ന്യൂഡൽഹി: സ്‌ത്രീധന നിരോധന നിയമം ദുരുപയോഗം ചെയ്യാനുള്ളതല്ലെന്നും ഭർത്താവും കുടുംബവും സ്‌ത്രീയോട് കാണിക്കുന്ന ക്രൂരത തടയാൻ ഉദ്ദേശിച്ചുള്ളതാണെന്ന് സുപ്രീം കോടതി. പരസ്‌പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് ഭർത്താവ് വക്കീൽ നോട്ടിസ് അയച്ചപ്പോൾ ഭർത്താവിനും വീട്ടുകാർക്കുമെതിരെ യുവതി പരാതി നൽകിയിരുന്നു. ഈ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തെലങ്കാന സ്വദേശി നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ സുപ്രധാന നിരീക്ഷണം.
സ്‌ത്രീധന നിരോധന നിയമം പ്രകാരം നൽകിയ പരാതിയിൽ വീട്ടുകാർക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്നുള്ള യുവാവിൻ്റെ ഹർജി തെലങ്കാന ഹൈക്കോടതി തള്ളിയിരുന്നു. ഇതോടെയാണ് ഇദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത്. അടുത്ത കാലങ്ങളിലായി ഭർത്താവിനും കുടുംബത്തിനും നേരെ വ്യക്‌തിപരമായ പക പോക്കുന്നതിൻ്റെ ഭാഗമായി നിയമം ദുരുപയോഗം ചെയ്യുന്നതിനുള്ള പ്രവണത വർധിച്ചു വരുന്നതായി കേസ് പരിഗണിച്ച ബെഞ്ച് പറഞ്ഞു.
വൈവാഹിക തർക്കം മൂലമുള്ള കേസുകളിൽ കുടുംബാംഗങ്ങളുടെ പേരുകൾ പരാമർശിക്കുകയാണെങ്കിൽ അവരുടെ സജീവ പങ്കാളിത്തം തെളിയിക്കുന്ന രേഖകൾ ഇല്ലെങ്കിൽ പേരുകൾ മുളയിലേ നുള്ളിക്കളയണമെന്ന് ജസ്‌റ്റിസുമാരായ ബി.വി.നാഗരത്‌നയും, എൻ. കോടീശ്വർ സിംഗും അടങ്ങുന്ന ബെഞ്ച് പറഞ്ഞു. ഭർത്താവിനും ഭർത്താവിൻ്റെ വീട്ടുകാർക്കുമെതിരെ ഭാര്യ നൽകിയ പരാതി പ്രതികാര നടപടിയാണ് കേസെന്ന് സുപ്രീം കോടതി ബെഞ്ച് കണ്ടെത്തി. ഇതോടെ കേസ് സുപ്രീം കോടതി റദ്ദാക്കി.
TAGS: NATIONAL | SUPREME COURT
SUMMARY: Law against dowry not to be misused says SC
ബെംഗളൂരു: കുശാൽനഗറിനടുത്തുള്ള ഹെരൂർ ഹാരങ്കി കായലിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. ബുധനാഴ്ച രാത്രിയാണ് സംഭവം. ഹെബ്ബെട്ടഗേരി ഗ്രാമത്തിലെ പാണ്ടിര…
തൃശ്ശൂര്‍: സാമൂഹിക മാധ്യമങ്ങളില്‍ കുടുംബ കൗണ്‍സലിംഗ്, മോട്ടിവേഷന്‍ ക്ലാസുകള്‍ നടത്തിവന്ന ദമ്പതിമാര്‍ തമ്മില്‍ തര്‍ക്കം. മര്‍ദിച്ചെന്ന ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ…
ബെംഗളൂരു: ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) വാരാന്ത്യങ്ങളിലും പൊതു അവധി ദിവസങ്ങളിലും നഗരത്തിലെ വിവിധ ക്ഷേത്രങ്ങളെ ഉൾപ്പെടുത്തിയുള്ള ക്ഷേത്ര…
ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരന്‍ ഉമര്‍ മുഹമ്മദിന്റെ രണ്ടാമത്തെ കാർ കണ്ടെത്തിയതായി പോലീസ്. സ്ഫോടനത്തില്‍ ചാവേറായി പൊട്ടിത്തെറിച്ച ഉമർ…
ന്യൂഡൽഹി: എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് ബോംബ് ഭീഷണി ലഭിച്ചതിനെ തുടർന്ന് യാത്രക്കാരെ പുറത്തിറക്കി വിശദമായ പരിശോധന നടത്തി. മുംബൈയിൽ…
ബെംഗളൂരു: സംസ്ഥാന നാടക മത്സരത്തിൽ 5 അവാർഡുകളടക്കം നിരവധി അവാർഡുകൾ സ്വന്തമാക്കിയ കോഴിക്കോട് സങ്കീർത്തനയുടെ നാടകം 'ചിറക്' ബെംഗളൂരുവില്‍ അരങ്ങേറും.…