ഇടുക്കി: സംസ്ഥാനത്ത് സൂര്യാതപമേറ്റ് പരുക്കേല്‍ക്കുന്ന കേസുകള്‍ വര്‍ധിക്കുന്നു. ഇടുക്കി ജില്ലയില്‍ രണ്ട് പേര്‍ക്ക് സൂര്യാതപമേറ്റു. ഇന്ന് രാവിലെ മലപ്പുറം ജില്ലയിലും ഒരു തൊഴിലാളിക്ക് സൂര്യാതപമേറ്റിരുന്നു. ഇടുക്കിയില്‍ മുട്ടം, പെരുമറ്റം സ്വദേശികള്‍ക്കാണ് പൊള്ളലേറ്റത്. മുട്ടം കളപ്പുരയ്ക്കല്‍ നാരായണന് കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടെയും പെരുമറ്റം സ്വദേശിനിയായ ആശയ്ക്ക് വീടിന് പുറത്ത് തുണി കഴുകുന്നതിനിടെയുമാണ് സൂര്യാതപമേറ്റത്.
രണ്ടുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കനത്ത ചൂടാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. മലപ്പുറം ജില്ലയില്‍ വിവിധയിടങ്ങളിലായി രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ഇന്നലെ സൂര്യാതപമേറ്റിരുന്നു. കൊണ്ടോട്ടിയിലെ കരിപ്പൂര്‍ കുമ്മിണിപറമ്പ് സ്വദേശിക്കും വളാഞ്ചേരി സ്വദേശികളായ കുട്ടികള്‍ക്കുമാണ് സൂര്യാതപമേറ്റത്.
വളാഞ്ചേരി പൈങ്കണ്ണൂര്‍ നിരപ്പില്‍ തെങ്ങുംതോട്ടത്തില്‍ പ്രമോദ്-ഷാനില ദമ്പതികളുടെ മൂന്നും അഞ്ചും വയസുള്ള ആണ്‍കുട്ടികള്‍ക്കാണ് പൊള്ളലേറ്റത്. കരിപ്പൂര്‍ കുമ്മിണിപറമ്പ് മേലെ മംഗലത്ത് സ്വദേശി അഖിലിന് ആശാരി ജോലിക്കിടെ ഇന്നലെയാണ് വയറില്‍ സൂര്യാതപമേറ്റത്. വയറില്‍ കുമിളകള്‍ വന്ന നിലയിലാണ് പാടുകള്‍. കൊണ്ടോട്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
SUMMARY: Two injured in heatstroke in Idukki
തൃശൂർ: മാളയില്‍ യുവതിയെയും യുവാവിനെയും വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുത്തൻചിറ സ്വദേശി ശ്രീജിത്ത് (30), വെണ്ണൂർ സ്വദേശിനി മില്‍ന…
കണ്ണൂർ: അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റല്‍ കോളജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി ആർ.എല്‍ നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം…
ഹൈദരാബാദ്: തെലങ്കാനയില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് മുന്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകളും മുന്‍ ബിആര്‍എസ് നേതാവുമായ…
തൃശൂർ: കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി വലയില്‍ കുടുങ്ങി മുങ്ങിമരിച്ചു. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശി എം.എസ്. അച്ചു (19) ആണ് മരിച്ചത്.…
തിരുവനന്തപുരം: ഡി സി സി ജനറല്‍ സെക്രട്ടറി അഭിലാഷ് ആർ നായർ അന്തരിച്ചു. ഹൃദയാഘാതത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.…
പാലക്കാട്: കേരളത്തില്‍ നിലവില്‍ ഔദ്യോഗികമായോ അല്ലാതെയോ ഉള്ള വൈദ്യുതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. വൈദ്യൂതി ഇടയ്ക്കിടെ…