ബെംഗളൂരു: കർണാടക സ്റ്റേറ്റ് ലോ യൂണിവേഴ്സിറ്റി (കെഎസ്എൽയു) പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതായി പരാതി. എസ്ജെഎം ലോ കോളേജ് ചെയർമാനും ഫ്ലൈയിംഗ് സ്ക്വാഡ് അംഗവുമായ വിശ്വനാഥ കെ.എൻ. ഇത് സംബന്ധിച്ച് സൈബർ ക്രൈം പോലീസിൽ പരാതി നൽകി.
പരീക്ഷയുടെ ‘കോൺട്രാക്റ്റ്-1 പേപ്പറിലെ 10 ചോദ്യങ്ങളാണ് ചോർന്നതായി കണ്ടെത്തിയത്. കോൺട്രാക്റ്റ്-1 പേപ്പറിൽ 20 ചോദ്യങ്ങളുണ്ടായിരുന്നു. വിദ്യാർഥികളുടെ ടെലിഗ്രാം ഗ്രൂപ്പിലാണ് ചോദ്യങ്ങൾ പ്രചരിച്ചത്.
ചോദ്യപേപ്പറുകൾ ആക്സസ് ചെയ്യുന്നതിന് ബന്ധപ്പെടാൻ സ്ക്വാഡ് ഓഫിസർമാരുടെ ഫോൺ നമ്പറുകളും ഗ്രൂപ്പുകളിൽ പ്രചരിച്ചിരുന്നു. പരീക്ഷ എഴുതിയ ചില വിദ്യാർഥികളാണ് ഇക്കാര്യം സ്ക്വാഡിന്റെ ശ്രദ്ധയിൽ പെടുത്തിയത്. ഇതോടെ പോലീസിന്റെ സമീപിക്കാൻ തീരുമാനിക്കുകയായിരുന്നെന്ന് വിശ്വനാഥ പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്തു.
TAGS: KARNATAKA | PAPER LEAKE
SUMMARY: Law university exam papers leaked, complaint filed
ബെംഗളൂരു: കര്‍ണാടകയില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് സാമൂഹികസുരക്ഷാ പദ്ധതി ഏർപ്പെടുത്താനായി നിയമംകൊണ്ടുവരാനൊരുങ്ങി കർണാടക സർക്കാർ. ഇതിനുള്ള കരടുബില്ലിന് രൂപംനൽകി. ഡൊമസ്റ്റിക് വർക്കേഴ്സ്…
വാഷിങ്ടണ്‍: എച്ച് വണ്‍ ബി വിസയ്ക്ക് യു.എസ് ഏര്‍പ്പെടുത്തിയ ഒരു ലക്ഷം ഡോളര്‍ ഫീസ് ഇന്ന് മുതല്‍ പ്രാബല്യത്തിലാകും. ഇന്ത്യന്‍…
ന്യൂഡൽഹി: ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും യാത്രക്കാർ ആശ്രയിക്കുന്ന 'റെയിൽ നീർ' എന്ന പേരിൽ വിൽക്കുന്ന കുപ്പിവെള്ളത്തിന് വില കുറച്ച് റെയിൽവേ.…
ബെംഗളൂരു : സാംസ്കാരിക സംഘടനയായ കലാവേദിയുടെ ഓണാഘോഷം ഞായറാഴ്ച മാറത്തഹള്ളി റിങ് റോഡിലെ കലാഭവനിൽ നടക്കും. രാവിലെ 11.30-ന് ആരംഭിക്കും.…
കോംഗോയില്‍ എബോള വ്യാപനം. ലോകാരോഗ്യ സംഘടന 31 എബോള മരണങ്ങള് സ്ഥിരീകരിച്ചു. മധ്യ പ്രവശ്യയായ കസായിയില്‍ 48 കേസുകളാണ് റിപ്പോര്‍ട്ട്…
ബെംഗളൂരു: ദസറ ആഘോഷങ്ങളുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ മൈസൂരു നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി പോലീസ്. തിങ്കളാഴ്ച മുതൽ…