്തിലെ ജനത്തിരക്കേറിയ കലാശിപാളയ ബി.എം.ടി.സി ബസ് സ്റ്റാൻഡിൽ ഉപേക്ഷിക്കപ്പെട്ട നിലയില്‍ സ്ഫോടകവസ്തുക്കൾ കണ്ടെത്തി. ബസ് സ്റ്റാന്‍ഡിനുള്ളിലെ ശൗചാലയത്തിന് സമീപത്താണ് ബുധനാഴ്ച…

6 hours ago