ന്യൂഡൽഹി: അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന് പൂർണ ഔദ്യോഗിക ബഹുമതികളോടെ അന്ത്യനിദ്രയൊരുക്കി രാജ്യം. യമുനാതീരത്തെ നിഗംബോധ് ഘട്ടിൽ സിഖ് മതാചാരപ്രകാരമായിരുന്നു സംസ്‌കാരം. രാഷ്‌ട്രപതി ദ്രൗപദി മുർമു, ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിപക്ഷ നേതാവ് രാഹുൽ, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ, കേന്ദമന്ത്രിമാർ തുടങ്ങിയവർ സംസ്‌കാര ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ചു.
പാർട്ടി മുൻ അധ്യക്ഷ സോണിയാഗാന്ധി, വയനാട് എംപി പ്രിയങ്ക വാദ്ര ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളും മറ്റ് രാഷ്‌ട്രീയ നേതാക്കളും മൻമോഹൻ സിംഗിന് യാത്രയയപ്പ് നൽകാനെത്തിയിരുന്നു. ഭൂട്ടാൻ രാജാവ് ജിഗ്മേ ഖേസർ നംഗ്യേൽ വാങ്ചുക് ഉൾപ്പെടെ വിദേശ രാജ്യങ്ങളുടെ പ്രതിനിധികളും സംസ്‌കാര ചടങ്ങുകളിൽ പങ്കെടുത്തു.
പുഷ്പാലംകൃത സൈനിക വാഹനത്തിലായിരുന്നു മൃതദേഹം നിഗംബോധ് ഘട്ടിലേക്ക് എത്തിച്ചത്. തുടർന്ന് രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും ഉൾപ്പെടെയുള്ളവർ അന്തിമോപചാരമർപ്പിച്ചു. സൈന്യത്തിന്റെ ഔദ്യോഗിക ബഹുമതികൾ പൂർത്തിയായതോടെ സിഖ് മതാചാരപ്രാകാരമുളള സംസ്‌കാര ശുശ്രൂഷകൾ ആരംഭിച്ചു. ഗുർബാനി കീർത്തനങ്ങൾ ഉച്ചത്തിൽ ഉരുവിട്ടായിരുന്നു സിഖ് പുരോഹിതരുടെ നേതൃത്വത്തിൽ സംസ്‌കാര ശുശ്രൂഷകൾ നടന്നത്. ഭൗതികദേഹം അഗ്നിനാളങ്ങൾ ഏറ്റുവാങ്ങുന്നതിന് മുൻപ് ആകാശത്തേക്ക് നിറയൊഴിച്ച് സൈന്യവും അവസാന സല്യൂട്ട് പൂർത്തിയാക്കി.
രാവിലെ 8.30 ഓടെയാണ് ഡോ. മൻമോഹൻ സിംഗിന്റെ വസതിയിൽ നിന്ന് ഭൗതികദേഹം അക്ബർ റോഡിലെ എഐസിസി ആസ്ഥാനത്ത് പൊതുദർശനത്തിനായി എത്തിച്ചത്. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ തുടങ്ങി നിരവധി കോൺഗ്രസ് നേതാക്കൾ പാർട്ടി ആസ്ഥാനത്ത് പ്രിയനേതാവിന് അന്ത്യാഞ്ജലികൾ അർപ്പിക്കാനെത്തി. 11.30 ഓടെയാണ് ഇവിടെ നിന്നും ഭൗതികദേഹം നിഗംബോധ് ഘട്ടിൽ എത്തിച്ചത്.
TAGS: NATIONAL | MANMOHAN SING
SUMMARY: Last rites for former pm manmohan sing performed
ബെംഗളൂരു: ലാൽബാഗ് സ്വാതന്ത്ര്യദിന പുഷ്പമേളയ്ക്ക് തുടക്കമായി. മുഖ്യമന്ത്രി സിദ്ധരാമയ്യ മേള ഉദ്ഘാടനം ചെയ്തു. ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ സ്വാതന്ത്ര്യസമര സേനാനികളായ കിട്ടൂർ…
ബെംഗളുരു: ശിവമൊഗ്ഗ, ഉഡുപ്പി ജില്ലകളെ ബന്ധിപ്പിക്കുന്ന തീർഥഹള്ളി- കുന്ദാപുര സംസ്ഥാന പാതയിലെ (എസ്എ ച്ച്-52) ബലെബാരെചുരത്തിൽ ഭാരവാഹനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തി.…
ബെംഗളൂരു: കാട്ടാന ആക്രമണത്തിൽ വയോധികന് ഗുരുതരമായി പരുക്കേറ്റു. ചിക്കമഗളൂരു മുഡിഗെരെ മുട്ടിഗെപുര ഗ്രാമത്തിലെ ഫിലിപ്പ് കാസ്റ്റലിനോയ്ക്കാണ് (63) പരുക്കേറ്റത്. ബുധനാഴ്ച…
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…