LATEST NEWS

കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി വലയില്‍ കുടുങ്ങി മരിച്ചു

തൃശൂർ: കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി വലയില്‍ കുടുങ്ങി മുങ്ങിമരിച്ചു. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശി എം.എസ്. അച്ചു (19) ആണ് മരിച്ചത്. തൃശൂർ വല്ലക്കുന്നിലെ ചെമ്മീൻചാലിന് അരികിലുള്ള കുളത്തിലായിരുന്നു അപകടം. ബാച്ചിലർ ഓഫ് പ്രോസ്‌തെറ്റിക് ആൻഡ് ഓർത്തോട്ടിക് ഒന്നാം വർഷ വിദ്യാർഥിയായ അച്ചു പഠനാവശ്യാർത്ഥം വല്ലക്കുന്നില്‍ സുഹൃത്തുക്കള്‍ക്കൊപ്പം വീട് വാടകയ്ക്കെടുത്ത് താമസിച്ച്‌ വരികയായിരുന്നു.

വെള്ളിയാഴ്ച രാത്രി സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അബദ്ധത്തില്‍ ചെമ്മീൻ വലയില്‍ കുടുങ്ങിയത്. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ക്കും നീന്തല്‍ വശമില്ലായിരുന്നു. അച്ചു വലയില്‍ കുടുങ്ങിയതോടെ സുഹൃത്തുക്കള്‍ ബഹളം വെച്ച്‌ നാട്ടുകാരെ വിവരമറിയിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് ഇരിഞ്ഞാലക്കുടയില്‍ നിന്ന് ഫയർഫോഴ്സ് സംഘമെത്തിയാണ് മൃതദേഹം കുളത്തില്‍ നിന്ന് പുറത്തെടുത്തത്.

SUMMARY: Student dies after getting caught in net while bathing in pond

NEWS BUREAU

Recent Posts

‘തെലങ്കാന രാഷ്ട്ര സേന’; പുതിയ പാർടിയുമായി കെ കവിത

ഹൈദരാബാദ്: തെലങ്കാനയില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് മുന്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകളും മുന്‍ ബിആര്‍എസ് നേതാവുമായ…

29 minutes ago

തിരുവനന്തപുരം ഡിസിസി ജനറല്‍ സെക്രട്ടറി അഭിലാഷ് ആര്‍ നായര്‍ അന്തരിച്ചു

തിരുവനന്തപുരം: ഡി സി സി ജനറല്‍ സെക്രട്ടറി അഭിലാഷ് ആർ നായർ അന്തരിച്ചു. ഹൃദയാഘാതത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.…

3 hours ago

അപ്രഖ്യാപിത ലോഡ് ഷെഡിങ്ങില്ല; വൈദ്യുതി മുടങ്ങുന്നത് അമിത ഉപയോഗം മൂലമുള്ള സാങ്കേതിക തടസ്സമെന്ന് മന്ത്രി

പാലക്കാട്‌: കേരളത്തില്‍ നിലവില്‍ ഔദ്യോഗികമായോ അല്ലാതെയോ ഉള്ള വൈദ്യുതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. വൈദ്യൂതി ഇടയ്ക്കിടെ…

3 hours ago

കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ ചുമതല ഒഴിയാൻ ഹൈബി ഈഡൻ; കെപിസിസി പ്രസിഡന്‍റിന് കത്ത് നല്‍കി

കൊച്ചി: കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ അധ്യക്ഷ സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ച്‌ ഹൈബി ഈഡൻ. നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തിയായ…

4 hours ago

ശബരിമലയില്‍ കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍ പറന്ന സംഭവം: ഗുരുതര സുരക്ഷാ ലംഘനമെന്ന് റിപ്പോര്‍ട്ട്

പത്തനംതിട്ട: ശബരിമല സന്നിധാനത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ അനുമതി ഇല്ലാതെ പറന്ന സംഭവം ഗുരുതര സുരക്ഷാലംഘനമെന്ന് റിപ്പോർട്ട്. എഡിജിപി…

5 hours ago

മണിപ്പൂരിൽ നാഗ–കുക്കി സംഘർഷം അതിരൂക്ഷം; വെടിവെപ്പിൽ മൂന്നുപേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്, വീടുകൾക്ക് തീയിട്ടു

ന്യൂഡല്‍ഹി: മണിപ്പൂരിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഉഖ്‌റുല്‍ ജില്ലയിലാണ് സംഘര്‍ഷമുണ്ടായത്. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായാണ് മൂന്ന് പേര്‍ കൊല്ലപ്പെട്ടത്.…

5 hours ago