കൊച്ചി: അന്തരിച്ച സി.പി.എം. നേതാവ് എം.എം. ലോറന്‍സിന്റെ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജിന് വിട്ടുകൊടുക്കും. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമാണ് കുടുംബത്തിന്റെ തീരുമാനം. തിങ്കളാഴ്ച രാവിലെ സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസിലും അതിനുശേഷം എറണാകുളം ടൗണ്‍ഹാളിലും പൊതുദര്‍ശനമുണ്ടാകും. ഇതിനുശേഷം വൈകിട്ടാകും മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറുക.
വാർധക്യ സഹചമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു എം എം ലോറൻസിന്റെ അന്ത്യം. സിപിഐഎം കേന്ദ്രകമ്മിറ്റി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, എറണാകുളം ജില്ലാ സെക്രട്ടറി, ഇടതുമുന്നണി കൺവീനർ, സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി, 1980 മുതൽ 1984 വരെ ഇടുക്കിയിൽ നിന്നുള്ള ലോക്‌സഭാംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
മന്ത്രി പി രാജീവ്, പ്രതിപക്ഷനേതാവ് വി ഡി സതീശൻ, ഹൈബി ഈഡൻ എം പി, എൻസിപി നേതാവ് പി സി ചാക്കോ തുടങ്ങിയവർ ആശുപത്രിയിലെത്തി അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിച്ചു.
<BR>
TAGS :
SUMMARY : Lawrence’s body will be handed overto medical college
കൊല്ലം: കുന്നിക്കോട് വയോധികനെ കൃഷിയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഞാറാക്കാട് തെങ്ങിൻ തറയില്‍ ബേബി ഫിലിപ്പ് ( 85 )…
തൃശൂർ: മാളയില്‍ യുവതിയെയും യുവാവിനെയും വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുത്തൻചിറ സ്വദേശി ശ്രീജിത്ത് (30), വെണ്ണൂർ സ്വദേശിനി മില്‍ന…
ഇടുക്കി: സംസ്ഥാനത്ത് സൂര്യാതപമേറ്റ് പരുക്കേല്‍ക്കുന്ന കേസുകള്‍ വര്‍ധിക്കുന്നു. ഇടുക്കി ജില്ലയില്‍ രണ്ട് പേര്‍ക്ക് സൂര്യാതപമേറ്റു. ഇന്ന് രാവിലെ മലപ്പുറം ജില്ലയിലും…
കണ്ണൂർ: അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റല്‍ കോളജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി ആർ.എല്‍ നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം…
ഹൈദരാബാദ്: തെലങ്കാനയില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് മുന്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകളും മുന്‍ ബിആര്‍എസ് നേതാവുമായ…
തൃശൂർ: കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി വലയില്‍ കുടുങ്ങി മുങ്ങിമരിച്ചു. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശി എം.എസ്. അച്ചു (19) ആണ് മരിച്ചത്.…