LATEST NEWS

മണ്ണിടിച്ചിൽ; താമരശ്ശേരി ചുരം പൂർണമായും അടച്ചു; യാത്രക്കാർ കുറ്റ്യാടി, നാടുകാണി ചുരത്തിലൂടെ പോകണം

കൽപറ്റ: മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് താമരശ്ശേരി ചുരത്തിൽ ഗതാഗത നിരോധനം ഏർപ്പെടുത്തി. ഇന്നലെ രാത്രി 7 മണിയോടെയാണ് താമരശ്ശേരി ചുരം വ്യൂപോയിന്റിന് സമീപം വൻ മണ്ണടിച്ചിലുണ്ടായത്. വൈകുന്നേരം പെയ്ത മഴയ്ക്കുശേഷം കുന്നിൻ മുകളിൽ നിന്ന് മണ്ണും പാറക്കൂട്ടങ്ങളും ഇടിഞ്ഞുവീഴുകയായിരുന്നു. കാൽനടപോലും സാധ്യമല്ലാത്ത രൂപത്തിൽ മണ്ണിടിച്ചിൽ ഉണ്ടായി. ചുരത്തിൽ ഗതാഗതം പൂർണമായും നിരോധിച്ചു. യാത്രക്കാർ കുറ്റിയാടി, നാടുകാണി ചുരം വഴി പോകണമെന്ന് കളക്ടർ ഡി.ആർ.മേഘ്ശ്രി അറിയിച്ചു. മേഖലയിലെ ട്രാഫിക് നിയന്ത്രണം കൈകാര്യം ചെയ്യുന്നതിന് ജില്ല പോലീസ് മേധാവിയെ ചുമതലപ്പെടുത്തിയതായും കലക്ടർ അറിയിച്ചു.

വിദഗ്ദ്ധസംഘം ഇന്ന് രാവിലെ 9 മണിയോടെ സ്ഥലത്ത് പരിശോധന നടത്തും. അതിനുശേഷം മാത്രമേ ഗതാഗതം പുനഃസ്ഥാപിക്കുകയുള്ളൂ. ചുരം ഇറങ്ങുന്ന ഭാഗത്ത് വലതുവശത്തെ കുന്നിൻ മുകളിൽ നിന്നുമാണ് വലിയ പാറകളും മരങ്ങളും അടർന്നുവീണത്. ചെറിയതോതിൽ നീർച്ചാൽ ഉള്ള പ്രദേശത്താണ് മണ്ണിടിച്ചിൽ.  തുടർച്ചയായി രണ്ടാം ദിനമാണ് താമരശ്ശേരി ചുരത്തിൽ ഗതാഗതം തടസ്സപ്പെടുന്നത്. തിങ്കളാഴ്ച ബ്രേക്ക് നഷ്ടമായി നിയന്ത്രണം വിട്ട ലോറി വിവിധ വാഹനങ്ങളിൽ ഇടിച്ചതിനെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടിരുന്നു.
SUMMARY: Landslides; Thamarassery pass is completely closed; Travelers have to go through Kuttyadi and Nadukani pass

NEWS DESK

Recent Posts

തൃശൂരില്‍ എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു, സഹോദരൻ ഗുരുതരാവസ്ഥയില്‍

തൃശൂർ: തൃശൂർ കോടാലിയില്‍ എട്ട് വയസ്സുകാരൻ പാമ്പ് കടിയേറ്റു മരിച്ചു. ആല്‍ജോ ആണ് മരിച്ചത്. ആല്‍ജോയുടെ സഹോദരൻ അനോജിനും പാമ്പ്…

33 minutes ago

നിതിൻ രാജിന്റെ മരണം; ലോണ്‍ ആപ്പ് ഭീഷണി മൂലമെന്ന് കോളജ് മാനേജ്മെന്‍റ്

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിലേക്ക് നയിച്ചത് ലോണ്‍ ആപ്പുകളില്‍ നിന്നുള്ള ഭീഷണിയാണെന്ന് കോളേജ് മാനേജ്‌മെന്റ്.…

1 hour ago

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’

ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ അധ്യായം അഞ്ച് മൃതിയുടെ തിരനോട്ടം   മുന്നാം ക്ലാസിലുള്ളപ്പോഴായിരുന്നു വടക്കേൽ സുജയുടെ…

2 hours ago

പുലിയുടെ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

മലക്കപ്പാറ: തമിഴ്നാട് മലക്കപ്പാറ ഷോളയാർ ഡാം പരിസരത്ത് വയോധകയെ പുലി ആക്രമിച്ച്‌ കൊന്നു. അണക്കെട്ടിനു സമീപം താമസിക്കുന്ന ഇസമ്മയാണ് (75)…

2 hours ago

‘ലൈംഗികോദ്ദേശത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചു’; കെഎസ്‍യു നേതാവിനെതിരെ പരാതി

കണ്ണൂർ: കെഎസ്‍യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം സി അതുലിനെതിരെ കേസ്. ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തില്‍ സ്പർശിച്ചെന്ന യുവതിയുടെ പരാതിയിലാണ്…

3 hours ago

ട്രിവാന്‍ഡ്രം ക്ലബ്ബിന് മുന്നിലെ വാഹനാപകടം; മ​ണി​യ​ൻ​പി​ള്ള രാ​ജു മ​ദ്യ​പി​ച്ചി​രു​ന്നി​ല്ലെ​ന്ന് പ​രി​ശോ​ധ​ന ഫ​ലം

തിരുവനന്തപുരം: ട്രിവാന്‍ഡ്രം ക്ലബിന് മുന്നില്‍ നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാര്‍ അപകടത്തില്‍പ്പെടുമ്പോള്‍ നടന്‍ മദ്യപിച്ചിരുന്നില്ലെന്ന് പരിശോധന ഫലം. കമിക്കല്‍ ലാബില്‍…

4 hours ago